Activate your premium subscription today
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് അൽ ഖായിദ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്ത് 9 ഇടങ്ങളിൽ തിരച്ചിൽ നടത്തി. ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണു തിരച്ചിൽ നടന്നത്. ഭീകരരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റു തെളിവുകൾ എന്നിവ കണ്ടെത്തി.
മുംബൈ∙ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇ.ഡി പരിശോധന. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മിസോറം∙ തെൻസോൾ റോഡിൽ മിസോറം പൊലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ഗണ്യമായ അളവിൽ അനധികൃത സ്ഫോടക വസ്തുക്കൾ സംയുക്തസേന കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പരാതിയിൽ പറയുന്നു.
ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച്, പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിലേക്കു പൊലീസ് അർധരാത്രി ഇടിച്ചുകയറി പരിശോധന നടത്തിയതിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോ ഇല്ലാതെയാണു പാലക്കാട്ടെ പൊലീസ് പാതിരാത്രി ഹോട്ടലിൽ കയറി വനിതകൾ താമസിച്ച മുറിയിൽ കള്ളപ്പണം പരതിയത്. സാധാരണ, തിരഞ്ഞെടുപ്പു കമ്മിഷൻ രൂപീകരിക്കുന്ന ഇലക്ഷൻ മോണിറ്ററിങ് സെല്ലാണ് കള്ളപ്പണം പിടികൂടുന്നത്. ആ സംഘത്തിനു സംരക്ഷണം നൽകുന്ന ജോലിയാണു പൊലീസിനുള്ളത്. സെല്ലിന്റെ പരിശോധന നടക്കുമ്പോൾ സ്വതന്ത്ര ഉദ്യോഗസ്ഥൻ, വിഡിയോഗ്രഫർ എന്നിവരും ഒപ്പം വേണം.
പാലക്കാട്∙ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും.
തിരുവനന്തപുരം∙ കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയും അവർക്ക് സഹായം ചെയ്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യം മറയ്ക്കാനാണ് പാലക്കാട്ടെ ഹോട്ടലിൽ റെയ്ഡ് നാടകം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം, ബിജെപി നേതൃത്വത്തിന്റെ അറിവോടെ നടന്ന റെയ്ഡ് നാടകം ദയനീയമായി പരാജയപ്പെട്ടു.
കോഴിക്കോട്∙ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ‘‘സംഭവത്തിൽ എനിക്കും പാലക്കാടിനും പ്രതിഷേധമുണ്ട്. ആ പ്രതിഷേധം ഞാനിപ്പോൾ രേഖപ്പെടുത്തുന്നു. പാലക്കാട് 20ന് രേഖപ്പെടുത്തും’’– രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്∙ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്പി: അശ്വതി ജി.ജി. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത്.
Results 1-10 of 221