Activate your premium subscription today
പൈക ∙ പുറമ്പോക്കിലെ മരം റോഡിലേക്ക് ഒടിഞ്ഞുവീണെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ സംവിധായകൻ നിഥിൻ രൺജി പണിക്കരും കുടുംബവും. ചലച്ചിത്ര ദൃശ്യങ്ങളെ വെല്ലുന്ന രക്ഷപെടൽദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ കണ്ട നിധിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ‘ദൈവാധീനം’. പൈക-പിണ്ണാക്കനാട് റോഡിൽ
അനുഗ്രഹം തേടി ഭക്തരുടെനിലയ്ക്കാത്ത പ്രവാഹം പാലാ ∙ അമലോദ്ഭവ മാതാവിന്റെ അനുഗ്രഹം തേടി ടൗൺ കപ്പേളയിലേക്കുള്ള ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹത്തിനു ഇന്നും നാളെയും പാലാ സാക്ഷ്യം വഹിക്കും. കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും കമനീയമായ പാലാ ജൂബിലി തിരുനാൾ പ്രഭയിലാണ്. വഴിവാണിഭങ്ങളും തൊട്ടിലാട്ടവും
മെൽബൺ ∙ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു. ഡാർവിനിലെ ഗവൺമെന്റ് ഹൗസിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ നോർത്തേൺ ടെറിറ്ററി അഡ്മിനിസ്ട്രേറ്റർ ഹ്യൂ ഹെഗ്ഗി മുൻപാകെയാണു സത്യപ്രതിജ്ഞ ചെയ്തത്.
മെൽബൺ ∙ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് (36) തിരഞ്ഞെടുക്കപ്പെട്ടു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ ജിൻസണു ലഭിക്കുന്നത്. ടെറിട്ടറി പാർലമെന്റിലേക്കു കഴിഞ്ഞ മാസം 24 ന് നടന്ന തിരഞ്ഞെടുപ്പിൽ സാൻഡേഴ്സൻ മണ്ഡലത്തിൽ നിന്നു കൺട്രി ലിബറൽ പാർട്ടി (സിഎൽപി) സ്ഥാനാർഥിയായാണ് ജിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്.
അരുവിത്തുറ∙ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം കൂടുതൽ തൊഴിൽ സൗഹാർദപരമാകണമെന്ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ഡോ. സ്റ്റാൻലി തോമസ്. നൈപുണ്യ വികസനത്തിന്റെ സാധ്യത മനസിലാക്കി ബിരുദ കോഴ്സുകൾ രൂപകൽപന ചെയ്യണമെന്നും, രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ കരസ്ഥമാക്കാൻ വിദ്യാർഥികളെ സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ∙ സർവകലാശാലാ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘ദീക്ഷാരംഭ് 2024’ അരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോട് അനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പാലാ∙പത്തനംതിട്ട കൈപ്പട്ടൂരിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ റാന്നി സ്വദേശികളായ ഷമി (39), ഹെസ്റിൻ (9) ഷൈജു ഇബ്രഹാം (42), അക്ഷാൻ ഷജു (13) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
പാലാ∙ ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ മണ്ണാറക്കയം സ്വദേശി ഏബ്രഹാം ജെറോമിനെ (69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുരിക്കും പുഴ ഭാഗത്തായിരുന്നു അപകടം.
കോട്ടയം ലോക്സഭാ സീറ്റിൽ ആരു മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് മത്സരിക്കും. അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് കോട്ടയം പാലായിൽ ജോസഫ് വിഭാഗം ക്യാംപ് സംഘടിപ്പിച്ചത്.
കോട്ടയം ∙ രണ്ടു ദിവസം മുന്പ് കാണാതായ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം കണ്ടെത്തി. പാലാ വലവൂര് ഐഐഐടിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ്
Results 1-10 of 18