Activate your premium subscription today
യുണൈറ്റഡ് നേഷൻസ് ∙ ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്റെ വിരലടയാളം ഉണ്ടെന്നും ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരത പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നു തിരിച്ചറിയണമെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദൻ പറഞ്ഞു. കഴിഞ്ഞദിവസം യുഎൻ പൊതുസഭയിലെ സംവാദത്തിൽ പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ജമ്മു കശ്മീർ വിഷയം ഉന്നയിച്ചതിനു മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. 370– ാം വകുപ്പ് റദ്ദാക്കിയത് പിൻവലിക്കണമെന്നും കശ്മീരിലെ സമാധാനത്തിനായി ചർച്ച നടത്തണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.
ന്യൂഡൽഹി ∙ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ നിർണായക മുന്നേറ്റത്തിനു വഴിയൊരുക്കി ടൈഗർ ഹില്ലിൽ കരസേന ത്രിവർണപതാക പാറിച്ചതിന് 25 വയസ്സ്. ടൈഗർ ഹിൽ നിയന്ത്രണത്തിലാക്കി 25 വർഷം പൂർത്തിയായ ഇന്നലെ നടന്ന ചടങ്ങിൽ സേനാംഗങ്ങളുമായി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ കൂടിക്കാഴ്ച നടത്തി. യുദ്ധമുറകൾ അതിവേഗം മാറുകയാണെന്നും ഭാവി വെല്ലുവിളികൾ നേരിടാൻ സേന സജ്ജമായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ലോകത്തെ എണ്ണം പറഞ്ഞ സൈനികശക്തികളിലൊന്നായ ഇന്ത്യ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം കരസേന കരുത്ത് കാട്ടിയിട്ടുണ്ട്. അവിശ്വസനീയമെന്നു പോലും തോന്നിയ ഒട്ടേറെ ദൗത്യങ്ങൾ വിജയിപ്പിച്ച സേന രാജ്യത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. നമുക്ക് ഇന്ത്യൻ ആർമിയുടെ ഒരു മാസ്മരിക പോരാട്ടത്തെപ്പറ്റി പഠിച്ചാലോ..
ന്യൂഡൽഹി∙ രാജ്യത്തെ ആണവകേന്ദ്രങ്ങളുടെയും റിയാക്ടറുകളുടെയും വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയതായി വിദേശകാര്യമന്ത്രാലയം. ഓരോവർഷവും വിവരങ്ങൾ കൈമാറണമെന്ന കാരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയിലുള്ള ആണവ റിയാക്ടറുകളുടെ വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനിലുള്ള ആണവ റിയാക്ടറുകളുടെ വിവരങ്ങൾ പാക്കിസ്ഥാനും പരസ്പരം കൈമാറണമെന്നാണ് കരാർ.
ഇന്ന് 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ വിജയദിവസം. അന്ന് കമാൻഡോ സംഘങ്ങളിൽ ഒന്നിനെ നയിച്ച തിരുവഞ്ചൂർ സ്വദേശി ഏബ്രഹാം ചാക്കോയെ ഓർക്കുമ്പോൾ... കോട്ടയം∙ സെക്കൻഡ് ലഫ്റ്റനന്റ് ഏബ്രഹാം ചാക്കോ ബംഗ്ലദേശ് യുദ്ധത്തിൽ കമാൻഡോ ഓപ്പറേഷനു നിയോഗിക്കപ്പെടുമ്പോൾ വയസ്സ് 22. തിരുവഞ്ചൂർ തുരുത്തേൽ ടിഎ.
അബുദാബി∙ യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും അബുദാബിയിലെത്തി. ഇന്ത്യ, പാക്ക് ബന്ധം മെച്ചപ്പെടുത്താൻ ..| UAE | India Pak Foreign Ministers Meet | Manorama News
Results 1-6