Activate your premium subscription today
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിനുശേഷം മലയാള മനോരമ എഴുതിയ മുഖപ്രസംഗം ഇങ്ങനെയാണ് അവസാനിക്കുന്നത്: ‘ആരോഗ്യപ്രവർത്തകരും ആശുപത്രികളും ആക്രമിക്കപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയേതീരൂ. നിസ്സഹായതയോടെ, നിലവിളിയോടെ അകാലത്തിൽ പൊലിഞ്ഞുപോയ ഡോ. വന്ദനയോടുള്ള പ്രായശ്ചിത്തം അതാണ്; അതുമാത്രമാണ്.’ പക്ഷേ, അങ്ങനെയൊരു ഉറപ്പ് ഇപ്പോഴും ആശുപത്രികൾക്കുള്ളിലേക്കു കയറാത്തത് എന്തുകൊണ്ടാണ്?
കോട്ടയം∙ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നിലവിലുള്ള അന്വേഷണം പോരാ. മാതാപിതാക്കൾക്കു ചില സംശയങ്ങൾ ഉണ്ടെന്നും അവർ അതു പങ്കുവച്ചുുവെന്നും ഇന്നു രാവിലെ കോട്ടയം ഏറ്റുമാനൂരിലെ ഡോ. വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചശേഷം അദ്ദേഹം
തിരുവനന്തപുരം∙ ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പിജി വിദ്യാർഥികള്‍, ഹൗസ് സര്ജന്മാര് എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പിജി വിദ്യാര്‍ഥികള്‍ ഹൗസ് സര്ജന്മാര് എന്നിവരുടെ സംഘടനാ
തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കായി വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ രേഖാമൂലം നിർദ്ദേശിച്ച് ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദ്ദേശം നൽകിയത്. കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയത്.
കൊച്ചി∙ സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന
കോട്ടയം∙ ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മൊബൈൽ മോർച്ചറിക്ക് മുകളിൽ അന്ത്യചുംബനം നൽകി നിറകണ്ണുകളോടെ ഏറെനേരം അവർ വന്ദനയുടെ ഭൗതികശരീരത്തിനടുത്തു നിന്നു. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി, മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.
‘‘ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’’– നിയമസഭയിൽ ഒരു എംഎൽഎ പറഞ്ഞതിന്റെ വിവാദച്ചൂട് ഒടുങ്ങിയിട്ടില്ല. പക്ഷേ അധികം വൈകാതെ അതിനപ്പുറം സംഭവിച്ചു. വൈദ്യ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദനദാസ് മരിച്ചു. 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസിന്. രോഗിയുടെ ബന്ധു ഡോക്ടറുടെ ബന്ധുവിനെ ചവിട്ടിത്തെറിപ്പിച്ച സംഭവം നടന്നത് ഏതാനും മാസം മുൻപാണ്. കേരളത്തിൽ ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്നു. ആശുപത്രികളിൽ അക്രമം സ്ഥിരം സംഭവമാകുന്നു.
രാത്രികാലങ്ങളിൽ പ്രതികളുമായി വൈദ്യ പരിശോധനയ്ക്ക് എത്തുന്നതിൽ പൊലീസിന് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. പകൽ പിടിയിലാകുന്ന പ്രതികളെപ്പോലും രാത്രിസമയങ്ങളിൽ അറസ്റ്റ് ചെയ്തു എന്നാണ് രേഖകളിൽ കാണിക്കാറുള്ളത്. പിടിയിലാകുമ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു എന്നതടക്കമുള്ള കൂടുതൽ കുറ്റങ്ങൾ ചുമത്താനും, സാഹസികമായി പിടികൂടി എന്ന പതിവ് പൊലീസ് മിടുക്ക് എഴുതിച്ചേർക്കാനുമാണ് രാത്രി വരെ കാത്തിരിക്കുന്നത്.
ഡോ. വന്ദന ദാസിന്റെ മരണം ഉയർത്തുന്ന പ്രധാന ചോദ്യം, ആതുര സേവകർക്ക് സുരക്ഷിതരായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കേണ്ടത് ആരുടെ ചുമതലയാണ് എന്നതാണ്. തീർച്ചയായും അതു ഭരണകൂടത്തിന്റെയും ഒപ്പം ഓരോ പൗരന്റെയും ചുമതലയാണ്. വ്യക്തിക്കോ സമൂഹത്തിനോ അതിൽനിന്നു മാറിനിൽക്കാനാവില്ല. എന്നിട്ടും നമ്മുടെ
കൊല്ലം∙ പുലര്‍ച്ചെ നാലരയ്ക്കാണ് നാടിനെ നടുക്കിയ അതിദാരുണ സംഭവത്തിന്റെ തുടക്കം. കാലിനു പരുക്കേറ്റ സന്ദീപ് എന്നയാളെ കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെത്തിക്കുന്നു. അവിടെ വച്ച് ബന്ധുവായ ബിനുവിനെ കണ്ട് സന്ദീപ് പ്രകോപിതനാകുന്നു. തുടര്‍ന്നാണ് പരാക്രമം. ഒടുവിൽ ഹൗസ് സർജനായ ഡോക്ടർ വന്ദനയുടെ മരണവും
Results 1-10 of 19