Activate your premium subscription today
ഗൂഡല്ലൂർ ∙ ഊട്ടി–മേട്ടുപ്പാളയം ദേശീയപാതയിൽ കാട്ടാനയുടെ മുന്നിൽ നിന്നു കാർ യാത്രികർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തൊറപ്പള്ളി കുനിൽവയൽ സ്വദേശി സുരേഷും പിതാവുമാണ് കാറിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ 10ന് രാത്രി പത്തോടെ ശനിഭഗവാൻ ക്ഷേത്രത്തിന് സമീപത്ത്
പുൽപളളി ∙ ചെറിയൊരിടവേളയ്ക്കുശേഷം മരകാവ്, ഭൂദാനം പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാത്രിയെത്തിയ കാട്ടാന പുത്തൻകുടിയിൽ സണ്ണിയുടെ സ്ഥലത്തെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. തോട്ടത്തിലൂടെ ആന നടന്ന ഭാഗങ്ങളിലെ കാപ്പിയും കമുകും നശിച്ചു. 3 മണിക്കൂറോളം ആന ഈ തോട്ടത്തിൽ തമ്പടിച്ച്
‘‘ആനയെ കണ്ട് വഴിമാറിക്കൊടുത്ത് വഴി മാറിക്കൊടുത്ത് പോയതാണ്. രാത്രിയിൽ കാട് നിറയെ മൃഗങ്ങളുടെ ഒച്ചയും ബഹളവുമൊക്കെ ആയിരുന്നു. നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നതിനാൽ തന്നെ അസഹനീയമായ തണുപ്പും. കുറ്റാക്കൂരിരുട്ടത്ത് ഞങ്ങൾ മൂന്നു പേരും ചേർന്ന് ആ പാറപ്പുറത്തിരുന്നു. ഒരു നാലു മണിയായപ്പോൾ അമ്പലത്തിൽ നിന്ന് മൈക്കിലൂടെയുള്ള ശബ്ദം കേട്ടു. അത് ഏതു ഭാഗത്തുനിന്നാണെന്ന് ശ്രദ്ധിച്ചു. സൂര്യപ്രകാശം കാടിനകത്തെത്താൻ ഒരുപാട് സമയമെടുക്കും. ഒടുവിൽ പുറത്തേക്ക് ഇറങ്ങി നടന്നു’’ – ഒരു ദിവസം ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു സ്ത്രീകൾ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ വന്നത് വിവരിക്കാനാവാത്ത അനുഭവമാണ്. കോതമംഗലം കുട്ടംപുഴയിലെ അട്ടിക്കളത്തു നിന്നുള്ള മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരാണ് കാണാതായ പശുവിനെ തിരഞ്ഞ് നവംബർ 28 വ്യാഴാഴ്ച വനത്തിലേക്ക് പോയത്. വനപാലകരും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ഇവരെ വനത്തിനുള്ളിൽ കണ്ടെത്തി. എന്നാൽ, എന്തെല്ലാമായിരുന്നു ആ രാത്രി അവർ മൂവർക്കും കാടിനുള്ളിൽ അനുഭവിക്കേണ്ടി വന്നത്? മായാ ജയന്റെ സ്വന്തം വാക്കുകളിൽ ആ നടക്കുന്ന അനുഭവത്തിന്റെ വിശദാംശങ്ങൾ അറിയാം...
ബത്തേരി∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ വനപാലക സംഘത്തിന്റെ വാഹനത്തിന് നേരെ കൊമ്പന്റെ ആക്രമണം. ആന വനപാലകരുടെ വാഹനം കുത്തിമറിച്ചിട്ടു. ആന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തി വനപാലകരെ രക്ഷിച്ചത്.
പന്തല്ലൂർ ∙ മദപ്പാടുമായി അലയുന്ന കാട്ടാന നാട്ടിൽ ഭീതി പടർത്തുന്നു.പന്തല്ലൂരിനടുത്ത് ഏലിയാസ് കട ഭാഗത്താണ് കാട്ടാന വാഹനങ്ങളെ തുരത്തി ഭീതി പടർത്തുന്നത്. 4 ദിവസം മുൻപാണ് വനം വകുപ്പിന്റെ റോന്ത് വാഹനം കാട്ടാന ആക്രമിച്ചത്. ഇപ്പോൾ ഏലിയാസ് കട ഭാഗത്തെ തേയില തോട്ടത്തിലാണ് കൊമ്പന്റെ താവളം. ഇന്നലെ ഈ
മൂന്നാർ ∙ സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ കാട്ടാന പടയപ്പ പാഞ്ഞടുത്തു; ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറി. ബുധനാഴ്ച വൈകിട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. കൊരണ്ടക്കാടുള്ള സ്കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്താണു ബസ് പടയപ്പയുടെ മുന്നിൽപെട്ടത്. പടയപ്പ തുമ്പിക്കൈ ഉയർത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.
ന്യൂഡൽഹി ∙ കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 124 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ലോക്സഭയിൽ ആന്റോ ആന്റണി, ബെന്നി ബഹനാൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണം. കടുവയുടെ ആക്രമണത്തിൽ 2 പേർ മരിച്ചു. എന്നാൽ, ആനയും കടുവയും ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കു വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്രെയിൻ തട്ടിയും വൈദ്യുതാഘാതമേറ്റും 5 വർഷത്തിനിടെ സംസ്ഥാനത്ത് 34 ആനകൾ ചരിഞ്ഞിട്ടുണ്ട്.
എടക്കര ∙ നീലഗിരിയിലെ പന്തല്ലൂരിനടുത്ത് നെലാക്കോട്ട അങ്ങാടിയിലെത്തിയ കാട്ടാന ഭീതി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സമീപത്തെ കാടിറങ്ങി കാട്ടാന അങ്ങാടിയിലെത്തുന്നത്. പ്രധാന ജംക്ഷനു സമീപം നടന്നു നീങ്ങിയ ആന റോഡരികിൽ നിർത്തിയിട്ട കാർ കുത്തി മറിച്ചിടാൻ ശ്രമിച്ചു. 2 തവണ തുമ്പിക്കൈ കൊണ്ടു തള്ളി.
എടക്കര ∙ വനപാലകന് നേരെ ആക്രമണത്തിനു ശ്രമിച്ച കാട്ടാന നാട്ടുകാരെ ഭീതിയിലാകുന്നു. ആന കാട് കയറിയെന്ന് വനപാലകർ ഉറപ്പു പറയുമ്പോഴും തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഏറമ്പാടം ജനവാസ മേഖലയോട് ചേർന്ന് വനത്തിൽ തമ്പടിച്ച ആനയെ തുരത്താൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.എൻ.ഹരീഷിനെ കാട്ടാന ഓടിച്ചത്. ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചെന്നൈ ∙ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്ന പിടിയാന ദേവനൈയെ പ്രത്യേക പരിപാലന കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനം. ആനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു വെറ്ററിനറി വകുപ്പ് സോണൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ആന സാധാരണ നിലയിലാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
Results 1-10 of 1589