Activate your premium subscription today
ന്യൂഡൽഹി ∙ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉയർത്തുന്ന വ്യക്തികൾക്ക് ഇനി ഒരു ലക്ഷം രൂപ പിഴ ചുമത്തും. ഇതിനായി 2023 ലെ വിമാനസുരക്ഷാചട്ടം കേന്ദ്രവ്യോമയാന മന്ത്രാലയം ഭേദഗതി ചെയ്തു.
റിസർവ് ബാങ്ക് (ആർബിഐ) കെട്ടിടം തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിസർവ് ബാങ്കിന്റെ ഔദ്യോഗിക മെയിലിലേക്ക് റഷ്യൻ ഭാഷയിലാണ് സന്ദേശം ലഭിച്ചത്. ബാങ്കിൽ ബോംബ് വയ്ക്കാൻ പദ്ധതിയിടുന്നു എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നുമരണം. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. മുർഷിദാബാദ് ജില്ലയിലെ ഖയാര്ത്തല ഏരിയയിലാണ് സ്ഫോടനമുണ്ടായത്. രാത്രിയിൽ വലിയ സ്ഫോടന ശബ്ദം കേട്ടെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാർ പറഞ്ഞു.
ന്യൂഡൽഹി∙ ഡൽഹിയിൽ നാൽപ്പതിൽ അധികം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. പണം ആവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്. ഞായറാഴ്ച രാത്രി 11.38നാണ് മെയിൽ ലഭിച്ചത്. ബോംബ് നിർവീര്യമാക്കാൻ 30,000 അമേരിക്കൻ ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി വിമാനത്തിൽ ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി. ഇതു മൂലം വിമാനം ഇവിടെ നിന്ന് പുറപ്പെടാൻ 4 മണിക്കൂറിലേറെ വൈകി. രാവിലെ 8.45ന് കൊച്ചിയിലെത്തി 9.15ന് ഇവിടെ നിന്ന് ഡൽഹിക്ക് മടങ്ങേണ്ട വിമാനമാണിത്. കൊച്ചിയിൽ യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം കാബിൻ ജീവനക്കാരുടെ പരിശോധനയിലാണ് ബോംബ് വയ്ക്കുമെന്ന ഭീഷണി സീറ്റിൽ ടിഷ്യു പേപ്പറിൽ എഴുതിയിട്ടിരിക്കുന്നത് കണ്ടെത്തിയത്.
റായ്പുർ ∙ നാഗ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് 187 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. റായ്പുരിൽ അടിയന്തര ലാൻഡിങ് നടത്തി പരിശോധിച്ച ശേഷമാണ് വ്യാജവിവരം നൽകിയ നാഗ്പുർ സ്വദേശി അനിമേഷ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. ഭീഷണിയെത്തുടർന്ന് രാവിലെ 9നാണ് വിമാനം സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ഇറക്കിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടോടെ യാത്ര തുടർന്നു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ സംഘർഷബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരുക്കേറ്റു. പ്രവിശ്യാതലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 9ന് ട്രെയിൻ പുറപ്പെടാനൊരുങ്ങവേയാണു പ്ലാറ്റ്ഫോമിൽ ഉഗ്ര സ്ഫോടനമുണ്ടായത്.
തിരുവനന്തപുരം∙ കേരളത്തിൽ ഓടുന്ന ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകൾക്ക് നേരെയാണ് ഭീഷണി. പൊലീസ് ആസ്ഥാനത്തു രാത്രിയോടെയാണു സന്ദേശം ലഭിച്ചത്.
ജറുസലം ∙ ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു. ഗാസയിലെ ദെയ്റൽ ബലാഹ്, നുസുറത്ത് അഭയാർഥി ക്യാംപ്, അൽ സവൈദ എന്നിവിടങ്ങളിൽ ബോംബാക്രമണങ്ങളിൽ ഒറ്റരാത്രിയിൽ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇന്നലെ പുലർച്ചെ പത്തോളം തവണ ഇസ്രയേൽ ബോംബിട്ടു.
കരിപ്പൂർ ∙ കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ.
Results 1-10 of 120