Activate your premium subscription today
കോഴിക്കോട്∙ അർബുദ അതിജീവനത്തിൽ കൂട്ടായ്മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി കാൻസർ ദിനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വാക്കത്തോൺ. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും മലബാർ കാൻസർ കെയർ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ചടങ്ങ് ടൗൺ സബ്ഡിവിഷൻ എസിപി കെ.ജി.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
സെർവിക്കൽ കാൻസറിനെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ. വൈറസിനെതിരെയുള്ള വാക്സീനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ അർബുദം. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി
കാഞ്ഞങ്ങാട് ∙ ഇന്ന് കാൻസർ ദിനം ആചരിക്കുമ്പോൾ കാൻസർ ചികിത്സയിൽ മുന്നേറ്റവുമായി ജില്ലയിലെ സർക്കാർ ആശുപത്രികൾ. ഒരുവർഷം കൊണ്ട് 3500 കീമോതെറപ്പിയാണ് ജില്ലാ ആശുപത്രിയിൽ നടത്തിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ 1000 കീമോയും ഒരു വർഷത്തിനുള്ളിൽ നടത്തി. കഴിഞ്ഞ വർഷം 8000 പേരാണ് ജില്ലാ ആശുപത്രിയിലെ കാൻസർ ഒപിയിൽ
മനുഷ്യരാശി ഭയത്തോടെ കാണുന്ന രോഗമാണ് കാൻസർ. അതിന്റെ ചികിത്സയ്ക്ക് സാധ്യമായ പുതുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രം. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിലൊന്നായ സെർവിക്കൽ കാൻസറിനെ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രവും ലോകവും. അതിനെ ഇല്ലാതാക്കാൻ ഒരു
കോഴിക്കോട്∙ പരിചയപ്പെട്ടവർ ഡോക്ടർക്കു ചുറ്റും സുഹൃദ്വലയമാകുകയും അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുപിടിക്കാൻ നടത്തിയ പ്രയത്നത്തിന്റെയും ജീവസ്സുറ്റ കഥയാണ് ഇന്നു കാൻസർ ദിനത്തിൽ പ്രചോദനമേകുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച റേഡിയോ ഡയഗ്നോസിസ് വിഭാഗം പ്രഫസറായ ഡോ.പി.രാജനാണ് ഇതിലെ നായകൻ.
വൈക്കം ∙ ‘‘കാൻസറിനെ ഭയക്കേണ്ടതില്ല; മറ്റ് രോഗങ്ങൾ പോലെ ഒരു അസുഖം മാത്രമാണ് കാൻസർ. ചികിത്സയിലൂടെ കാൻസർ മാറ്റാനും സാധിക്കും.’’– പറയുന്നത് വൈക്കം വടയാർ കൊല്ലാറയിൽ വീട്ടിൽ നിർമല ഷാജി. 2019 അവസാനത്തിൽ ശരീരത്തിന് ചൂടും വലിയ ക്ഷീണവും അനുഭവപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണയിക്കുന്നത്. ഭാരക്കുറവ് മുതൽ പൊണ്ണത്തടി വരെയുള്ള വിവിധ വിഭാഗങ്ങളായി വ്യക്തികളെ തരംതിരിക്കാനുള്ള ഒരു അളവുകോലായി ബിഎംഐ
കാഴ്ച പരിമിതിയെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയ ഷാജി തന്റെ ഓടക്കുഴലിൽ നാദ വിസ്മയം തീർത്തപ്പോൾ കീമോ വാർഡിലെ രോഗികളും ഒപ്പം ചേർന്നു. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ആലുവാ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച റിഥം ഓഫ് ഹോപ്പ് എന്ന പരിപാടിക്കിടെയായിരുന്നു
കാന്സർ വരാനുള്ള സാധ്യത പ്രായം കൂടുന്തോറും കൂടുതലാണ്. 40 വയസ്സു കഴിഞ്ഞവർ തങ്ങളുടെ ശരീരത്തെപ്പറ്റി നല്ല ബോധ്യം ഉള്ളവരായിരിക്കണം. ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കാൻസർ പരിശോധന നടത്തേണ്ടതാണ്. എത്രനേരത്തെ രോഗം തിരിച്ചറിയുന്നുവോ അത്രയും സങ്കീർണതകൾ കുറയും. പരിസരത്തുള്ള
Results 1-10 of 34