Activate your premium subscription today
ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. അമീരി ഓർഡർ 2/ 2024 ലൂടെയാണ് അമീർ പുതിയ മന്ത്രിമാരെ നിയമിച്ചത്. വാണിജ്യ-വ്യവസായം, പൊതുജനാരോഗ്യം, വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസം, ഗതാഗതം, സാമൂഹിക ക്ഷേമം ഉൾപ്പെടെ സുപ്രധാന മന്ത്രാലയങ്ങളാണ് പുനഃസംഘടിപ്പിച്ചത്.
ജനുവരി 20നാണ് ട്രംപ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ട്രംപ് 2.0 ഭരണകൂടത്തിലെ പ്രമുഖ സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ വംശജരായ നിരവധി ഉന്നത വ്യക്തികളെ പരിഗണിക്കുന്നതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇവരിൽ വിവേക് രാമസ്വാമി, ബോബി ജിന്‍ഡാല്‍, കാഷ് പട്ടേല്‍ എന്നിവരും ഉള്‍പ്പെടുന്നു.
ബർലിൻ ∙ ഭരണസഖ്യത്തിലെ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയുടെ മന്ത്രിമാരെല്ലാം രാജിവച്ചതോടെ, ജർമനിയിൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തകർച്ചയിലേക്ക്. സർക്കാരിന്റെ നയത്തിൽ നിന്നു വ്യതിചലിച്ചതിന്റെ പേരിൽ ധനമന്ത്രി ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയിലെ ക്രിസ്റ്റ്യൻ ലിൻഡ്നറെ ബുധനാഴ്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് പാർട്ടിയിലെ മറ്റു 3 മന്ത്രിമാരും രാജിവയ്ക്കുകയായിരുന്നു. ജനുവരി 15ന് മന്ത്രിസഭ വിശ്വാസവോട്ട് തേടുമെന്ന് ചാൻസലർ ഷോൾസ് അറിയിച്ചു.
ശ്രീനഗർ ∙ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ലഫ്. ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ചു. കോൺഗ്രസ്, സിപിഎം, സ്വതന്ത്രർ എന്നിവരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുകളും ഗവർണർക്ക് കൈമാറി. ഏറ്റവും അടുത്ത ദിവസം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചതായി ഒമർ വ്യക്തമാക്കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിരുവനന്തപുരം ∙ ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ 6201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റേതെങ്കിലും പെൻഷൻ വാങ്ങുന്നവർക്ക് അർഹത ഉണ്ടാവില്ല. അനെർട്ടിലെ 28 അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന 96 റഗുലർ ജീവനക്കാർക്ക് കൂടി 11–ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കും. മാനേജിങ് ഡയറക്ടർ തസ്തിക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നു മാറ്റും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൽ പരിഭാഷ സെൽ രൂപീകരിക്കും.
തിരുവനന്തപുരം ∙ സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് മുഖേന വിൽപന നടത്തുന്നതിന് ഉടമകൾക്ക് അവകാശം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എന്നാൽ പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ചു വിൽക്കാൻ അനുമതിയില്ല. സ്വകാര്യ ഭൂമിയിൽ നിലവിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വിൽപന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല. ചന്ദനമരം മോഷണം പോയാൽ ഭൂവുടമയ്ക്ക് എതിരെ കേസെടുക്കേണ്ട സാഹചര്യം വിലയിരുത്തിയാണു ബിൽ.
ന്യൂഡൽഹി∙ വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽനിന്നും തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ
ന്യൂഡൽഹി∙ ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.
തിരുവനന്തപുരം ∙ സിനിമാമേഖലയിലെ വിവാദങ്ങൾക്കിടെ മന്ത്രിസഭാ യോഗം നാളെ ചേരും. ബുധനാഴ്ചകളിലാണു യോഗം പതിവെങ്കിലും പൊതു അവധിദിനമായതിനാലും അയ്യങ്കാളി ജയന്തി പ്രമാണിച്ചു മന്ത്രിമാർക്കു വിവിധ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലുമാണു നാളത്തേക്കു മാറ്റിയത്.
Results 1-10 of 261