Activate your premium subscription today
തൃശൂർ ∙ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയെടുത്തത് 2.5 കോടി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ ∙ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു. സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷ ആരോപണം.
തൃശൂർ ∙ കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ പൂരം കലങ്ങാൻ സാധ്യതയുണ്ടെന്നു പൂരത്തലേന്നു കീഴുദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയെങ്കിലും ‘സുരക്ഷ കർശനമാക്കാൻ മുകളിൽനിന്നു നിർദേശമുണ്ടെന്ന’ പേരിൽ കമ്മിഷണർ അവഗണിച്ചെന്ന ചർച്ച പൊലീസ് സേനയിൽ വീണ്ടും സജീവമായി. നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് എസിപി, ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും മുഖവിലയ്ക്കെടുത്തില്ല. പൂരത്തിനു പതിവായി സുരക്ഷയൊരുക്കി അനുഭവസമ്പത്തുള്ളവരെ ഡ്യൂട്ടിക്കു നിയോഗിച്ചതുമില്ല.
തിരുവനന്തപുരം∙ ‘‘തൃശൂര്കാരെ സംബന്ധിച്ച് തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്നം, പൂരം ആര് കലക്കി എന്നതാണ്. തൃശൂര്കാരുടെ വികാരമാണ് പൂരം. അതിന്റെ പിന്നില് ആരൊക്കെ പ്രവര്ത്തിച്ചുവെന്നു പുറത്തുവരണം’’ - ലോക്സഭാ തിരഞ്ഞെടുപ്പില് തൃശൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥിയായിരുന്ന വി.എസ്.സുനില്കുമാറിന്റെ
ചേലക്കര∙ തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.
തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ.പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. മൂന്നു വർഷത്തേക്കാണു നിയമനം.
തൃശൂർ∙ നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തൃശൂർ∙ അന്നു തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ ആരും ഇത്രയ്ക്ക് വിശ്വസിച്ചില്ല. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞു. നേമം നിയമസഭാ മണ്ഡലത്തിൽ ഒ.രാജഗോപാൽ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടം. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിജയം. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നത് ഇതാദ്യം. ഇനിയാണ് പ്രധാനപ്പെട്ട ചോദ്യം; എങ്ങനെയാണ് തൃശൂർ സുരേഷ് ഗോപി എടുത്തത്?
തൃശൂർ∙ ‘കമ്മിഷണർ ഭരത് ചന്ദ്രൻ ഐപിഎസ്’ ജയിച്ചാൽ തൃശൂർ കമ്മിഷണർ അങ്കിത് അശോകൻ തെറിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയത്തിലേക്ക് നീങ്ങിയതോടെ കമ്മിഷണർക്ക് എതിരെ നടപടിക്ക് ആക്കമേറുമെന്നാണു വിവരം. പൊലീസ് തലപ്പത്തും ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.പൂരം ദിനത്തിലെ പൊലീസ് നടപടി
ചാലക്കുടി∙ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിജയരാഘവപുരം സ്വദേശി പി.എ.സലേഷ് (34) അപ്രത്യക്ഷനായിട്ട് 4 ദിവസം പിന്നിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഈ മാസം 8നു പൊലീസ് സ്റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ സലേഷ് തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു
Results 1-10 of 650