Activate your premium subscription today
ഓഹരി വിപണിയിൽ ഇടപെടുന്നതിന് അനിൽ അംബാനിയെയും മറ്റ് 24 പേരെയും 5 വർഷത്തേക്ക് വിലക്കി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സെബി (SEBI) ഉത്തരവിറക്കിയിരുന്നു. അനിൽ സമർപ്പിച്ച ഹർജി പരിഗണിച്ച സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണൽ (SAT) സെബിയുടെ നടപടി സ്റ്റേ ചെയ്തിരുന്നു.
റിയാദ് പാർക്കിങ് പദ്ധതിയുടെ ട്രയൽ റൺ ഘട്ടം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 60-ലധികം സൗരോർജ്ജ പാർക്കിങ് പേയ്മെന്റ് മെഷീനുകളും പാനലുകളും സ്ഥാപിച്ചു.
തിരുവനന്തപുരം ∙ പകൽ സൗരോർജത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ആവശ്യമനുസരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി എനർജി സംഭരണ സംവിധാനത്തിന് (ബെസ്) കെഎസ്ഇബി അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ 8 കേന്ദ്രങ്ങളിലായി 205 മെഗാവാട്ട് വൈദ്യുതി സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കുക. 1140 കോടി രൂപയാണു പ്രതീക്ഷിതചെലവ്.
ദുബായ് ∙ പാർപ്പിട സമുച്ചയങ്ങൾക്കുമേൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനത്തിനു തുടക്കമിട്ട് ദുബായ്.
തിരുവനന്തപുരം ∙ കൂടുതൽ വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനാകുംവിധം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വ്യവസ്ഥകൾ ലഘൂകരിച്ചു. ഒരു ട്രാൻസ്ഫോമറിന്റെ പരിധിയിലെ സോളർ പ്ലാന്റുകളുടെ ആകെ ശേഷി ഇനി ട്രാൻസ്ഫോമർ ശേഷിയുടെ 90% വരെയാകാം. ഇത് 75% കവിയരുതെന്ന കെഎസ്ഇബിയുടെ വാദം റഗുലേറ്ററി കമ്മിഷൻ തള്ളി.
തിരുവനന്തപുരം ∙ സോളർ ഉറവിടങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവു ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സെൽഫ് ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും നിയമസഭ പാസാക്കിയ ബില്ല് പ്രകാരം ഉള്ള ഗസറ്റ് വിജ്ഞാപനം ജൂലൈ 28ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ 5 മാസത്തിനിടെ സ്ഥാപിച്ച 2.39 ലക്ഷം പ്ലാന്റുകളിൽ 23,468 എണ്ണം കേരളത്തിലാണെന്ന് പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് അറിയിച്ചു. 1.25 ലക്ഷം പ്ലാന്റ് സ്ഥാപിച്ച ഗുജറാത്താണ് ഒന്നാമത്. രണ്ടാമത് മഹാരാഷ്ട്ര, 34,088 പ്ലാന്റുകൾ. 2.39 ലക്ഷം പ്ലാന്റുകൾ സ്ഥാപിച്ചതിലൂടെ 900 മെഗാവാട്ട് ശേഷിയാണ് കൂട്ടിച്ചേർക്കപ്പെട്ടത്.
തിരുവനന്തപുരം∙ സ്വന്തമായി സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് ബജറ്റിലൂടെ വർധിപ്പിച്ച തീരുവ സർക്കാർ പിൻവലിച്ചു. 1.2 പൈസയിൽ നിന്നു 15 പൈസയായിട്ടാണ് ഏപ്രിൽ 1ന് വർധിപ്പിച്ചത്. സോളർ പാനലുകൾ സ്ഥാപിച്ചവർക്ക് ഇത് അധികഭാരമാകുമെന്നു നിയമസഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഭരണപക്ഷവും ഇതേ അഭിപ്രായം സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് വർധന ഒഴിവാക്കി ഇന്നലെ ധനബിൽ നിയമസഭ പാസാക്കിയത്.
തിരുവനന്തപുരം∙ കെഎസ്ഇബിക്കു വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോര്‍ജ ഉല്പാദകര്ക്ക് യൂണിറ്റിന് 46 പൈസ അധികം ലഭിക്കും. 2023 ഏപ്രില്‍ മു;ല്‍ 2024 മാര്‍ച്ച് വരെ നല്കിയ വൈദ്യതിക്കാണു നിരക്ക്
എല്ലാത്തരം ഊർജ ആവശ്യങ്ങളും ദിനംപ്രതി ഉയരുകയാണെങ്കിലും ലോകത്തിലെ പരമ്പരാഗത ഊർജസ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനരുപയോഗ ഊർജസ്രോതസുകൾക്കു പ്രസക്തി വർധിക്കുന്നു. പ്രകൃതിക്കും മനുഷ്യരാശിയുടെ നിലനിൽപിനുംവേണ്ടി അത്തരം ഊർജസ്രോതസുകൾക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ എല്ലാ രാജ്യങ്ങളും
Results 1-10 of 127