Activate your premium subscription today
ഇതുവരെ കേട്ടു കേള്വിയില്ലാത്തത്രയും വലിയ തുക ഗൂഗിളിന് പിഴ വിധിച്ച് റഷ്യന്‍ കോടതി. 20 ഡെസിലിയണ്‍ ഡോളർ ($20,000,000,000,000,000,000,000,000,000,000,000) ആണ് ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടിരിക്കുന്നത്. ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാല്‍ പോലും ഇത്രയും വലിയ തുക നല്കാന് ഗൂഗിളിന് സാധിക്കില്ല.
അബുദാബി ∙ നവംബർ 26ന് തുടങ്ങുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് മൂന്നാം പതിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി.
ന്യൂയോർക്ക്∙ ഇസ്രയേലിനുമേൽ ഒക്ടോബർ ഏഴിലെ ആക്രമണത്തേക്കാൾ നാശകരമായ ആക്രമണത്തിന് പലസ്തീനിലെ ഹമാസ് സംഘം പദ്ധതിയിട്ടിരുന്നതായി യുഎസ് മാധ്യമങ്ങൾ. ഇറാന്റെയും ലെബനനിലെ ഹിസ്ബുല്ലയുടെയും സഹായം തേടാൻ വേണ്ടിയാണ് പദ്ധതി വൈകിപ്പിച്ചതെന്നും 2023നു മുൻപ് നടപ്പാക്കാനായിരുന്നു പദ്ധതിയെന്നും ന്യൂയോർക്ക് ടൈംസ്, ദ് വാഷിങ്ടൻ പോസ്റ്റ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി ∙ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി. ഉത്തർപ്രദേശ് സർക്കാരിലെ ജാതി സമവാക്യത്തെക്കുറിച്ചു ലേഖനമെഴുതിയ അഭിഷേക് ഉപാധ്യായയ്ക്കെതിരായ അറസ്റ്റ് ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഹൈദരാബാദ് ∙ ദക്ഷിണേന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദത്തിൽ.
ലണ്ടൻ∙ അംഗവൈകല്യമുള്ള ബ്രിട്ടിഷ് മാധ്യമപ്രവർത്തകന് വിമാനത്തിൽ വീൽചെയർ നൽകാതെ പോളിഷ് എയർലൈൻസിന്റെ ക്രൂരത.ബിബിസിയിലെ മാധ്യമപ്രവർത്തകനായ ഫ്രാങ്ക് ഗാർഡ്നറിനാണ് ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് ഫ്രാങ്ക് കാബിനിലൂടെ ഇഴഞ്ഞ് നീങ്ങാൻ നിർബന്ധിതനായി. 2004 ലെ യുദ്ധ റിപ്പോർട്ടിങ്ങിനിടെ ആക്രമണത്തിലാണ് ഫ്രാങ്കിന്
കൊച്ചി ∙ മാധ്യമസ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യമില്ലെന്നു ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
കൊച്ചി ∙ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതാക്കപ്പെടുന്നതിന് കാരണമാകുമെന്ന് ഹൈക്കോടതി. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കിയ കീഴ്ക്കോടതി വിധി റദ്ദു ചെയ്തു കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അഭാവം ജനാധിപത്യത്തെ തന്നെ ഇല്ലായ്മ ചെയ്യുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പത്രപ്രവർത്തനം വളരെക്കാലമായി പ്രഥമമായും പ്രധാനമായും സത്യം അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഒരു ആഹ്വാനമാണ്. ‘സയന്റിഫിക് അമേരിക്കൻ’ മാഗസിനിൽ 1853ൽ പ്രസിദ്ധീകരിച്ച ‘ട്രൂത്ത് ഇൻ ജേണലിസം’ എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘സത്യമായിരിക്കണം അവരുടെ വിഗ്രഹം, എല്ലായ്പ്പോഴും അവരുടെ ആദ്യത്തേതും അവസാനത്തേതുമായ പരിഗണനയായിരിക്കണം’ പ്രഫഷനൽ ജേണലിസ്റ്റുകളുടെ സൊസൈറ്റി 1926ൽ ആദ്യമായി തയാറാക്കിയ, നൈതികച്ചട്ടങ്ങളിൽ പറയുന്നത്, ‘സത്യം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക’ എന്നാണ്.
‘മനാഗ്വയിലെ ഒരു സൈനിക താവളത്തിൽ ഒരു റഷ്യൻ ചാര കേന്ദ്രം പ്രവർത്തിക്കുന്നു’, ‘ഡാനിയൽ ഒർട്ടേഗയുടെ അംഗരക്ഷക മേധാവിയെ സ്ഥാനത്തുനിന്ന് നീക്കി; എംഇഎഫ്സിസിഎ മന്ത്രി കോടിക്കണക്കിന് ഡോളർ പദ്ധതികളിലെ അഴിമതിയിൽ പെട്ടു’, ‘പുനഃസംഘടന’ പ്രഖ്യാപിച്ചതിനു ശേഷം പൊതുപ്രവർത്തകർക്കിടയിൽ ഉത്കണ്ഠയും നിശബ്ദതയും; സൈന്യത്തിന്റെ ‘പൊളിറ്റിക്കൽ ഇന്റലിജൻസ്’ മേധാവിയെ താഴെയിറക്കാൻ റൊസാരിയോ മുറില്ലോ ഉത്തരവിടുന്നു’.
Results 1-10 of 198