Activate your premium subscription today
മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന ആരോപണം തെറ്റെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ ധർമരാജ് കശ്യപ് താൻ പ്രായപൂർത്തിയാകാത്തയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പിന്നാലെ അതു പരിശോധിക്കാൻ പൊലീസിന് കോടതി നിർദേശം നല്കിയിരുന്നു. പരിശോധനയിൽ ഇയാൾ പ്രായപൂർത്തിയായ ആളാണെന്ന് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി.
മുംബൈ∙ വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കയെ മഹാരാഷ്ട്ര പൊലീസ് രക്ഷിച്ചു. ഇവരുടെ കൈവശം യുഎസ് പാസ്പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു. മഹാരാഷ്ട്ര സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ സോനുർലി ഗ്രാമത്തിൽ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്ചത്. ബാഗ് പരിശോധിച്ചപ്പോൾ തമിഴ്നാട് വിലാസത്തിലുള്ള ഒരു ആധാർ കാർഡും ലഭിച്ചു.
23ലും ഈ വർഷവും ബാങ്കോക്കിലേക്കും തായ്ലൻഡിലേക്കും ഭാര്യ അറിയാതെ നടത്തിയ യാത്രകൾ മറച്ചുവെക്കാൻ പാസ്പോർട്ടിന്റെ 12 പേജുകളിൽ ഇയാൾ കൃത്രിമം കാണിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
ആഡംബര കാർ ഇടിച്ച് മത്സ്യവിൽപനക്കാരിയായ കാവേരി മരിച്ച സംഭവത്തിൽ, പ്രതി മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയ ബാർ ഇടിച്ചു നിരത്തി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് കോർപറേഷൻ ഉദ്യോഗസ്ഥർ ബുധനാഴ്ച ഇടിച്ചു നിരത്തിയത്. ശനിയാഴ്ച രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ മിഹിർ ഷാ ഞായറാഴ്ച പുലർച്ചെ വരെ ഇവിടെനിന്ന് മദ്യപിച്ചിരുന്നുവെന്ന്
കൊച്ചി∙ റുമാനിയൻ വിമാനം ചാർട്ടർ ചെയ്തു 13 കുട്ടികൾ അടക്കം 300 ഇന്ത്യക്കാരെ യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു കടത്താൻ ശ്രമിച്ച കേസിൽ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
മുംബൈ ∙ ഛോട്ടാ രാജൻ സംഘത്തിലെ ലഖൻ ഭയ്യയെ (രാം നാരായണൻ ഗുപ്ത) 2006ൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയ്ക്ക് (62) ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നേരത്തേ കേസിലെ 21 പ്രതികളെ ജീവപര്യന്തം ശിക്ഷിക്കുകയും ശർമയെ വിട്ടയയ്ക്കുകയും
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് എതിരെ വധഭീഷണി മുഴക്കിയ 19 വയസ്സുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര നന്ദേഡ് ജില്ലയിൽനിന്നുള്ള ശുഭം വർകാദാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. പുണെയിൽ വിദ്യാർഥിയാണ് ശുഭം. സമൂഹമാധ്യമമായ എക്സില് ഫെബ്രുവരി 11 നാണു വിദ്യാർഥി ഏക്നാഥ് ഷിൻഡെ, അദ്ദേഹത്തിന്റെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർക്ക് എതിരെ വധഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തത്.
മുംബൈ∙ സമൂഹമാധ്യമത്തിൽ അശ്ലീലക്കുറിപ്പോടെ തന്റെ നൃത്തവിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസിനെ സമീപിച്ച് വനിതാ കൊറിയോഗ്രഫർ. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് ഇതു സംബന്ധിച്ച് പ്രതീക് ആര്യൻ എന്നയാൾക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്. തന്റെ അനുവാദമില്ലാതെയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതു നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പരാതിയിൽ ശ്രുതി പറയുന്നു
മുംബൈ ∙ നഗരത്തിലെ പാർക്കുകളിലും ബീച്ചുകളിലും പൊലീസുകാർ സദാചാര ഗുണ്ടായിസം നടത്തുന്നതായി ആക്ഷേപം. നാളെ വാലന്റൈൻസ് ഡേ ആഘോഷിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ നഗരത്തിൽ നടക്കുന്നതിനിടെയാണ് മുംബൈ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നത്. നഗരത്തിലെ പ്രധാന പാർക്കുകളിലും ബീച്ചുകളിലും എത്തുന്ന പ്രണയിതാക്കൾ
മുംബൈ∙ പാസ്പോർട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനെ തുടർന്ന്, മുംബൈ തീരത്തുനിന്ന് മത്സ്യബന്ധന ബോട്ടും അതിലുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വഴിത്തിരിവ്. തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് കുവൈത്തിൽനിന്ന് മോഷ്ടിച്ച ബോട്ടുമായി എത്തിയ തമിഴ്നാട് സ്വദേശികളാണ് പിടിയിലായതെന്നാണ് ഏറ്റവും പുതിയ വിവരം. വിശദമായി ചോദ്യം ചെയ്ത ഇന്ത്യൻ അന്വേഷണ ഏജൻസികൾ, ബുധനാഴ്ച മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
Results 1-10 of 107