Activate your premium subscription today
ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം. ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവച്ചതാണെന്നു പാര്‍ട്ടി വിലയിരുത്തി. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം∙ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനം വീണ്ടും തുലാസില്‍ ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രിയുടെ ചില പരാമര്‍ശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് നിരീക്ഷിച്ച കോടതി മന്ത്രിക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളുക കൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ഗുരുതരമാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ∙ ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ വിധി പറയും മുന്‍പ് തന്റെ ഭാഗം കൂടി ഹൈക്കോടതി കേള്‍ക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി സൂചിപ്പിച്ചു. പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച് കേസ് അന്വേഷണത്തെക്കുറിച്ചാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതിരുന്ന സാഹചര്യത്തില്‍ വിധി പഠിച്ച് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
കൊച്ചി∙ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കേസന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി ∙ വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി വിധി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കൊച്ചി ∙ ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന സംഭവത്തിൽ പൊലീസിന്റെ റഫർ റിപ്പോർട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി 30ന് പരിഗണിക്കാൻ മാറ്റി. അഭിഭാഷകനായ എം.ബൈജു നോയൽ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു പരിഗണിച്ചത്.
തിരുവനന്തപുരം∙ ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. സത്യപ്രതിജ്ഞ ചെയ്തു ഒരു വർഷം ആകുമ്പോൾ വീണ്ടുമൊരു പ്രസ്താവന സജി ചെറിയാനെ വിവാദങ്ങളിലേക്കു തള്ളിവിട്ടു. പരാമർശങ്ങൾ ക്രൈസ്തവ സഭാ നേതൃത്വത്തിനു പ്രയാസമുണ്ടാക്കിയതോടെ സിപിഎം അടിയന്തര ഇടപെടൽ നടത്തി.
തിരുവനന്തപുരം ∙ മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാനു വഴുതക്കാട്ടെ സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു നൽകി. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വഴുതക്കാട് ഈശ്വര വിലാസം റോഡിൽ ടിസി 16–158 നമ്പർ വീട് പ്രതിമാസം 85,000 രൂപയ്ക്ക് വാടകയ്ക്കെടുത്ത് നൽകിയത്. നിലവിൽ എംഎല്‍എ ഹോസ്റ്റലിലാണ്
ആലപ്പുഴ ∙ ജില്ലയിലെ ഒരു വിഭാഗം സിപിഎം നേതാക്കൾ രഹസ്യ യോഗം ചേർന്നതായി സംസ്ഥാന നേതൃത്വത്തിനു പരാതി. സജി ചെറിയാൻ വിരുദ്ധ വിഭാഗത്തിലെ നേതാക്കൾ
കൊച്ചി∙ ഭരണഘടനയെ അധിക്ഷേപിച്ചു പ്രസംഗം നടത്തിയതിനു മന്ത്രി സജി ചെറിയാനെതിരെ സിബിഐയോ കർണാടക പൊലീസോ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയലാണു ഹർജി നൽകിയത്.
Results 1-10 of 136