Activate your premium subscription today
തിരുവനന്തപുരം ∙ സീ പ്ലെയ്ൻ പറന്നിറങ്ങിയ മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലാശയം ഉൾപ്പെടുന്നത് പരിസ്ഥിതിലോല മേഖലയിൽ (ഇഎസ്എ). സീ പ്ലെയ്ൻ സർവീസ് നടത്തിയാൽ മനുഷ്യ– വന്യജീവി സംഘർഷത്തിനു കാരണമാകുമെന്നും സംഘർഷം ലഘൂകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരത്തോടെ പ്രത്യേക പദ്ധതി തയാറാക്കണമെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ∙ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്നതാണ് സീപ്ലെയിനെന്നും കേന്ദ്രസർക്കാരിന്റെ അനുമതി ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന
തൊടുപുഴ ∙ ഇടുക്കിയുടെ മലനിരകൾ താണ്ടി സീപ്ലെയ്ൻ ജലാശയത്തിൽ പറന്നിറങ്ങുമ്പോൾ പിറന്നത് പുതിയൊരു അധ്യായം. നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് 3 മണിക്കൂർ, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂർ എന്നിങ്ങനെയാണു റോഡുമാർഗം ഇപ്പോൾ മൂന്നാറിലേക്കുള്ള യാത്രാസമയം. സീപ്ലെയ്നായാൽ യാത്രാസമയം 25 മിനിറ്റായി കുറയ്ക്കാം.
മൂന്നാർ ∙ മൂന്നാറിൽ വീണ്ടും ഓടുന്ന വാഹനങ്ങളിൽ യുവാക്കളുടെ അപകടകരമായ യാത്ര. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം സിഗ്നൽ പോയിന്റിലാണ് തമിഴ്നാട് സ്വദേശികളായ യുവാക്കൾ രണ്ട് കാറുകളിലായി അപകടകരമായി യാത്ര ചെയ്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൂന്നാർ സന്ദർശനത്തിനു ശേഷം മടങ്ങും വഴിയായിരുന്നു
മൂന്നാർ∙ ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനം (സീപ്ലെയിൻ) എത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എംഎൽഎമാരായ എ.രാജ, എം.എം.മണി എന്നിവർ പങ്കെടുക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും.
നീലക്കുറിഞ്ഞി പൂവിടുന്നത് കാണാൻ ഇനി 6 വർഷം കൂടി കാത്തിരിക്കണം. ഇപ്പോൾ മൂന്നാറിൽ വന്നാൽ കൽക്കുറിഞ്ഞി പൂവിട്ടു നിൽക്കുന്നതു കാണാം. 8 വർഷത്തിലൊരിക്കലാണ് കൽക്കുറിഞ്ഞി പൂക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ്
കോടമഞ്ഞും നൂൽമഴയും ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പറഞ്ഞു വരുന്നത് മൂന്നാറിനെക്കുറിച്ചു തന്നെയാണ്. കാഴ്ചകളിൽ നിറങ്ങൾ ചാർത്തുന്ന പച്ചക്കറികളും പഴങ്ങളും എല്ലാം വിളഞ്ഞു നിൽക്കുന്ന ആ നാടിന്റെ സൗന്ദര്യം എത്ര കണ്ടാലാണ് മതിവരുക? ഒരു തവണയല്ല, ഒരായിരം തവണ പോയാലും പിന്നെയും കുളിരിന്റെ കൈകൾ കൊണ്ട്
മൂന്നാർ ∙ 2009ൽ മൂന്നു ദിവസത്തെ മൂന്നാർ സന്ദർശനത്തിനു ശേഷം ഹെലികോപ്റ്ററിൽ മുംബൈയ്ക്ക് മടങ്ങാനിരുന്ന രത്തൻ ടാറ്റയ്ക്ക് മൂന്നാറിലെ കനത്ത മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് റോഡ് മാർഗം പോകേണ്ടി വന്നു. 2009 നവംബർ 6ന് രാവിലെയാണ് അദ്ദേഹം പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിനു സമീപമുള്ള ഹെലിപാഡിൽ
മൂന്നാർ ∙ മൂന്നാർ, ദേവികുളം, പളളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലാണു ടാറ്റയുടെ തേയിലത്തോട്ടങ്ങൾ. 1962ൽ ആണ് അന്നത്തെ ഫിൻലേ ഗ്രൂപ്പുമായി ചേർന്ന് ടാറ്റ–ഫിൻലേ എന്ന കമ്പനി പ്രവർത്തനമാരംഭിച്ചത്. 1983ൽ ഫിൻലേ ഗ്രൂപ്പ് മൂന്നാറിലെ തേയില വ്യവസായത്തിൽ നിന്നു പിൻവാങ്ങിയതോടെ ടാറ്റ ടീ എന്നായി പേര്. 2005ൽ തൊഴിലാളികളുടെ 60% പങ്കാളിത്തത്തോടെ കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് (കെഡിഎച്ച്പി) രൂപവൽക്കരിച്ചു.
Results 1-10 of 352