Activate your premium subscription today
സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുകയാണ്.പൊതു വിപണിയിൽ അരിക്കും, പച്ചക്കറികൾക്കും, മുട്ടക്കും, മാംസത്തിനും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം തടയാനായി കേന്ദ്ര സർക്കാർ 'ഭാരത്' എന്ന ബ്രാൻഡിന് കീഴിൽ ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. 'ഭാരത്' ബ്രാൻഡിന് കീഴിൽ
കൊച്ചി ∙ വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ സഹായത്തിനായി നിലവിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള (എസ്ഡിആർഎഫ്) 782.99 കോടി രൂപ ഉപയോഗിക്കാമെന്നും സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അധിക തുക അനുവദിക്കുന്നതു പരിഗണിക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
നാല് ബില്യൻ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎസും. 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനും അവയ്ക്ക് ഇന്ത്യയിൽ അറ്റകുറ്റപ്പണികൾ, ഓവർഹോൾ സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുമാണ് കരാർ.
മസ്കത്ത് ∙ സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന് ഇന്ത്യയും ഒമാനും. സുഹാര് യൂനിവേഴ്സിറ്റിയും ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐ ഐ എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന് ധാരണയിലെത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷന് മന്ത്രി ഡോ. റഹ്മ ബിന്ത്
വാഷിങ്ടൻ ∙ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് എ ഗ്രേഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളിൽ ചില പോഷകങ്ങളുടെ അളവ് കുറവാണെന്ന് സമ്മതിക്കുകയും ആ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയും ചെയ്യുന്നത് പ്രശംസനീയമാണ്.
ന്യൂഡൽഹി ∙ ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആപ്പിനെതിരെ ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു.
ന്യൂഡൽഹി ∙ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്നായിരുന്നു സമരം ചെയ്തിരുന്ന തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടത്. എന്നാൽ, പങ്കാളിത്ത രീതി ഒഴിവാക്കിയാൽ സർക്കാരിന്റെ ഭാരം വർധിക്കുമെന്നതാണ് ഒപിഎസിലേക്ക് മടങ്ങാതിരിക്കുന്നതിന്റെ പ്രധാന കാരണം. ഇന്നലെ മന്ത്രിസഭയുടെ തീരുമാനമുണ്ടാകുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ന്യൂഡൽഹി ∙ പട്ടികവിഭാഗങ്ങളിലെ മേൽത്തട്ടുകാരെ (ക്രീമി ലെയർ) തരംതിരിച്ച് സംവരണ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായം കേന്ദ്ര സർക്കാർ തള്ളി. നിർദേശം നടപ്പാക്കില്ലെന്നു കേന്ദ്ര മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പട്ടികജാതി, പട്ടികവർഗ (എസ്സി, എസ്ടി) വിഭാഗങ്ങൾക്കുള്ളിൽ മേൽത്തട്ടുകാരെ നിർണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ആർ.അംബേദ്കർ മുന്നോട്ടുവച്ച ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നു പറഞ്ഞു.
ന്യൂഡൽഹി ∙ ഭരണഘടനാമൂല്യങ്ങളുടെ ലംഘനമാണു വഖഫ് ഭേദഗതി ബിൽ എന്ന വാദമാണ് ഇന്നലെ പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്. എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്ത് അടക്കം രൂപീകരിച്ച വിവിധ സമിതികൾ വഖഫ് നവീകരണത്തിനായി നൽകിയ ശുപാർശകൾ നടപ്പാക്കുക മാത്രമാണു ചെയ്തതെന്നാണു കേന്ദ്രസർക്കാരിന്റെ വാദം.
ന്യൂഡൽഹി ∙ ഒളിംപിക്സിലെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിന്റെ അപ്രതീക്ഷിത പുറത്താകൽ പാർലമെന്റിലും ചർച്ചയായി. സംഭവത്തിനു പിന്നിൽ ഗുഢാലോചന ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇരുസഭകളിൽ നിന്നും ഇറങ്ങിപ്പോയി. വിനേഷ് ഫോഗട്ട് സംഭവങ്ങളെക്കുറിച്ചു കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷാംഗങ്ങൾ വിമർശനം ഉയർത്തി. വിനേഷിനു നൽകിയ കേന്ദ്രസഹായങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചതാണ് എതിർപ്പിനു കാരണമായത്.
Results 1-10 of 1552