Activate your premium subscription today
മോസ്കോ∙ റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോൾ കിറില്ലോവ്. മോസ്കോയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്.
ഒട്ടാവ∙ കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽനിന്ന് ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു. ട്രൂഡോ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്ന ഘട്ടത്തിലാണ്, വിശ്വസ്തയായ ധനമന്ത്രിയുടെ രാജി. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രൂഡോ പറഞ്ഞു. ഭാവി പരിപാടികൾ അദ്ദേഹം വിശദീകരിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
ഗാസ ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃത നൽകിയ വിവരമനുസരിച്ച് ഇവരിൽ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. ഇതേസമയം, വധിക്കപ്പെട്ടവരിൽ 17,000 ൽ അധികം പേർ ഹമാസിന്റെ സായുധ പ്രവർത്തകരാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ബർലിൻ∙ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഷോൾസ് വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചത്. ഇനി പാർലമെന്റ് പിരിച്ചുവിടാൻ ഷോൾസിന് പ്രസിഡന്റിനോട് ആവശ്യപ്പെടാം. തുടർന്ന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കണമെന്നാണു വ്യവസ്ഥ. ഇതനുസരിച്ച് ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കും.
വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റിട്ടുണ്ട്. വെടിവച്ചെന്നു കരുതുന്ന പ്രായപൂർത്തിയാകാത്തയാളെ മരിച്ച നിലയിൽ കണ്ടെത്തി. അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലാണു വെടിവയ്പുണ്ടായത്.
ടിബിലിസി∙ ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചവരെല്ലാം ഈ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോസ്കോ∙ സിറിയയിലെ അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി ബഷാർ അൽ അസദ്. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അസദ് പറഞ്ഞു. സിറിയ വിടാൻ നേരത്തേ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയൻ പ്രസിഡൻസിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡന്റ് ബഷാർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന നടത്തിയത്.
മമൗദ്സൗ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ സമൂഹത്തിൽ സർവനാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. 90 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ ആയിരത്തിലേറെപ്പേർ മരിച്ചെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ചിഡോ ചുഴലിക്കാറ്റ് മയോട്ടിൽ കരതൊട്ടത്. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ ശക്തിയിൽ ആഞ്ഞടിച്ച കാറ്റിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലംപൊത്തി
ഡമാസ്ക്കസ്∙ സിറിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തിയേറിയ ബോംബാക്രമണം ഭൂകമ്പത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ള റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായി വിദഗ്ധർ. ടാർട്ടസിലെ ആയുധപ്പുരയിലെ സ്ഫോടനം 820 കിലോമീറ്റർ അകലെ തുർക്കിയിലെ ഇസ്നിക്കിലുള്ള മാഗ്നെറ്റോമീറ്റർ സ്റ്റേഷനിൽ രേഖപ്പെടുത്തിയതായി സ്വതന്ത്ര ഗവേഷകൻ റിച്ചാർഡ് കോർഡാരോ എക്സിൽ കുറിച്ചു. ഭൂകമ്പ തീവ്രത മൂന്നാണ് രേഖപ്പെടുത്തിയത്.
Results 1-10 of 2745