Activate your premium subscription today
മൺമറഞ്ഞുപോയ നടൻ കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ഡയലോഗുകളിൽ ഒന്നാണ് 'നമ്മുടെ താമരശ്ശേരി ചുരം' എന്നത്. ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ താമരശ്ശേരി ചുരം ഒന്ന് കയറാൻ മനസ്സ് കൊതിക്കുന്ന യാത്രാപ്രേമികളാണ് മിക്കവരും. ചില മഴക്കാല കെടുതികളും ചൂരൽമല, മുണ്ടക്കൈ സ്ഥലങ്ങളിലെ
എക്സൈസ് ചെക്ക്പോസ്റ്റിൽ കാട്ടുകൊമ്പന്റെ മിന്നൽ പരിശോധന. വയനാട് മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റിലാണു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ആന എത്തിയത്. ആന ഓഫിസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് വയനാട്ടിൽ തുടർക്കഥയാണ്. ഇവിടെ ഓരോ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചകളിലൊന്ന് വന്യജീവി ആക്രമണവും അതിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ്. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കൽപറ്റ ആനപ്പാറയിൽ നാലു കടുവകൾ ജനവാസ കേന്ദ്രത്തിലെത്തിയതോടെ ചർച്ചകൾക്ക് ആക്കം കൂടി.
തിരുവനന്തപുരം ∙ വയനാട്ടിലും ചേലക്കരയിലും കലാശക്കൊട്ട് കഴിഞ്ഞതോടെ മുന്നണികൾ ശുഭപ്രതീക്ഷയിൽ. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ചേലക്കരയിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. രണ്ടിടത്തും നാളെ വോട്ടെടുപ്പ് കഴിയുന്നതോടെ പാലക്കാട്ട് പ്രചാരണം അതിന്റെ പാരമ്യത്തിലേക്ക് കൊട്ടിക്കയറും.
കൊച്ചി∙ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പരിസ്ഥിതിലോല മേഖലയായതിനാൽ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ചാണു നടക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പരിസ്ഥിതിക്കു ഹാനികരമാകുന്ന ഫ്ലക്സുകൾ തടയുന്നത് ഉൾപ്പെടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ. ജൂലൈ 30നുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് സ്വമേധയാ എടുത്ത കേസും മറ്റു പൊതുതാൽപര്യ ഹർജികളും പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണിത്.
കൽപറ്റ ∙ ‘‘ഇനി ഞാൻ നിങ്ങൾക്കൊപ്പമാണ്. നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്’’– പ്രിയങ്ക ഗാന്ധി ഇന്നലെ വയനാടിനോടു പറഞ്ഞത് ഇതാണ്. പ്രസംഗത്തിൽ നിന്ന്:
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിൽ നഷ്ടമായതും നശിച്ചതുമായ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരിബാധിതർക്കു സൗജന്യമായി നൽകാൻ മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പൊതുജനസമ്പർക്കത്തിന്റെ ഭാഗമായി കിഫ്ബി സഹായത്തോടെ ‘എന്റെ കേരളം’ പോർട്ടൽ ആരംഭിക്കാനും സ്പെഷൽ സ്ട്രാറ്റജി ആൻഡ് കമ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കാനും സിഡിറ്റ് സമർപ്പിച്ച നിർദേശം അംഗീകരിച്ചു.
കൽപറ്റ ∙ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനു നാമനിർദേശ പത്രിക നൽകാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നു 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം 12.30നാണു പത്രിക നൽകുക. ഇന്ന് എത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും റോഡ് ഷോയിൽ പങ്കെടുക്കും.
ബത്തേരി∙ വയനാട് അതിർത്തിയായ ബന്ദിപ്പുർ കടുവ സങ്കേതത്തിലെ ദേശീയ പാതയിൽ കാട്ടാനകൾക്ക് മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആനക്കൂട്ടത്തെ വിരട്ടിയോടിച്ച് രക്ഷപ്പെടുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കർണാടകയിലെ ബന്ദിപ്പുർ–ഗുണ്ടൽപേട്ട് റോഡിലാണ് യുവാവിന്റെ സാഹസിക രക്ഷപ്പെടൽ.
തിരുവനന്തപുരം / ബത്തേരി ∙ സമയം ഉച്ചയ്ക്ക് 2.10. തിരുവോണം ബംപർ ഭാഗ്യക്കുറി വാങ്ങിയ 71.43 ലക്ഷം ഭാഗ്യാന്വേഷികളുടെ ഹൃദയമിടിപ്പ് ഒരുപോലെ ഉയർന്ന നിമിഷം. തിരുവനന്തപുരത്തെ റഷ്യൻ കൾചറൽ സെന്ററായ ഗോർഖി ഭവനിലെ സ്റ്റുഡിയോയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ചുവന്ന ബസർ അമർത്തി. സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിനു നമ്പറുകൾ അതിവേഗം മാറി മറിഞ്ഞ് ബോർഡിൽ ആ നമ്പർ തെളിഞ്ഞു – ഏവരും ഓരോ അക്ഷരവും അക്കവും ഒന്നായി എണ്ണിയെടുക്കുന്നത്ര നിശ്ശബ്ദത. അവതാരക മൈക്കിലൂടെ പരമ്പരയും നമ്പറും ഓരോന്നായി വായിച്ചു– ടി ജി 434222.
Results 1-10 of 470