Activate your premium subscription today
ഒരാള്‍ വെജിറ്റേറിയന്‍, മറ്റേയാള്‍ നോണ്‍ വെജിറ്റേറിയന്‍. രണ്ടു പേര്‍ക്കുമുണ്ട് ഭക്ഷണത്തെക്കുറിച്ചു ചില്ലറ സംശയങ്ങള്‍. സസ്യാഹാരം മാത്രം കഴിച്ചാല്‍ ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുമോ എന്നാണ് ഒരാളുടെ ആശങ്ക. മാംസാഹാരം പതിവാക്കിയാല്‍ കൊളസ്ട്രോളും കൊഴുപ്പും കൂടിപ്പോകുമോ എന്നു മറ്റേയാള്‍ക്കു പേടി.
കോവിഡിന്റെ പുതു വകഭേദമായ ജെഎന്‍.1 മൂലം കഴിഞ്ഞ ഡിസംബറില്‍ ലോകത്താകെ 10,000 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കോവിഡ് ഉയര്‍ത്തുന്ന ഭീഷണി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ലെന്നു സാരം. മുന്‍കരുതലുകളെടുത്തും പ്രതിരോധനടപടികള്‍ പിന്തുടര്ന്നും കോവിഡ് പിടിപെടാതെ നോക്കേണ്ടത്
പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണ്. വാഴകൂമ്പ്, കുടപ്പൻ, വാഴപൂവ്, വാഴചുണ്ട് അങ്ങനെ പല നാടുകളിലും പല പേരുകളിലാണ് ഇൗ കേമൻ അറിയപ്പെടുന്നത്. പയറ് ചേർത്ത് വാഴക്കൂമ്പ് തോരൻ വച്ചാൽ ആർക്കും ഇഷ്ടമാകും. ഇനി വാഴക്കൂമ്പിന്റെ ഉള്ളിലെ വെളുത്ത
‘പഴയിടം രുചി’. കലോത്സവ വേദിയിൽനിന്ന് ‘ജനോത്സവ’ വേദിയിലേക്ക് കൂടി കാലെടുത്തുവച്ച പഴയിടം മോഹനൻ നമ്പൂതിരി തന്റെ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയ പേരാണിത്. സ്കൂൾ ഊട്ടുപുരയുടെ അമരക്കാരൻ മോഹനൻ നമ്പൂതിരി വിളിച്ചു പറഞ്ഞില്ലെങ്കിലും മലയാളിക്ക് ഇതറിയാം. പഴയിടം എന്നത് വീട്ടുപേരല്ല, നാവിൽ വെള്ളമൂറുന്ന രുചിയുടെ പേരാണ്. ഒരുപക്ഷേ, നിങ്ങൾ ആദ്യമായി സ്റ്റേജിൽ കയറിയത് സ്കൂൾ കലോത്സവങ്ങളിലൊന്നിലാകാം. അതുപോലെ നമ്മളിൽ പലരും ആദ്യമായി ഒരു ‘വെറൈറ്റി’ പായസം രുചിച്ചത് പഴയിടത്തിന്റെ ഊട്ടുപുരയിൽനിന്നുമാകാം (ചേനപ്പായസം ഓർത്തു പോകുന്നു). ഒരുകാലത്ത് മലയാള സിനിമയ്ക്ക് എത്രയോ കലാപ്രതിഭകളെയും കലാതിലകങ്ങളെയും സമ്മാനിച്ചത് ഈ കലോത്സവങ്ങളാണ്. ആ കലോത്സവ വേദിയിൽനിന്നു തന്നെ പുറത്തു വന്ന ‘പാചക കലാപ്രതിഭ’യാകാം പഴയിടം. ആ രുചിയുടെ പേരിൽതന്നെയാണ് മോഹനൻ നമ്പൂതിരി 2023ൽ ശ്രദ്ധാകേന്ദ്രമായത്. സസ്യേതര പാചകത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചു. എന്നാൽ കലോത്സവത്തിൽനിന്ന് വിട്ടുനിൽക്കാൻ മനസ്സ് സമ്മതിച്ചില്ലെന്നു മാത്രം. ഊട്ടുപുരയിൽനിന്ന് പഴയിടം യാത്ര ചെയ്യുകയാണ്. പാതയോരങ്ങളിൽ യാത്രക്കാരെ കാത്ത് പഴയിടം രുചിയുണ്ട്. ഓണത്തിനും വിഷുവിനും വിശേഷ ദിവസങ്ങളിലും പഴയിടത്തിന്റെ പായസം സദ്യപ്രേമികളെ തേടിയെത്തുന്നു. എന്താണ് പഴയിടം സ്പെഷൽ പാചകക്കൂട്ട്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പഴയിടം വിശദീകരിക്കുന്നു. അതിനൊപ്പം പാചകത്തിലെ പല വിദ്യകളും ഭക്ഷണത്തിന്റെ ചിട്ടകളും വായിക്കാം, സദ്യയ്ക്കു പിന്നിലെ സദ്യവട്ടത്തെക്കുറിച്ചും..
ഇംഗ്ലിഷ് സാഹിത്യത്തിലെ അതികായൻ ജോർജ് ബർണഡ് ഷാ 25ാം വയസ്സിൽ സമ്പൂർണ സസ്യഭുക്കായി. തീവ്ര സസ്യഭോജനവാദിയായ ഷെല്ലിയുടെ ഈരടികളാണ് ഷായ്ക്കു പ്രചോദനമായത്
തിരുവന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്നു വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺ വെജ് ഉണ്ടാവുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
നിങ്ങള്‍ ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ്‍ ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില്‍ ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.
മുംബൈ ∙ ബോംബെ ഐഐടി ഹോസ്റ്റലിൽ ‘വെജിറ്റേറിയൻ ഓൺലി’ ടേബിളിലിരുന്നു മാംസാഹാരം കഴിച്ചു പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി. ഒരു വിദ്യാർഥിക്ക് 10,000 രൂപ പിഴ ചുമത്തി.
സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പതിവായി മാംസം കഴിക്കുന്നവരെക്കാള്‍ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അന്പതുശതമാനത്തിലും അധികമാണെന്നു പഠനം. 4,13,914 സ്ത്രീപുരുഷന്മാരുടെ വിവരങ്ങൾ പരിശോധിച്ച് ലീഡ്സ് സർവകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ഇറച്ചി കഴിക്കുന്ന
കൊച്ചി∙ സസ്യ ഭക്ഷണ രംഗത്ത് മലയാളി രുചികളുമായി എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്കു കടക്കുന്നു. ഓരോ സ്ഥലത്തും വ്യത്യസ്ത സംരംഭകരും വനിതകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങളും എന്നതാണ് മോഡൽ. പൊതുവായ മാർഗനിർദേശങ്ങൾ മാത്രമാണ് എൻഎസ്എസ് നൽകുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയൻ മുതൽമുടക്കി കെട്ടിടവും
Results 1-10 of 15