Activate your premium subscription today
അടൂർ ∙ മണ്ഡലകാലം തുടങ്ങിയതോടെ ചിറപ്പുത്സവം നടത്തിയും അയ്യപ്പഭക്തരെ വരവേറ്റും അടൂർ പാർഥസാരഥി ക്ഷേത്രം. അഖണ്ഡനാമജപവും ശരണമന്ത്രങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മകരവിളക്കു വരെ നീണ്ടു നിൽക്കുന്ന 61 ദിവസത്തെ ചിറപ്പുത്സവമാണ് ഇവിടെ നടക്കുന്നത്. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ
അടൂർ∙ ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി സർജൻ ഡോ. എസ്. വിനീതിനെ സസ്പെൻഡ് ചെയ്തു. അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. വിവാദമായതോടെ സംഭവം അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.
ശസ്ത്രക്രിയ ചെയ്യാനായി അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു പരാതിയെത്തുടർന്നു വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം നൽകിയ പരാതിയിൽ നടപടി വൈകുന്നുവെന്നാരോപിച്ച് ആശുപത്രിയിൽ പ്രതിഷേധം. സംഭവം അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
അടൂർ ∙ സിപിഎമ്മിൽനിന്നു രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുമാറിനെ ബിജെപി അടൂർ മണ്ഡലം
അടൂര്‍ (പത്തനംതിട്ട) ∙ അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറാണു (58) കൊല്ലപ്പെട്ടത്. സഹോദരൻ മോഹനൻ ഉണ്ണിത്താനെ (68) പൊലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തെ തുടർന്ന് മർദിച്ചാണ് സതീഷ്
അടൂർ ∙ കടമ്പനാട് വില്ലേജ് ഓഫിസറായിരുന്ന അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് ജീവനൊടുക്കിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ അടൂർ ആർഡിഒയോട് റിപ്പോർട്ട് തേടി. മനോജിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അടൂർ താലൂക്കിലെ 13 വില്ലേജ് ഓഫിസർമാർ
അടൂർ ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണ വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ട് ഒരു രാത്രി മുഴുവൻ കിണറിന്റെ തിട്ടയിൽപിടിച്ചുനിന്നു. നാട്ടുകാർ കണ്ടെത്തി പുറത്തെത്തിച്ചത് 22 മണിക്കൂറുകൾക്കുശേഷം. അടൂർ വയല ഉടയാൻവിള പ്ലാവിളയിൽ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബുവിനാണ് (54) പുതുജീവൻ ലഭിച്ചത്.
അടൂർ ∙ റോഡ് നവീകരണത്തിനും പട്ടികജാതി ക്ഷേമത്തിനും മുൻഗണന നൽകുന്ന അടൂർ നഗരസഭാ ബജറ്റ് ഉപാധ്യക്ഷ രാജി ചെറിയാൻ അവതരിപ്പിച്ചു. 72.50 കോടി രൂപ വരവും 65.55 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭയിലെ 28 വാർഡുകളിലെയും റോഡുകളുടെ നവീകരണത്തിനായി 4.64 കോടി രൂപയാണ്
അടൂർ∙ റോഡു പണി ഒന്നു വേഗത്തിൽ തീർക്കുമോ? പൊടിശല്യം കൊണ്ട് ഞങ്ങൾക്ക് ഇവിടെ ഇരിക്കാൻ വയ്യേ. ഇത് ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിന് ഇരുവശവും താമസിക്കുന്ന വീട്ടുകാരുടെയും കടക്കാരുടെയും വാക്കുകളാണിത്. ഈ റോഡ് ടാറിങ്ങിനായി ഇളക്കിയിട്ടിട്ട് 2 മാസത്തോളമായി. ഇതുവരെയും ടാറിങ് നടത്താത്തതിനാൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു
അടൂർ ∙ നഗരത്തിലും ഏറത്ത് ഗ്രാമത്തിലുമായി 22 പേരെ കടിച്ച ആക്രമണകാരിയായ തെരുവുനായയെ ഇനിയും പിടികൂടാത്തതിനാൽ ജനങ്ങൾ ഭീതിയിൽ. അടൂർ നഗരത്തിൽ 20 പേരെയും ഏറത്ത് പഞ്ചായത്തിലെ മണക്കാല പ്രദേശത്ത് ഒരു വിദ്യാർഥിയടക്കം 2 പേരെയുമാണ് കടിച്ചു പരുക്കേൽപിച്ചത്. രണ്ടു ദിവസമായി ഭീതിവിതച്ച നായയെ ഇന്നലെയും
Results 1-10 of 27