Activate your premium subscription today
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും കർശന നിയന്ത്രണവുമായി സർക്കാർ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുതുക്കുന്നു. 3 വർഷത്തെ കണക്കിൽ 15 ശതമാനത്തിലേറെ കിട്ടാക്കടമുള്ള സംഘങ്ങളെയും ബാങ്കുകളെയും തരംതാഴ്ത്തും. എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് പൂർത്തിയാക്കുകയും മുൻ ഓഡിറ്റുകളിലെ പിഴവു തിരുത്തുകയും ചെയ്യാത്ത ബാങ്കുകളെയും തരംതാഴ്ത്തും. ക്ലാസിഫിക്കേഷൻ നിർണയിക്കാൻ മൂന്നാം വർഷം നടക്കുന്ന അന്തിമപരിശോധനയിൽ ബാങ്ക് ലാഭത്തിലായിരിക്കുകയും ഡിവിഡന്റ് നൽകിയിരിക്കുകയും വേണം.
തിരുവനന്തപുരം ∙ മന്ത്രിസഭയൊന്നാകെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു സംഘടിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളിൽ 94 ശതമാനത്തിൽ നടപടിയെടുത്തെന്നു സർക്കാർ അവകാശപ്പെടുമ്പോഴും അധികം നിവേദനങ്ങളും താഴേക്കു കൈമാറി നടപടി അവസാനിപ്പിക്കുകയാണു ചെയ്തത്. തദ്ദേശസ്ഥാപനങ്ങളിലേക്കാണു മിക്ക പരാതികളുമെത്തിയത്. ഇവ സമയബന്ധിതമായി പരിഹരിക്കാനായോ എന്നു പരിശോധിച്ചതുമില്ല.
തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആകെയുള്ള ഒന്നരക്കോടിയോളം കെട്ടിടങ്ങൾക്കു പുതിയ നമ്പർ വരും. ഇതിൽ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങൾക്കു സ്ഥിര നമ്പർ നൽകുന്നത് പരിഗണനയിലുണ്ടെങ്കിലും ഉടൻ നടപ്പാക്കിയേക്കില്ലെന്നാണു സൂചന. ഓരോ തവണ പുനർനിർണയം നടത്തുമ്പോഴും കെട്ടിട നമ്പർ മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പർ ആലോചിക്കുന്നത്.
തിരുവനന്തപുരം ∙ സർക്കാർ അപേക്ഷാ ഫോമുകളിൽ അടിയന്തരമായി ലിംഗ നിഷ്പക്ഷത സ്വീകരിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ. ഇതനുസരിച്ച് ‘ഭാര്യ’/ ‘ഭർത്താവ്’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്ന് പ്രയോഗിക്കണമെന്നു സർക്കാർ നിർദേശിച്ചു.
തിരുവനന്തപുരം∙ മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും സതീശൻ ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വയനാട്ടിൽ ഇനി സമരപരമ്പര. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു കേന്ദ്രം സഹായം നൽകുന്നില്ലെന്നാരോപിച്ച് എൽഡിഎഫും കേന്ദ്രവും സംസ്ഥാനവും സഹായം നൽകുന്നില്ലെന്നാരോപിച്ച് യുഡിഎഫും സമര മുഖത്ത് ഇറങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച ഹർത്താൽ നടത്തിക്കൊണ്ടാണു രണ്ട് മുന്നണികളും സമരം കടുപ്പിക്കാൻ തീരുമാനിച്ചത്.
കൊച്ചി ∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയുടെ പുനർനിർമാണ, പുനരധിവാസ പ്രവര്ത്തനങ്ങൾക്കായി സംസ്ഥാനം 2219.033 കോടി രൂപ ആവശ്യപ്പെട്ടത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാര്. ഈ മാസം 13ന് സമർപ്പിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ പറഞ്ഞു.
ജീവൻ മാത്രം അവശേഷിച്ചവരായി മഹാദുരന്തത്തിൽനിന്നു പുറത്തുകടന്നവർക്കു പ്രതീക്ഷ നൽകുന്ന വാർത്തകളൊന്നുമല്ല ഏറ്റവും പുതുതായി നാം കേൾക്കുന്നത്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുകയോ പുനരധിവാസത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയോ ചെയ്യാതെ കേന്ദ്രസർക്കാർ കയ്യൊഴിയുന്നതിന്റെ പ്രതിഷേധക്കനൽ ഇപ്പോഴും നീറിനീറി നിൽക്കുകയാണ്.
തിരുവനന്തപുരം ∙ ‘ഞാൻ മന്ത്രിയായിരുന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനും തീരുമാനത്തിനും തടസ്സമാകും. അതിനാൽ മന്ത്രിയായി തുടരുന്നതു ധാർമികമായി ശരിയല്ല’– ഭരണഘടന അധിക്ഷേപപ്രസംഗത്തിന്റെ പേരിൽ ഗത്യന്തരമില്ലാതെ 2022 ജൂലൈ 6ന് രാജിവയ്ക്കുമ്പോൾ സജി ചെറിയാൻ നൽകിയ വിശദീകരണം ഇതായിരുന്നു. ആ അന്വേഷണം ഒട്ടും സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുമ്പോൾ അന്നു പറഞ്ഞ അതേ ധാർമികത തന്നെ വീണ്ടും മന്ത്രിക്കും സർക്കാരിനും സിപിഎമ്മിനും മുന്നിലുണ്ട്.
തിരുവനന്തപുരം∙ പല വകുപ്പുകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്നു മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ചൂണ്ടിക്കാട്ടി. വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെ മതത്തിന്റെ പേരിൽ വാട്സാപ് ഗ്രൂപ്പ് സൃഷ്ടിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു. ധന അഡിഷനൽ ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ചതിന് കൃഷി സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തും സസ്പെൻഷനിലാണ്. ഇവർക്കു പകരം ആളെ നിയമിച്ചിട്ടില്ല.
Results 1-10 of 7893