Activate your premium subscription today
Monday, Mar 24, 2025
സാഹിത്യം, സിനിമ, ചിത്രകല തുടങ്ങി മനുഷ്യ ജീവിതത്തെ വരച്ചുകാട്ടുന്ന സകലതിലും പ്രണയബന്ധങ്ങളോളം മഹത്വവൽക്കരിക്കുന്ന മറ്റൊന്നില്ല. രണ്ടു ഹൃദയങ്ങൾ തമ്മിൽ ഒന്നായി ചേരുന്ന പ്രണയങ്ങളെ അത്രത്തോളം മനോഹരമായാണ് നാം മനസ്സിലാക്കിയിട്ടുള്ളതും. എന്നാൽ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിർവചനങ്ങളും മാറി.
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും
പ്രണയബന്ധത്തിന് ഒന്നിലധികം നിർവചനങ്ങളാണ് ഇന്നത്തെ കാലത്തുള്ളത്. സാഹചര്യത്തിനും താത്പര്യത്തിനുമൊത്ത് ഏറ്റവും അനുയോജ്യമായ രീതിയിൽ ഏതുതരത്തിലുള്ള ബന്ധം തിരഞ്ഞെടുക്കണമെന്ന് പോലും തീരുമാനിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. ഇങ്ങനെ സൗകര്യങ്ങൾ ഏറെ നൽകുന്നുണ്ടെങ്കിലും ബന്ധങ്ങളിലെ വിശ്വാസ്യത നിരന്തരം
ചിലർ പങ്കാളികളെ സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കും. വേണ്ടതിലേറെ കരുതലും സംരക്ഷണവും നൽകി സ്നേഹം കൊണ്ടു പൊതിഞ്ഞു നിൽക്കും. പക്ഷേ പോകെപ്പോകെ ആ സ്നേഹത്തിന് ഒരു അധികാരത്തിന്റെയോ ഉടമസ്ഥാവകാശത്തിന്റെയോ ഭാവം കൈവരും. ആദ്യം ആസ്വദിച്ചിരുന്ന സ്നേഹം പിന്നെ വല്ലാത്തൊരു ശ്വാസംമുട്ടലായി തോന്നും. ഒരു പക്ഷേ
സ്വന്തം കുലം വളർത്താൻ ഇത്രയും റിസ്ക് എടുത്ത ഒരു മകൻ വേറെയുണ്ടാകുമോ എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും. അത്തരമൊരു ജീവിതമാണ് ടാൻസാനിയായിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നുള്ള ഏണസ്റ്റോ മുയിനുച്ചി കപിംഗയുടേത്. പിതാവിന്റെ തീരുമാനം അക്ഷരംപ്രതി അനുസരിച്ച മകൻ 20 സ്ത്രീകളെയാണ് ഇയാൾ വിവാഹം കഴിച്ചത്.
നമ്മൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്ന, അല്ലെങ്കിൽ പെരുമാറുന്ന ഒരേ വൈബുള്ള ആളുകളെയാണ് മിക്കവരും സൗഹൃദങ്ങളിലും പ്രണയത്തിലും തിരയാറുള്ളത്. പക്ഷേ പ്രായോഗിക ജീവിതത്തിൽ അതത്രയെളുപ്പമാകാറില്ല. പക്ഷേ സ്വഭാവങ്ങളിലെ വൈരുധ്യങ്ങളൊന്നും ബന്ധങ്ങളിൽ ഉലച്ചിൽ വരുത്താത്ത തരത്തിൽ പ്രണയത്തിൽ പോസിറ്റിവ് വൈബ്സ്
ആറ് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽവച്ച് ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനർ ആരതിപൊടിയും വിവാഹിതരായി. ഞായറാഴ്ച പുലർച്ചെ നടന്ന താലികെട്ടി ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല. എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും. പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും ആഗ്രഹത്തിന്റെയും
‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്
‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’ നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുനേരം പോലും വീട്ടില് അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.
Results 1-10 of 1118
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.