Activate your premium subscription today
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
എംടി എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തൊക്കെയാണെന്നു കേൾക്കുന്നതുതന്നെ ഒരനുഭവമാണ്. ആത്മാരാധനയ്ക്കു പകരം ആത്മനിന്ദ ഇത്ര ധീരതയോടെ എഴുതിയയാൾ എം.ടി.വാസുദേവൻനായരെപ്പോലെ വേറെ ഉണ്ടാകില്ലെന്നു കൽപറ്റ നാരായണൻ.
ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’ വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു
ഒരു തേങ്ങലും അടക്കിപ്പിടിച്ച വിലാപവും കേട്ട് ഭീമൻ പെട്ടെന്ന് നിന്നു. ആ ശബ്ദം അയാൾക്ക് ഏത് കോലഹലത്തിനിടയിലും തിരിച്ചറിയാം. ദ്രൗപദി വീണിരിക്കുന്നു. ഇക്കാര്യം ഭീമൻ ജ്യേഷ്ഠനെ അറിയിച്ചു. ഉടലോ ടെ ദേവ പദത്തിലെത്താനുള്ള ആത്മവീര്യം അവൾക്കില്ലെന്ന മറുപടിയാണ് ഭീമന് ലഭിച്ചത്. കാൽ വെയ്പുകൾ പിന്നിൽ
‘പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം’ എന്ന ചിത്രത്തിനു ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിൽ റി റിലീസിനൊരുങ്ങുന്നു. ഹരിഹരൻ–എംടി–മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥയാണ് സാങ്കേതികത്തികവോടെ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. 1989ൽ പുറത്തിറങ്ങിയ ചിത്രം 35
കോഴിക്കോട്∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരെന്നു പ്രാഥമിക അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു മനസ്സിലാക്കാൻ പൊലീസിന് അധികം സമയം വേണ്ടി വന്നില്ല. ശാന്തയെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ മറുപടിയിൽ പൊരുത്തക്കേടുകൾ തോന്നി.
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിൽ നിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. വീട്ടു ജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ∙ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നവരെ ഉൾപ്പെടെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.
കോഴിക്കോട്∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.
കൊച്ചി∙ എം.കെ.സാനു മാസ്റ്ററെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടുവാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജാതി മത ചിന്തകൾക്കും അതീതമാണ് മാഷെന്നും എല്ലാവരുടെയും സ്വരമായിട്ടാണ് സാനു മാഷിന്റെ വാക്കുകളെ കേരളം ശ്രവിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
Results 1-10 of 257