Activate your premium subscription today
കൊച്ചി∙ കുറുവ മോഷണ സംഘത്തില്പ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്. എറണാകുളം കുണ്ടന്നൂരിൽവച്ച് പൂർണ നഗ്നനായാണ് സന്തോഷ് രക്ഷപ്പെട്ടത്.
ന്യൂഡൽഹി ∙ തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൂടി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായ ജിരിബാമും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വാറന്റില്ലാതെ റെയ്ഡ് നടത്തുന്നതിനും ആവശ്യമെങ്കിൽ വെടിവയ്പു നടത്തുന്നതിനും സൈന്യത്തിനും കേന്ദ്ര സേനയ്ക്കും അധികാരം നൽകുന്നതാണ് അഫ്സ്പ.
കൊച്ചി ∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21 ന് കസ്റ്റഡി മർദനത്തെ തുടർന്നു മരിച്ചെന്നാണു കേസ്. ഇടുക്കി ജില്ലയിൽ നിയമനം നൽകരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ്. പ്രതികളായ എസ്ഐ കെ.എ.സാബു, എഎസ്ഐ സി.ബി. റെജിമോൻ, സിപിഒ എസ്.നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് ആന്റണി എന്നിവരെ തിരിച്ചെടുക്കാനാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.2019 ജൂൺ 26 മുതൽ ഇവർ സസ്പെൻഷനിലാണ്.
കൊച്ചി ∙ ചേന്ദമംഗലം–വടക്കൻ പറവൂർ മേഖലയിൽ എത്തിയതു കുറുവ സംഘമാണോ എന്നുറപ്പിക്കാൻ സമയമെടുക്കുമെങ്കിലും എല്ലാ ലക്ഷണങ്ങളും വിരൽചൂണ്ടുന്നത് അവരിലേക്കുതന്നെ. കുറുവ സംഘമാണോ മോഷണത്തിന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. മുൻപു കുറുവ സംഘം ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങളുമായുള്ള സാദൃശ്യമാണ് ഇപ്പോൾ എത്തിയത് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കൾ തന്നെയാണെന്നു സംശയിക്കാൻ കാരണം.
കൊച്ചി ∙ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള് എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി ∙ ദേശീയ പൊലീസ് അത്ലറ്റിക് മീറ്റിൽ രണ്ട് റെക്കോർഡുകളടക്കം 18 മെഡലുകളോടെ കേരള പൊലീസ് ടീം രണ്ടാം സ്ഥാനക്കാരായി. ഉത്തർപ്രദേശ് പൊലീസിനാണ് ഒന്നാം സ്ഥാനം. പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ കെ.അർജുനും വനിതകളുടെ ഹൈജംപിൽ ആതിര സോമരാജുമാണ് മീറ്റ് റെക്കോർഡുകൾ നേടിയത്. 52.25 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അർജുൻ റെക്കോർഡിട്ടത്. 1.77 മീറ്റർ പ്രകടത്തോടെയാണ് ആതിര സോമരാജ് മീറ്റ് റെക്കോർഡിട്ടത്.
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും തുടക്കം മുതലേ ഉയർന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഏൽപിച്ചെങ്കിലും ദുരൂഹതകൾ ബാക്കി. എഡിഎമ്മിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി പത്തനംതിട്ടയിൽ ചെന്നത് ഇന്നലെ മാത്രമാണ്. അതേസമയം എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കും വിധമുള്ള വിവരങ്ങൾ പല കോണുകളിൽ നിന്നായി ഇടയ്ക്കിടെ പുറത്തുവരുന്നുമുണ്ട്.
പത്തനംതിട്ട ∙ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപിലും പഴയ മൊഴികളിൽ ഉറച്ചുനിന്ന് എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബം. നവീന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നു സഹോദരന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ കലക്ടറുടെ വാദങ്ങൾ തെറ്റാണെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിനു മുൻപിലും ആവർത്തിച്ചു. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് നവീൻ ബാബുവിന്റെ സംസ്കാര ദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
മലപ്പുറം∙ മുൻ എസ്പി എസ്.സുജിത്ദാസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനി സ്വദേശിയായ യുവതി പീഡന ആരോപണം ഉന്നയിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Results 1-10 of 2650