Activate your premium subscription today
ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ (76) അന്തരിച്ചു. 1969 യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കർ 2005 ഡിസംബർ 12 മുതൽ 2008 ജൂലൈ 31 വരെയാണു സിബിഐ ഡയറക്ടറായിരുന്നത്. മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു വിട്ടുകൊടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
കൊച്ചി ∙ ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം സിബിഐയെ ഏൽപിച്ച് ഉത്തരവിറക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് മുൻ ജീവനക്കാരനും ജനറൽ ലേബർ യൂണിയൻ വൈസ് പ്രസിഡന്റുമായിരുന്ന
ബെംഗളൂരു ∙ കർണാടകയിലെ കോൺഗ്രസ് വിജയത്തിനു പിന്നാലെ പൊലീസ് മേധാവിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചതു ചർച്ചയായി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണു സൂദിന്റെ നിയമനമെന്നതു ശ്രദ്ധേയം. കോൺഗ്രസ് മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകയ്യെടുത്തു സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്. സൂദിനെ ഒന്നിനും കൊള്ളാത്തവൻ എന്നാണു നേരത്തേ ശിവകുമാർ വിളിച്ചത്.
ന്യൂഡൽഹി∙ സിബിഐ മേധാവിയായി കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയോഗിച്ചു. നിലവിലെ സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിന്റെ കാലാവധി മേയ് 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. ഇന്നു ചേർന്ന.പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. രണ്ട് വർഷമാണു കാലാവധി.
‘‘സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല’’ ഓർമയുണ്ടോ ഈ പഞ്ച് ഡയലോഗ്? ഒരു സിബിഐ ഡയറിക്കുറിപ്പിൽ ഇൻസ്പെക്ടർ വിക്രം എന്ന കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റേതാണ് മലയാളി പലവട്ടം പിന്നീട് പറഞ്ഞ ഈ ഡയലോഗ്. എങ്ങനെ മറക്കും. അങ്ങ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സിബിഐയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സിബിഐ ഡയറിക്കുറിപ്പല്ലേ. ജഗതിയുടെ ഒറ്റ ഡയലോഗിൽ എല്ലാവർക്കും മനസ്സിലായത് ഒരു കാര്യമാണ്. സിബിഐ എന്നാൽ വെറും പൊലീസുകാരല്ല, കുറച്ചു കൂടുതൽ ബുദ്ധിയുള്ള പൊലീസുകാരുടെ സംഘമാണ്. അതു കൊണ്ടാണല്ലോ കേരള പൊലീസ് തോൽക്കുന്നിടത്ത് സിബിഐ ജയിക്കുന്നത്. പക്ഷേ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ അല്ലെന്നു പറയുന്ന സമയത്ത് ജഗതിയോ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്എൻ സ്വാമിയോ ഒരു കാര്യം ഓർത്തു കാണുമോ. 60 വർഷം മുൻപ് സിബിഐ രൂപീകരിച്ചത് ഏപ്രിൽ ഒന്നിനാണെന്നത്! അതായത് വിഡ്ഢിദിനത്തിൽ. വിഡ്ഢി ദിനത്തിൽ ജനിച്ചതുകൊണ്ട് ഒരു കുഴപ്പവും സിബിഐക്ക് ഉണ്ടായില്ല. വിഡ്ഢി ദിനത്തിൽ ജനിച്ച് പ്രശസ്തരായവരെപ്പോലെ സിബിഐയും പ്രശസ്തിയിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായി. സിബിഐയുടെ പിറവിയും വിഡ്ഢിദിനവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ഗന്ധവുമില്ല. എന്നാൽ സിബിഐയുടെ ചരിത്രം കുറ്റാന്വേഷണ രംഗത്ത് ഏവർക്കും ഒരു പാഠപുസ്തകമാണ്. ഇത് സിബിഐയെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പാണ്.
കോതമംഗലം∙ ചെറുവട്ടൂരിൽ നിനി, മാതിരപ്പിള്ളിയിൽ ഷോജി, അയിരൂർപാടത്ത് ആമിന... കോതമംഗലത്തു പട്ടാപ്പകൽ 3 വീട്ടമ്മമാർ കൊല്ലപ്പെട്ട കേസുകളിൽ വർഷങ്ങൾ പിന്നിടുമ്പോഴും അന്വേഷണ പുരോഗതിയില്ല. 3 കേസും ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും കൊലയാളികൾ കാണാമറയത്തു തന്നെ. കൊലയാളികളെ
ന്യൂഡൽഹി ∙ കേന്ദ്ര അന്വേഷണ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ മേധാവിമാരുടെ കാലാവധി അഞ്ചു വർഷത്തേക്കു നീട്ടി സർക്കാർ. നേരത്തേ രണ്ടു വർഷമായിരുന്നു കാലാവധി. ഇതുസംബന്ധിച്ച ഓർഡിനൻസുകളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പിട്ടു. കേന്ദ്ര
കേസന്വേഷണത്തിന്റെ കാര്യത്തിൽ 2020ൽ 69.83 ശതമാനമാണു സിബിഐയുടെ വിജയശതമാനം. അതായത് കേസുകൾ വിജയകരമാക്കുന്നതിൽ ഫസ്റ്റ്ക്ലാസിനും മുകളിലാണ് പ്രകടനം. സുപ്രീം കോടതിയിൽ | CBI, Central Bureau of Investigation, Supreme Court, Manorama News
ന്യൂഡൽഹി ∙ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാല് മതിയെന്നു ഡയറക്ടർ സുബോദ് കുമാർ ജയ്സ്വാൾ... No Jeans, T-shirts & Beard Allowed for CBI Employees, Rules New Director
Results 1-9