Activate your premium subscription today
മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി ഉണ്ടാകില്ല. കാരണം അവരെപ്പോലെ ടാലന്റുള്ളവർ ഇനി ഉണ്ടാകാൻ പോകുന്നില്ല. ഉദാഹരണം പറയുകയാണെങ്കിൽ, മോഹൻലാൽ 29-30 വയസ്സിൽ ചെയ്തുവച്ച കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇന്നത്തെ നടന്മാർക്ക് അവരുടെ 30–ാം വയസ്സിൽ സാധിക്കില്ല.
പിറന്നു വീണതേ പച്ചപ്പിന്റെ മടിത്തട്ടിലേക്കാണ്. വീടിനു ചുറ്റും കയ്യെത്തിയാൽ തൊടാവുന്നത്ര അടുത്ത് കാച്ചിലും ചേമ്പും ചേനയും കപ്പയും കുലവാഴകളുമൊക്കെ. ഇളം പച്ച ഇലകളുമായ് മഴയിൽ കുതിർന്നു നിൽക്കുന്ന വാളൻപുളി, നിറയെ കായ്കൾ ചൂടി ജാതിമരം, താപസച്ഛായയുള്ള കുടമ്പുളി. പിന്നെ പ്ലാവുകൾ, മാവുകൾ, ശീമക്കൊന്നകൾ,
മനസ്സിനെ വല്ലാതെ മഥിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം കാണാനിടയായ ടിവി ദൃശ്യങ്ങൾ. ഒരു പെൺകുട്ടിയെ പത്തുമുപ്പത് ആൺകുട്ടികൾ വളഞ്ഞിട്ടു മർദിക്കുന്നു; പുലഭ്യം പറയുന്നു. തറയിലൂടെ നിർദയം വലിച്ചിഴയ്ക്കുന്നു. തിരുവനന്തപുരത്തെ ലോ കോളജാണു രംഗം. ഇത് ഒറ്റപ്പെട്ട...Thiruvananthapuram Law College SFI Attack, Thiruvananthapuram Law College KSU,
നടുറോഡിൽ ചിതറിക്കിടക്കുന്ന മത്സ്യങ്ങൾ. അവയ്ക്കുമേൽ വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങുന്നതു കണ്ട് തലതല്ലിക്കരയുന്ന ഒരു സ്ത്രീ. മത്സ്യവിൽപനക്കാരിയായ അൽഫോൻസിയയ്ക്കുണ്ടായ ദുരനുഭവം നിയമവും ഭരണവും മനുഷ്യർക്കു വേണ്ടിയല്ലേ എന്ന ചോദ്യമുയർത്തുന്നു...Street fish selling kerala, Kerala fish selling women, atrocity against fish selling women in kerala,
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈൻ സാഹിത്യം ചാനലിലാണ് എത്തുന്നത്. റോസ് മേരി 1956 ജൂൺ 21ന് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില് ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി. കുറച്ചുകാലം
പക്ഷേ മാറ്റിയുടുക്കുവാൻ വേറെ വസ്ത്രമില്ലാത്തതിനാൽ കിടക്കവിരി ദേഹത്തു ചുറ്റിയുടുത്തു. എന്നിട്ട് ബ്ലാങ്കറ്റും പുതച്ചുകൊണ്ട്. ഞാനുറങ്ങാൻ കിടന്നു. തികച്ചും സ്വസ്ഥ നിദ്ര.
പാറത്തോട്ടിലെ കുട്ടിക്കാല സന്ധ്യകൾ പേടിപെടുത്തുന്നതായിരുന്നു. വൈദ്യുതി വെളിച്ചമില്ല. എങ്ങും ഇരുട്ടുമൂടിക്കിടക്കും. റോഡിൽ മാടനും മറുതയുമൊക്കെ കാത്തുനിൽക്കുമെന്നു പറയും. മൂവന്തിക്കു കുട്ടികളെ പുറത്തിറക്കില്ല. പുള്ളിന്റെ കരച്ചിൽ കേട്ടാൽ ഓടിച്ചെന്നു വാതിലും ജനാലയുമൊക്കെ അടയ്ക്കുമായിരുന്നു.
Results 1-7