Activate your premium subscription today
തൊടുപുഴ ∙ കേരളത്തിന്റെ അഭിമാനമായി ‘ഗോൾഡൻ’ കാന്തല്ലൂർ. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ഗോൾഡ് മെഡലാണ് കാന്തല്ലൂർ നേടിയത്. നിത്യ ഹരിത വനങ്ങളും ആറായിരത്തോളം വർഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളുമുള്ള പ്രദേശമാണ് കാന്തല്ലൂർ.
മറയൂർ ∙ എട്ടു ദിവസം മുൻപു കാണാതായ റിസോർട്ട് ജീവനക്കാരനെ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകൻ (52) ആണ് മരിച്ചത്. പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്യുന്ന മുരുകനെ 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. 23നു മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. 23നുശേഷം മുരുകന്റെ മൊബൈൽ സ്വിച്ച് ഓഫായി. 26നു ഭാര്യയും മക്കളും മറയൂർ സ്റ്റേഷനിൽ പരാതി കൊടുത്തു. ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കിൽ കണ്ടത്. ഭാര്യ: ജ്യോതിമണി. മക്കൾ: സുകന്യ, ശരണ്യ, സൂര്യ. മരുമക്കൾ: രമേഷ്, ഗണേഷ്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നു സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.
പച്ചപ്പണിഞ്ഞ പര്‍വതവനങ്ങള്‍ക്കിടയിലൂടെ മുട്ടിയുരുമ്മി വരുന്ന പാല്‍മഞ്ഞും കുളിരും ഹൃദയഹാരിയായ കാഴ്ചകളുമെല്ലാം നിറഞ്ഞ സ്വപ്നഭൂമിയാണ് കാന്തല്ലൂര്‍. സ്വര്‍ഗത്തിന്റെ ഒരു തുണ്ട് വീണ പോലെ സുന്ദരമായ ഈ ഭൂപ്രദേശം എല്ലാക്കാലത്തും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആപ്പിളും ഓറഞ്ചും സ്ട്രോബറിയും
‘‘ത്രില്ലടിപ്പിക്കുന്ന ഇനിയെന്തു കാര്യമാണ് കാന്തല്ലൂരിലുള്ളത്?’’ മൂടൽമഞ്ഞ് തൊട്ടുതലോടി ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ തണുപ്പിക്കുമ്പോഴാണ് സഹയാത്രികന്റെ ആ ചോദ്യം. ഏറ്റവും വലിയ ചോലക്കാട്ടിലേക്കു പോയാലോ… ? ദിനോസറുകളുടെ കാലം മുതലുള്ള ട്രീ ഫേൺ ഇനങ്ങളെ അനുഭവിക്കാൻ ഒന്നു നടന്നു വന്നാലോ…? പറഞ്ഞുതീരുംമുൻപേ
ഈ കാട്ടിലേക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. പണ്ട് രാജാവിനെ പേടിച്ചു കാട്ടിലൊളിച്ചവർ കണ്ണകിയെ തിരഞ്ഞ് ചിതറിയോടിയപ്പോൾ കാട്ടിൽ നിന്നു പുറത്തിറങ്ങാൻ പലവഴി തെളിഞ്ഞു. അതിലൊന്നാണത്രേ കാന്തല്ലൂർ. ചിലപ്പതികാരത്തിലെ കഥാപാത്രമായ കണ്ണകിയും കാന്തല്ലൂരുമായി ബന്ധമുണ്ടെന്നു പറഞ്ഞതു മാരനാണ്. കാന്തല്ലൂരിലെ
കാന്തല്ലൂരിനു സമീപം കോവിൽക്കടവിൽ നിന്നു ചാനൽമേട്ടിലേക്കു തിരിഞ്ഞതോടെ കാലം പുറകിലേക്കു സഞ്ചരിച്ച പോലെ. കോൺക്രീറ്റ് റോഡിന്റെയരികിൽ വലിയ ബോർഡുണ്ട് – ദി മഡ് ഹൗസ്. കരിങ്കല്ലു നിരത്തിയ മുറ്റത്ത് വാഹനങ്ങളുടെ നിര. പാർക്കിങ് ഏരിയയിൽ നിന്നു റിസപ്ഷനിലേക്കു നീളുന്ന കൽപടവിൽ ദീപക് കാത്തു
സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വാട്ടർ സ്ലൈഡിന്റെ ഉറവിടം തേടിയെത്തിയത് കാന്തല്ലൂരിൽ. അവിടെനിന്ന് കിടുക്കൻ ഓഫ് റോഡ് ട്രിപ്പ്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ മാത്രം പോകുന്ന വഴി ഞങ്ങളെ എത്തിച്ചത് മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന മഡ് ഹൗസ് സമുച്ചയത്തിൽ. ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ ആ നാച്ചുറൽ വാട്ടർ സ്ലൈഡ്
മലയാളിയുടെ കൊതിയൂറും രുചിയാണ് മറയൂർ ശർക്കരയുടേത്. മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമങ്ങളില്‍ കൃഷി ചെയ്യുന്ന കരിമ്പ് ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കര എന്നും മലയാളികളുടെ ദൗർബല്യമാണ്. ആറ് പതിറ്റാണ്ടായി കുടുംബപരമായി മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്ന ഹെയ്ന്‍സ് ടി. ജോയ് എന്ന മറയൂര്‍ സ്വദേശി
മഞ്ഞും തണുപ്പും ആസ്വദിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്. ക്രിസ്മസ് പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി മൂന്നാർ അടക്കം മറയൂർ കാന്തല്ലൂർ മേഖലയിലെ റിസോർട്ടുകളും മൺവീടുകളും ഹോംസ്റ്റേകളിലും സഞ്ചാരികള്‍ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു. പുലർച്ചെ
മറയൂർ∙ കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ആപ്പിൾ വിളഞ്ഞുപാകമായി. വ്യാവസായിക അടിസ്ഥാനത്തിൽ എന്നതിലുപരിയായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടാണ് കർഷകർക്ക് ആപ്പിൾ തോട്ടങ്ങളിൽനിന്ന് വരുമാനം ലഭിച്ചിരുന്നത്. തോട്ടങ്ങൾ കാണാൻ സഞ്ചാരികൾ എത്തുന്നതിലൂടെയുള്ള
Results 1-10