Activate your premium subscription today
കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നതു രണ്ടാംതവണ. 1973 ജനുവരി 22നു മഞ്ചേരി ലോക്സഭാ മണ്ഡലത്തിലും നീലേശ്വരം, പറവൂർ നിയമസഭാ മണ്ഡലങ്ങളിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും. ഒക്ടോബർ ഒന്നിനു 18 വയസ്സു തികഞ്ഞവരെ ചേർത്താണു കരട് പട്ടിക തയാറാക്കുന്നത്. ഇതിന്മേലുള്ള ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും. കേരളത്തിൽ ഇനിമുതൽ ഇലക്ടറൽ റജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാർക്കു പകരം ഡപ്യൂട്ടി കലക്ടർമാർക്കു ചുമതല നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു തീരുമാനം.
ന്യൂഡൽഹി∙ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തിരഞ്ഞെടുത്തു. കോഴിക്കോട് എംപിയാണ് എം.കെ. രാഘവൻ. ഡോ. അമർ സിങ്ങും രാഘവനൊപ്പം സെക്രട്ടറി പദവി വഹിക്കും. രഞ്ജീത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി. കന്യാകുമാരി എംപിയായ വിജയ് വസന്താണ് പാർലമെന്ററി
തിരുവനന്തപുരം ∙ റെയിൽവേ പദ്ധതികൾക്കു കേരളം ഭൂമിയേറ്റെടുത്തു നൽകുന്നതിൽ പൂർണ പരാജയമാണെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ വിമർശനം, അനുമതി നൽകാത്ത പദ്ധതിക്കുള്ള ഭൂമിയുടെ അളവു കൂടി ഉൾപ്പെടുത്തിയാണെന്നു രേഖകൾ .
ന്യൂഡൽഹി ∙ ലോക്സഭയിൽ എംപിമാരുടെ പ്രകടനം നിരീക്ഷിക്കാനും വിലയിരുത്താനും കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ എംപിമാരെ രാഹുൽ ഗാന്ധി അറിയിച്ചു. സഭാനടപടികളിലെ പങ്കാളിത്തം, വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലെ മികവ്, ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ഇടപെടലുകൾ തുടങ്ങിയവയാണ് മികവിന്റെ മാനദണ്ഡമായി പരിഗണിക്കുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കൂടുതൽ അവസരം നൽകും.
ന്യൂ ഡൽഹി∙ വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് സ്പീക്കർ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടത്. ബിൽ അവതരണ വേളയിൽ വലിയ പ്രതിഷേധമാണ് ഇന്ത്യാ മുന്നണി എംപിമാർ ലോക്സഭയിൽ ഉയർത്തിയത്. ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് ഇ.ടി മുഹമദ് ബഷീർ എംപി പറഞ്ഞു.
ന്യൂഡൽഹി ∙ വഖഫ് നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ബില്ലിൽ വിശദ പരിശോധന വേണ്ടതിനാൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്ന് ഇന്നു സഭയിൽ ആവശ്യപ്പെടും. സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് വഖഫ് ബിൽ അവതരിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം അറിയിച്ചത്.
ന്യൂഡൽഹി ∙ കേരളത്തിന് എയിംസ് വേണമെന്ന ആവശ്യവുമായി പാർലമെന്റ് പരിസരത്ത് കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ധർണ നടത്തി. സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനൽകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ കഴിഞ്ഞ ദിവസം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നഡ്ഡ 2014 ൽ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പറഞ്ഞിട്ടും ചെയ്തില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 18% ജിഎസ്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് പരിസരത്ത് പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകി. ‘നികുതി ഭീകരത അവസാനിപ്പിക്കൂ’ എന്ന പ്ലക്കാർഡുകളുമായിട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം.
ന്യൂഡൽഹി ∙ രാജ്യത്ത് 2010 നെ അപേക്ഷിച്ച് മാവോയിസ്റ്റ് ആക്രമണങ്ങളിൽ 73% കുറവുണ്ടായതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു. മരണം 86% കുറഞ്ഞു. 2010ൽ 1,005 പേരാണ് മരിച്ചതെങ്കിൽ 2023ൽ ഇത് 138 ആയി. 2013ൽ 10 സംസ്ഥാനങ്ങളിലായി 126 ജില്ലകൾ മാവോയിസ്റ്റ് ബാധിതമായിരുന്നത് ഇക്കൊല്ലം 38 (9 സംസ്ഥാനങ്ങൾ) ആയി കുറഞ്ഞു. കേരളത്തിൽ വയനാട്, കണ്ണൂർ ജില്ലകളാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകൾ.
Results 1-10 of 291