Activate your premium subscription today
കൊച്ചി ∙ കട കാലിയാണെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ സപ്ലൈകോ ജീവനക്കാർ ഒട്ടും പുറകിലല്ല. അതേസമയം, നാട്ടുകാരുടെ സകല കാര്യങ്ങൾക്കും കൈമെയ് മറന്ന് പ്രവർത്തിക്കുന്ന കുടുംബശ്രീ ജീവനക്കാർക്ക് സന്തോഷം അത്ര പോരാ. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിൽ നടത്തിയ സർവേയിലാണ് ജീവനക്കാരുടെ സന്തോഷസൂചിക ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടിയത്. ആഗോളതലത്തിൽ 13 ആണ് കുവൈത്തിന്റെ സ്ഥാനം. 143 രാജ്യങ്ങളിലെ 2021 മുതൽ 2023 വരെയുള്ള ഡാറ്റ വിശകലനം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ദുബായ് ∙ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ദുബായ് എമിഗ്രേഷഷന് ഒന്നാം സ്ഥാനം. 95.17% ആണ് സന്തോഷ സൂചിക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സന്തോഷസൂചികാ ഫലം പ്രഖ്യാപിച്ചത്. ജീവനക്കാർക്കായി പ്രത്യേക അനുമോദന യോഗം നടത്തി. ജനങ്ങളുടെ സന്തോഷ നിരക്കിൽ 93.6% നേടി
ഫിൻലൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനം ജീവിക്കുന്ന രാജ്യം. ജീവിക്കുക മാത്രമല്ല, എങ്ങനെ സന്തോഷമായി ജീവിക്കാമെന്നു ‘ക്ലാസെടുത്തു’ കൊടുക്കുകയും ചെയ്തു ഫിൻലൻഡ്. 2023 ജൂണിലാണ് അഞ്ചു ദിവസത്തെ ‘മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിച്ചത്. ‘വിസിറ്റ് ഫിൻലൻഡ്’ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കായിരുന്നു ക്ലാസ്. സന്തോഷത്തിൽ മാത്രമല്ല പക്ഷേ, ഫിൻലൻഡ് ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും എങ്ങനെ ഒരുപോലെ പരിപാലിക്കാമെന്നും ഫിൻലന്ഡ് കാണിച്ചു തരുന്നു. ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഫിൻലൻഡ്. ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധവും മാലിന്യമുക്തവുമായ വനങ്ങൾ, തടാകങ്ങൾ, വായു, കുടിവെള്ളം എന്നിവ ഫിൻലൻഡിന് സ്വന്തം. രാജ്യമെമ്പാടുമുള്ള ടാപ്പുകളിൽനിന്നു ലഭിക്കുന്നത് ശുദ്ധമായ ജലം. പ്രകൃതിസ്നേഹത്തിന്റെ സഹൃദയത്വമാണ് സമൂഹത്തിലാകെ. പണമുണ്ടാക്കുക എന്നതിലപ്പുറം പരിസ്ഥിതിയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരുപറ്റം ജനങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഐടി പ്രഫഷനലായ മലയാളി നവമി ഷാജഹാന്റെ വാക്കുകളിലേക്ക്...
ഈ അമ്മ വിമാനത്തിൽ കയറുവോളം അറിഞ്ഞില്ല, താൻ സഞ്ചരിക്കുന്ന വിമാനത്തിന്റെ പൈലറ്റ് സീറ്റിൽ മകനാണ് ഇരിക്കുന്നതെന്ന്. വിമാനത്തിന്റെ അകത്ത് കയറിയതും ഡോറിനു സമീപത്തായി പുഞ്ചിരിച്ചുകൊണ്ട് നിന്ന മകനെ കണ്ട് അമ്മ ഞെട്ടി. ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം സന്തോഷം കൊണ്ട് ഉറക്കെ നിലവിളിച്ചു. ചുറ്റിലും ആരുണ്ടെന്നോ
ഒരു മാസം മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയ്താൽ കിട്ടുന്ന കാശ് ഒന്നും ബാക്കിവയ്ക്കാതെ ചിലവഴിക്കുന്നവരാണോ നിങ്ങൾ? ഡ്രസും മേക്കപ്പ് സാധനങ്ങളും പിന്നെ ആവശ്യമില്ലാത്ത പൊട്ടും പൊടിയും വരെ വാങ്ങിക്കൂട്ടുന്ന പലരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. എന്നാൽ ഈ പണം ചിലവഴിക്കുന്നതിൽ കുറച്ചു മാറ്റം വരണ്ടേ? ചുരുങ്ങിയ ചിലവിൽ
സ്നേഹം, രണ്ടാംഭാവം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ലെന. അതിനു ശേഷവും മനോഹരമായ ധാരാളം കഥാപാത്രങ്ങള് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചു. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ കൊണ്ടും ഏറെ വ്യത്യസ്തയാണ് ലെന. ' ലൈഫ് ബോറിങ് ആവരുത്. എപ്പോഴെങ്കിലും ലൈഫ് മടുപ്പിക്കുന്നതായി
കോഴഞ്ചേരി ∙ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി സർക്കാർ. ഇതിനായി 50 സെന്റ് ഭൂമിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിലുള്ള പാർക്കുകളിൽ അധികസംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് ഒരുക്കാം.മാലിന്യം തള്ളിയിരുന്ന പ്രദേശങ്ങൾ, ശ്മശാനത്തിനു
സ്വദേശ് എന്നൊരു ഹിന്ദി സിനിമയുണ്ട്. ഷാരൂഖ് ഖാന് മികച്ച പ്രകടനം കാഴ്ചവച്ച ആ സിനിമയിൽ, വീട്ടിൽ ആദ്യമായി കറണ്ട് കിട്ടി ബൾബ് തെളിയുമ്പോഴുള്ള ഒരു രംഗമുണ്ട്. അപ്പോൾ ആ വീട്ടിലെ വയസ്സായ അമ്മയുടെ കണ്ണിൽ പ്രതീക്ഷയുടെ വെളിച്ചം കാണാമായിരുന്നു. എന്നാൽ ഇവിടെ ഷാരൂഖ് ഖാനോ ആ അമ്മൂമ്മയോ അല്ല താരം. സിനിമയിലേതു പോലെ
വീട്ടിലും ജോലിസ്ഥലത്തും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവരാണ് സ്ത്രീകൾ. തിരക്കിനിടയിൽ പലപ്പോഴും സമാധാനമായി ഇരിക്കാനോ സന്തോഷിക്കാനോ പറ്റാറില്ലെന്ന പരാതി പലർക്കുമുണ്ടാകും. എന്നാൽ സന്തോഷം കണ്ടെത്താന് ചില വഴികളുണ്ട്. സ്വയം പ്രാധാന്യം നൽകുക ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങൾക്കിടയിൽ സ്വന്തം
Results 1-10 of 25