Activate your premium subscription today
അയിത്താചരണത്തിന് എതിരെയും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയും വൈക്കം സത്യഗ്രഹം നടന്ന അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലാണ് ആ സത്യഗ്രഹംപോലെതന്നെ ശ്രദ്ധേയമായ സവർണജാഥയും നടന്നത്. ജാതീയമായ അയിത്തം ഹൈന്ദവരുടെ അവകാശമാണെന്നും അതു സംരക്ഷിക്കണമെന്നും യാഥാസ്ഥിതിക സവർണനേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണു സവർണഹിന്ദുക്കളുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി വൈക്കം മുതൽ തിരുവനന്തപുരം വരെ സവർണജാഥ നടത്തിയത്.
ചങ്ങനാശേരി ∙ മന്നത്ത് പത്മനാഭൻ ജീവിതകാലം മുഴുവൻ ചെയ്ത പ്രവർത്തനങ്ങൾ സ്വന്തം സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എന്നാൽ ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാർ മന്നത്ത് പത്മനാഭനെ വർഗീയവാദിയായാണു കണ്ടിരുന്നത്. ചരിത്രം പോലും അവർ മാറ്റിയെഴുതുന്നു.
ചങ്ങനാശേരി ∙ സ്വന്തം കാര്യത്തിൽ എന്തു നഷ്ടമുണ്ടായാലും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണു മന്നത്ത് പത്മനാഭന്റേതെന്നു രാജ്യസഭ മുൻ അംഗം തെന്നല ബാലകൃഷ്ണപിള്ള. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 147–ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി∙ സമ്മർദങ്ങളുടെ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയാണ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എൻഎസ്എസിനെ മുന്നോട്ടു നയിക്കുന്നതെന്നു സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗവുമായ സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വിശിഷ്ടാംഗത്വം നേടിയ സാഹിത്യകാരൻ സി.രാധാകൃഷ്ണനെ ചടങ്ങിൽ എൻഎസ്എസ് ആദരിച്ചു. നാലു പവന്റെ മാലയും അതിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പവന്റെ ലോക്കറ്റും ചേർന്ന സമ്മാനം മന്നം ജയന്തി ആഘോഷ വേളയിൽ സമ്മാനിച്ചു. എൻഎസ്എസ് നൽകുന്ന മൂല്യമേറിയ സമ്മാനമാണെന്നും അതിന് സി.രാധാകൃഷ്ണൻ അർഹനാണെന്നും സമ്മാനം പ്രഖ്യാപിച്ച് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പ്രസിഡന്റ് എം.ശശികുമാർ സമ്മാനം നൽകി.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷങ്ങൾക്കു പ്രൗഢഗംഭീരമായ തുടക്കം. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയായിരുന്നു തുടക്കം. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനിലെ കരയോഗങ്ങൾ, വനിതാ സമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവയുടെ പ്രതിനിധികൾ നായർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. എൻഎസ്എസ്
ചങ്ങനാശേരി∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 147–ാമത് ജയന്തി ആഘോഷങ്ങൾക്കുള്ള അവസാനഘട്ട തയാറെടുപ്പുകളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനം. പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ ആധുനികരീതിയിൽ തയാറാക്കിയിരിക്കുന്ന മന്നംനഗറിൽ ജനുവരി 1,2 തീയതികളിലാണു ആഘോഷങ്ങൾ. 30,000 ആളുകൾക്ക് ഇരിക്കാവുന്ന കൂറ്റൻ
ചങ്ങനാശേരി ∙ എൻഎസ്എസിനെ ഏതു പ്രതിസന്ധിയിൽ നിന്നും സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ആത്മാവു സംരക്ഷിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘തെറ്റുചെയ്തവർക്കാണ് ഇറങ്ങിപ്പോകേണ്ടി വന്നത്. ഒരു ഗ്രൂപ്പിസവുമില്ലാതെ ഒരേ മനസ്സോടെ എൻഎസ്എസ് ബജറ്റ് സമ്മേളനം പൂർത്തിയാക്കാൻ സാധിച്ചു. എന്നെപ്പോലെ ഇത്രയും വ്യക്തിഹത്യ നേരിടേണ്ടിവന്ന മറ്റൊരാൾ ഉണ്ടാകില്ല’ – സുകുമാരൻ നായർ പറഞ്ഞു സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാകും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും നല്ല കാര്യങ്ങളോടു സഹകരിക്കുകയും ചെയ്യുക എന്ന നയം തുടരും. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടായിരിക്കും.
1924 ഒക്ടോബർ 1. വൈക്കം ക്ഷേത്രത്തിനു മുൻവശം. ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി. പിന്നെ സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി. ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്...
Results 1-8