Activate your premium subscription today
കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉൽപനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജയിൽ മോചിതനായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. എറണാകുളം സബ് ജയിലിൽ നിന്ന് ബന്ധുക്കൾക്കൊപ്പമാണ് സുനി തിരിച്ചത്. കുറുപ്പന്തറയിലുള്ള വാടക വീട്ടിൽ അമ്മയ്ക്കൊപ്പം താമസിക്കുമെന്നാണ് വിവരം. കർശനമായ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
കൊച്ചി ∙ ‘‘ഈ കേസിനു പിന്നിൽ വമ്പൻ സ്രാവുകളുണ്ട്’’- 2017 ജൂലൈയിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ, നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടൻ ദിലീപ് അറസ്റ്റിലായി. പൾസർ സുനി ഏഴര വർഷത്തിനു ശേഷം ആദ്യമായി ജയിലിൽ നിന്നിറങ്ങുമ്പോൾ എന്തു സംഭവിക്കും എന്ന ഉദ്വേഗമാണ് ബാക്കി.
ഇന്ദ്രപ്രസ്ഥത്തിലെ ഭരണത്തലവന്റെ രാജിയും പിൻഗാമി പ്രഖ്യാപനവുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ലഫ്. ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി, തന്റെ പിൻഗാമിയായി അതിഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി
കേരളത്തെ നടുക്കി നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷത്തിനു ശേഷമാണു കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്.സുനിലിനു ജാമ്യം ലഭിക്കുന്നത്. അതും കേസിലെ അന്തിമവാദം കേൾക്കലിന് ഏതാനും മാസംകൂടിയുള്ളപ്പോൾ. നിലവിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കൽ മാത്രമാണു പൂർത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ബാക്കിയാണ്. ഇതുകൂടി കഴിഞ്ഞേ അന്തിമവാദം കേൾക്കൽ ആരംഭിക്കൂ. ഇതിനിടെ, തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.
ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്നു പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) അഭിഭാഷകൻ സുപ്രീംകോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ പരാമർശം. പൾസർ സുനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകനായ ശ്രീറാം പറക്കാട്ടിന്റെ വാദം.
ന്യൂഡല്‍ഹി ∙ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് (27ന്) മാറ്റി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുനി നല്കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്കു നോട്ടിസ് അയച്ചിരുന്നു. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കി.
ന്യൂഡല്‍ഹി∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനു 25,000 രൂപയായിരുന്നു ഹൈക്കോടതി പിഴയിട്ടിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ്.ഓഖ, അഗസ്റ്റിന് ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ പിഴ
കൊച്ചി∙ ജാമ്യഹർജി തള്ളി മൂന്നാം ദിവസം അതേ ആവശ്യമുന്നയിച്ച് ഹർജി നൽകിയ പൾസർ സുനിക്ക് (എൻ.എസ്.സുനിൽ) 25,000 രൂപ പിഴ. നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനി 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും ഇതെല്ലാം
ന്യൂഡൽഹി ∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഒന്നാം പ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരനെന്നും സുനി ഹർജിയിൽ ചൂണ്ടിക്കാട്ടി. വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന്
Results 1-10 of 31