Activate your premium subscription today
ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്.
മൂന്നോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുണ്ടായാൽ ഉടനടി പ്രസവം നിർത്തൽ ശസ്ത്രക്രിയ കൂടി നടത്തി ആശുപത്രി വിടുന്നവരായിരിക്കും ഭൂരിഭാഗം ദമ്പതികളും. പ്രസവത്തോടുകൂടിയല്ലാതെ കുഞ്ഞുങ്ങൾ വലുതായ ശേഷം ഈ ശസ്ത്രക്രിയ ചെയ്യുന്നവരും ഏറെയുണ്ട്. പ്രസവം നിർത്തൽ ശസ്ത്രക്രിയയോടു കൂടി പല സ്ത്രീകളും മരണപ്പെടുന്ന വാർത്തകൾ വരുന്നതോടെ ഇത് സങ്കീർണമായ, അപകടകാരിയായ ഒരു ചികിത്സാരീതിയാണെന്നു പോലും തെറ്റിദ്ധാരണയുണ്ടാകുന്നു. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയ ഒരു തരത്തിലും സങ്കീർണമാകില്ലെന്നും 99 ശതമാനവും വിജയം പ്രതീക്ഷിക്കാവുന്ന രീതിയാണിതെന്നും ഡോക്ടർമാർ ഉറപ്പ് പറയുന്നു. സ്ത്രീക്കു മാത്രമല്ല, പുരുഷനും ഗർഭനിരോധന ചികിത്സാരീതിക്കു വിധേയമാകാമെങ്കിലും നമ്മുടെ നാട്ടിൽ അതിനു തയാറാകുന്നവർ വളരെ ചുരുക്കമാണ്. പല തെറ്റായ ചിന്തകളും ഭയവും കൊണ്ട് പുരുഷന്മാർ പൊതുവേ ഈ ചികിത്സയോടു വിമുഖത കാണിക്കുന്നു. പുരുഷന്മാരില് വളരെ എളുപ്പത്തില്‍ നടത്താവുന്ന നോ സ്കാല്പല് വാസക്ടമിയെന്ന സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പോലും സ്വീകരിക്കാന്‍ അധികമാരും തയ്യാറാകുന്നില്ല. ആർത്തവം, ഗർഭംധരിക്കൽ, പ്രസവം തുടങ്ങി സങ്കീർണവും വേദനിപ്പിക്കുന്നതുമായ പല അവസ്ഥകളിലൂടെയും കടന്നു പോകുന്ന സ്ത്രീകളെ പ്രസവം നിർത്തലിൽ നിന്നെങ്കിലും ഒഴിവാക്കേണ്ട ഉത്തരവാദിത്തം പങ്കാളികളായ പുരുഷന്മാർ പുലർത്തേണ്ടതുണ്ട് എന്നതു സംബന്ധിച്ച ചർച്ചകളും സജീവമായിക്കഴിഞ്ഞു. പ്രസവം നിർത്തൽ ശസ്ത്രക്രിയയെക്കുറിച്ചും പുരുഷന്മാർ കൂടി ഇതിനു തയാറാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.റെജി ദിവാകർ (കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ഫർറ്റിലറ്റി എംഡി, ഡിജിഒ, ഡിഎൽഎസ്) മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.
ഒരു ഗൈനക്കോളജിസ്റ്റിന്റെ ഒരു ദിവസം എങ്ങനെയായിരിക്കും? എവിടെ തുടങ്ങും, എപ്പോൾ അവസാനിക്കും. നമ്മുടെ ഓരോരുത്തരും പുതിയ പ്രതീക്ഷകളും ജീവിതവും ഒക്കെ ആരംഭിക്കുന്നത് ഒരു ലേബർ റൂമിന്റെ മുന്നിൽ നിന്നല്ലേ, ഒന്നു ചിന്തിച്ചു നോക്കിയേ, എന്തെല്ലാം സ്വപ്നങ്ങളായിരിക്കും അവിടെനിന്ന് നമ്മൾ നെയ്തെടുക്കുക. കുഞ്ഞുജീവൻ
Results 1-3