Activate your premium subscription today
കൊല്ലം∙ ചവറയില് വനിതാ ഡോക്ടറെ രോഗിക്കൊപ്പം എത്തിയ സ്ത്രീ മർദിച്ചതായി പരാതി. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജാൻസി ജയിംസിനാണ് മർദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡോ. ജാൻസിയുടെ മുഖത്തടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പത്തരയോടെ രോഗിയായ പെൺകുട്ടിക്കൊപ്പം എത്തിയ സ്ത്രീ, തട്ടിക്കയറുകയും മുഖത്തടിക്കുകയും ചെയ്തതായി ഡോക്ടർ പറയുന്നു.
ചവറ∙ ദേശീയപാതയിൽ ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറി 36 പേർക്ക് പരുക്കേറ്റു. രാവിലെ 11.15ന് ആയിരുന്നു അപകടം. രണ്ടു ബസുകളും കൊല്ലത്തേക്ക് പോകുകയായിരുന്നു. ഇടിയെത്തുടർന്ന് ഓർഡിനറി ബസ് 50 മീറ്ററോളം ദൂരേക്ക് നീങ്ങിയാണ് നിന്നത്.
ചവറ∙ ഒരു കാലത്ത് ജില്ലയുടെ വ്യവസായ ശാലകളിൽ പ്രതാപിയായിരുന്ന ചവറ പ്രിമോ പൈപ്പ് ഫാക്ടറി ഇന്നും രേഖകളിൽ ‘സജീവം’ ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ചു വർഷങ്ങളായെങ്കിലും ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ടില്ല. നീണ്ടകര–ശക്തികുളങ്ങര പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നും
ചവറ∙ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ 162 പോയിന്റ് നേടി പുത്തൂർ മസിൽ ഫാക്ടറി ജിം ഓവറോൾ ചാംപ്യൻഷിപ് നേടി. സബ്ജൂനിയർ– ബിനാസ് ഖാൻ, ജൂനിയർ– എസ്.അമൽ, സീനിയർ–അരവിന്ദ് ദിലീപ് ചാംപ്യൻമാരായി ( മൂന്നുപേരും മസിൽ ഫാക്ടറി ജിം). മെൻ ഫിസിക്കലി വിഭാഗത്തിൽ പവർഹൗസ് ജിമ്മിലെ വൈശാഖ് വിജയൻ, വിമൻ ബോഡി ബിൽഡിങ്ങിൽ നന്ദന
കൊല്ലം/ചവറ∙ ജില്ലയിൽ സന്ദർശനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ചവറയിലും നഗരത്തിൽ രണ്ടിടത്തും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ചവറയിൽ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകരെ തടയാൻ ശ്രമിച്ചപ്പോൾ നേരിയ തോതിൽ സംഘർഷവും ലാത്തിച്ചാർജുമുണ്ടായി. ഓച്ചിറയിൽ കേരള തണ്ടാൻ മഹാസഭാ ചടങ്ങിൽ
കൊല്ലം ∙ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎലിലെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് പ്ലാന്റിലേക്ക് യന്ത്രഭാഗങ്ങൾ വാങ്ങാൻ ചെലവാക്കിയ അരക്കോടിയോളം രൂപ വെള്ളത്തിലായി. ഡൽഹി ആസ്ഥാനമായ കമ്പനിയിൽ നിന്നു യന്ത്രഭാഗങ്ങൾ വേണ്ടത്ര തയാറെടുപ്പില്ലാതെ വാങ്ങിയതിനു പിന്നിൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത. അസംസ്കൃത
ചവറ∙ എൺപതുകാരിയായ ഭർതൃമാതാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ അധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിനെ (37) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലത്ത് നിന്നു ചവറ സ്റ്റേഷനിലെത്തിച്ച ഇവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തെക്കുംഭാഗം പൊലീസ് ഉച്ചയ്ക്ക് രണ്ടരയോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ചവറ∙ ദേശീയ പാതയിൽ നീണ്ടകര പരിമണത്ത് വാഹനാപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. കെഎസ്ആർടിസി വോൾവോ ബസും തടി കയറ്റിവന്ന ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മിനിലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി
ചവറ കൊട്ടുകാട്ടിൽ മരണ വീട്ടിലെത്തിയയാൾ സമീപത്തെ വീട്ടുമുറ്റത്ത് പ്രവേശിച്ചതിനെ ചൊല്ലി തർക്കം. യുവാവിനു വെട്ടേറ്റു.
ചവറ∙ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്നാട് മധുര ഇല്യാസ് നഗർ, ബോഡി ഡെയ്ൽ ബാലാജി അപ്പാർട്മെന്റിൽ മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി.
Results 1-10 of 12