Activate your premium subscription today
ഈജിപ്തിലെ ഒരു പ്രാചീന നഗരിയിൽ കണ്ടെത്തിയ ചെറിയ പ്രതിമ ക്ലിയോപാട്രയുടേതാകുമെന്നു പുരാവസ്തു ഗവേഷകർ. തപോസിരിസ് മാഗ്ന എന്ന നഗരിയിലാണു പുരാവസ്തു ഗവേഷണം നടക്കുന്നത്. എന്നാൽ മറ്റു പല ഗവേഷകരും ഈ പ്രതിമ ക്ലിയോപാട്രയുടേതല്ലെന്ന വാദത്തിലാണ്. വെള്ള മാർബിളിൽ തീർത്ത ഒരു ചെറുപ്രതിമയാണു കണ്ടെത്തിയത്. ഒരാളുടെ
പ്രശസ്ത ഈജിപ്ഷ്യൻ റാണിയായ ക്ലിയോപാട്ര ഉപയോഗിച്ചിരുന്ന പെർഫ്യൂം വീണ്ടും സൃഷ്ടിച്ച് ഗവേഷകർ. പുരാതന ഗ്രീക്ക് ഭാഷയിൽ രചിച്ച കുറിപ്പടിയിൽ നിന്നാണ് ഈ പെർഫ്യൂം പുനഃസൃഷ്ടിച്ചത്. ക്ലിയോപാട്ര സൗന്ദര്യവർധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ഇക്കൂട്ടത്തിൽ പെർഫ്യൂമുകളും ഉൾപ്പെട്ടിരുന്നു. 2012ൽ ഹവായ്
ചരിത്രത്തിൽ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് ഈജിപ്ഷ്യൻ റാണി ക്ലിയോപാട്ര അറിയപ്പെടുന്നത്. വിചിത്രമായ പല സൗന്ദര്യസംരക്ഷണ രീതികളും ക്ലിയോപാട്ര പ്രയോഗിച്ചിരുന്നത്രേ. ചർമ്മത്തിൽ ചുളിവുകളുണ്ടാകുന്നതു തടയാനായി ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നു.700 കഴുതകളെ ഇതിനായി പ്രത്യേകം വളർത്തിയിരുന്നു.
സൗന്ദര്യമെന്ന വാക്കിനൊപ്പം ഒരുകാലത്ത് ചേർത്തുവച്ചിരുന്ന പേരുണ്ട്– ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടേത്. നിഗൂഢത നിറഞ്ഞതായിരുന്നു അവരുടെ ജീവിതവും മരണവും. ജീവിച്ചിരുന്നപ്പോൾ എന്നപോലെ അവരുടെ മരണാനന്തര ജീവിതവും രഹസ്യങ്ങളുടെ കൂടാരമായി. ക്ലിയോപാട്രയുടെ മൃതദേഹം എവിടെയെന്നത് എന്നും ചരിത്രകാരന്മാരുടെയും പുരാവസ്തുഗവേഷകരുടെയും ഉറക്കം കെടുത്തുന്ന ചോദ്യമാണ്. എന്നാൽ ആ രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറക്കുന്ന വിവരങ്ങളാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. മെഡിറ്ററേനിയൻ തീരത്തെ തുറമുഖ നഗരമായ, ഈജിപ്തിലെ അലക്സാൻഡ്രിയയ്ക്ക് സമീപം തപോസിറിസ് മാഗ്ന ക്ഷേത്രത്തിനടുത്തു കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. ഡൊമിനിക്കൻ റിപബ്ലിക് സ്വദേശി ഡോ.കാത്ലീൻ മാർട്ടിനസും സംഘവും നടത്തുന്ന ഗവേഷണത്തിലാണു സുപ്രധാനമായ ഈ കണ്ടെത്തൽ. ക്ലിയോപാട്രയുടെ കല്ലറയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർക്കു ലഭിച്ചതായാണ് വിവരം. ഡൊമിനിക്കൻ റിപബ്ലിക്കിലെ സാന്റോ ഡൊമിങ്കോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകയായ മാർട്ടിനസ് 20 വർഷമായി ക്ലിയോപാട്രയുടെ ശവകുടീരം തേടിയുള്ള യാത്രയിലായിരുന്നു! അങ്ങനെയാണ് ആ തുരങ്കത്തിനു മുന്നിലെത്തിയത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് 13 അടി താഴ്ചയിലാണ് തുരങ്കം. നീളം ഏകദേശം 4200 അടി. പല തട്ടുകളിലായുള്ള പാറകൾ തുരന്നാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ക്ലിയോപാട്രയുടെ അന്ത്യവിശ്രമസ്ഥലത്തേക്കു തുരങ്കം നയിക്കുമെന്നാണ് ഗവേഷക വിശ്വസിക്കുന്നത്.......
ക്ലിയോപാട്രയുടെ ശവകുടീരം തിരഞ്ഞുപോയ പുരാവസ്തു ഗവേഷകര്‍ക്ക് മുൻപാകെ വെളിപ്പെട്ടത് ഒരു പൗരാണിക അദ്ഭുത നിര്‍മിതി. ഈജിപ്ഷ്യന്‍ തീരത്തെ ടാപോസിരിസ് മാഗ്ന എന്ന പൗരാണിക നഗരത്തില്‍ നടത്തിയ ഖനനത്തിനിടെ വലിയൊരു തുരങ്കം തന്നെ ഗവേഷകര്‍ക്ക് മുൻപാകെ വെളിപ്പെടുകയായിരുന്നു. തറനിരപ്പില്‍ നിന്നും 13 മീറ്റര്‍ താഴെ
ഈജിപ്തിൽ പുരാവസ്തുഗവേഷകർക്കിടയിൽ ആശ്ചര്യം സൃഷ്ടിച്ച് വമ്പൻ തുരങ്കം കണ്ടെത്തി. ഒന്നരക്കിലോമീറ്റർ നീളമുള്ള തുരങ്കമാണ് ഈജിപ്തിലെ പുരാവസ്തു പര്യവേക്ഷകർ കണ്ടെത്തിയത്. ഈജിപ്തിലെ തപോസിരിസ് മാഗ്ന ആരാധനാലയത്തിനു 13 മീറ്റർ താഴെയായി സ്ഥിതി ചെയ്യുന്ന നിലയിലായിരുന്നു തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് 1.8
പ്രക്ഷുബ്ധമായ ചരിത്രവും വരണ്ട മലനിരകളുള്ള ഭൂമിയുമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ വീണ്ടും കാബൂൾ പിടിച്ചടക്കി ഇവിടെ ആധിപത്യം സ്ഥാപിച്ചതോടെ രാജ്യം വീണ്ടും ലോകശ്രദ്ധയിലെത്തി. താലിബാൻ ഭരണത്തിൽ നിന്നു രക്ഷനേടാനായി ആളുകൾ കൂട്ടപ്പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും
Results 1-7