ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന കലാകാരനാണ് മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയപ്പെടുന്ന എം.ജി.ശ്രീകുമാർ. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ജനനം. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രഫസറായിരുന്നു.