Activate your premium subscription today
സിനിമക്ക് പാട്ടെഴുതണമെന്ന ആവശ്യവുമായി വീടിന്റെ പടി കയറിവന്ന യുവ സംവിധായകനോട് ഏറ്റുമാന്നൂർ സോമദാസൻ കൗതുകത്തോടെ ചോദിച്ചു: വയലാറും പി.ഭാസ്കരനും ഒഎൻവിയുമൊക്കെ ഉള്ളപ്പോൾ എന്തിന് ഞാൻ? സൗമ്യമായ ചിരിയായിരുന്നു മറുപടി. താങ്കളല്ലാതെ മറ്റാര് എന്നൊരു മറുചോദ്യമുണ്ടായിരുന്നില്ലേ അതിൽ? തീരുമാനിച്ചുറപ്പിച്ചു
കണ്ണുകളടച്ചു കസേരയിൽ ചാരിക്കിടക്കുമ്പോൾ പുതുമണ്ണിന്റെ വാസന കിട്ടിയ സന്തോഷമായിരുന്നു ഒ.എൻ.വിയുടെ മുഖത്ത്. ‘വേനൽ മഴചാറി വേർപ്പുപൊടിയുന്ന ഈ നല്ല മണ്ണിൻ സുഗന്ധമെന്നോ..’ എന്ന് ഉമ്പായി പാടുമ്പോൾ കാച്ചെണ്ണ മണക്കുന്ന പ്രണയവരികളുമായി വീണ്ടും വരുന്നതിന്റെ സുഖത്തിലായിരുന്നു അദ്ദേഹം
മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒഎൻവി കുറുപ്പിന്റെ ജന്മവാർഷികമാണിന്ന്. ഒഎൻവി എന്ന മൂന്നക്ഷരം മലയാളികൾക്ക് കവിതയുടെ പര്യയമാണ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ.കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന
തിരുവനന്തപുരം ∙ ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024ലെ സാഹിത്യ പുരസ്കാരം ജ്ഞാനപീഠം ജേതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ്
സ്വതന്ത്ര സ്ഥാനാർഥികളുടെ യഥാർഥ വേദന പലപ്പോഴും അവർക്ക് അനുവദിച്ചു കിട്ടുന്ന ചിഹ്നങ്ങളായിരിക്കും. കാരണം സ്വതന്ത്ര സ്ഥാനാർഥിക്ക് സ്വന്തം പേര് മാത്രം വോട്ടറുടെ മനസ്സിൽ പതിപ്പിച്ചാൽ പോരാ, ചിഹ്നം കൂടി പഠിപ്പിക്കണം. ഒരിക്കൽ ലഭിച്ച ചിഹ്നം അടുത്ത തവണ മത്സരിക്കുമ്പോൾ ലഭിക്കുമോ എന്ന ആശങ്കയും സ്വതന്ത്രർക്കുണ്ട്. ചിഹ്നം മാറ്റിയതു മൂലം പരാജയം നേരിട്ടവരും കേരള രാഷ്ട്രീയത്തിലുണ്ട്. മറ്റൊരു കൂട്ടർ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഇവിടെ സ്ഥാനാര്ഥിയെ പരിചയപ്പെടുത്തുന്നതിനേക്കാളും പിന്തുണ നൽകുന്ന പാർട്ടി വിയർക്കുന്നത് വോട്ടർമാർക്ക് മുന്നിൽ ചിഹ്നം പരിചയപ്പെടുത്താനാവും. കേരള രാഷ്ട്രീയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സിനിമാ, സാഹിത്യ മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ ജയപരാജയങ്ങളെ കുറിച്ചും അതിൽ ചിഹ്നങ്ങൾ വഹിച്ച വലിയ പങ്കും വളരെ വലുതാണ്. കൗതുകം നിറഞ്ഞ ആ കഥകളിൽ മമ്മൂട്ടിയും ശോഭനയും കെ. കരുണാകരനും മാധവിക്കുട്ടിയും കടമ്മനിട്ടയും ഒഎൻവിയുമെല്ലാമുണ്ട്.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
നാട്ടിലെ ഏറ്റവും സുന്ദരിയും ശാലീനയുമായ പെണ്ണിനെ വളച്ചെടുക്കുക, മതിമറന്നു പ്രേമിക്കുക, പിന്നാലെ നടന്നു യുഗ്മഗാനം പാടുക, അവളെ ശല്യപ്പെടുത്തുന്ന ലോക്കൽ റൗഡിയെ പിടികൂടി മർദിക്കുക, ഇടയ്ക്കു സമയം കിട്ടുമ്പോൾ അവളുടെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കുക. ഇതൊക്കെയായിരുന്നു ഒരു കാലത്ത് നമ്മുടെ സിനിമയിലെ
ശുദ്ധ പ്രണയത്തിന്റെ ദൈവികത കൊണ്ടാണോ അതിന്റെ പവിത്രതയെ മറ്റെന്തിനും മേലെ പ്രതിഷ്ഠിക്കണമെന്നു തോന്നിയിട്ടാണോ, പാട്ടെഴുത്തിനു മത്സരിച്ചവർ പ്രണയത്തിനു പശ്ചാത്തലമായി പലപ്പോഴും ക്ഷേത്രത്തേയും അതിന്റെ പരിസരങ്ങളെയും തിരഞ്ഞെടുത്തത്! മത ഭേദങ്ങളില്ലാത്ത വികാരമെങ്കിലും അനുരാഗത്തിന്റെ ആ ചന്ദനഗന്ധവും
ഒരു ദളം മാത്രം വിടർന്ന ചെമ്പനീർ മുകുളമായിരുന്നു, ഒഎൻവിക്ക് പ്രണയം. ജീവിതത്തിലേക്ക് പാതി തുറന്നിട്ടൊരു വാതിൽ. മഴ പെയ്തുതോർന്ന രാത്രികളിൽ ആ ജാലകത്തിന്റെ വാതിലിലിരുന്നു പ്രണയത്താൽ കാതരയായ പക്ഷി പാടുന്നത്, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നാണ്. ചൈത്രം ചായം ചാലിക്കുന്നത് അവളുടെ ചാരുചിത്രം
മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണായക സ്വാധീനം ചെലുത്തിയ ഒഎൻവി കുറുപ്പിന്റെ എട്ടാം ചരമവാർഷികമാണിന്ന്. ഒഎൻവി എന്ന മൂന്നക്ഷരം മലയാളികൾക്കു കവിതയുടെ പര്യയമാണ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ.കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന
Results 1-10 of 60