Activate your premium subscription today
ഭരണഘടനാ നിർമാണസമിതിയിൽ ആരെ അംഗമാക്കണം? പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ മനസ്സിൽ വി.കെ.കൃഷ്ണമേനോനായിരുന്നു. ഭരണഘടനയ്ക്കു രൂപം കൊടുക്കാൻ ഡോ.അംബേദ്കറുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന നിർബന്ധത്തിൽ ഗാന്ധിജിയും. ഒടുവിൽ അംബേദ്കർക്കു നറുക്കുവീണു. എങ്കിലും ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോൾ നെഹ്റു ഉപദേശം തേടിയിരുന്നതു കൃഷ്ണമേനോനിൽനിന്നായിരുന്നു. ഭരണഘടനയുടെ പ്രശസ്തമായ ആമുഖം നെഹ്റുവിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനു രൂപം കൊടുത്തതും അവതരിപ്പിച്ചതും കൃഷ്ണമേനോനാണെന്നതു ഡൽഹിയിലെ രാഷ്ട്രീയവൃത്തങ്ങൾക്കറിയാമായിരുന്നു. കൃഷ്ണമേനോനെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശും ഈ വസ്തുത തുറന്നുപറഞ്ഞിട്ടുണ്ട്. കൃഷ്ണമേനോനും നെഹ്റുവും തമ്മിൽ ആഴത്തിലുണ്ടായിരുന്ന ബന്ധവും കൃഷ്ണമേനോന്റെ പ്രതിഭയും ഇതിൽനിന്നു വ്യക്തം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിദേശനയവും രാജ്യാന്തരബന്ധങ്ങളും രൂപപ്പെടുത്തിയതു വിദേശകാര്യമന്ത്രി കൂടിയായിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവായിരുന്നു. അതിനു മുൻപ് കോൺഗ്രസിന്റെ സമീപനങ്ങളും വിദേശനയവുമൊക്കെ രൂപപ്പെടുത്തിയതും അദ്ദേഹംതന്നെ. അതിനു വലിയ സഹായം ചെയ്തത് അന്ന് ഇംഗ്ലണ്ടിലായിരുന്ന വി.കെ.കൃഷ്ണമേനോനായിരുന്നു.
കേരളത്തിന്റെ ആദ്യ വിശ്വപൗരൻ വി.കെ. കൃഷ്ണമേനോന്റെ 125–ാം ജന്മവാർഷികം കൊണ്ടാടുകയാണ്. പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളിയും അദ്ദേഹം തന്നെ. മേനോൻ 1896 മേയ് മൂന്നിന് കോഴിക്കോട്ടെ പന്നിയങ്കരയിലാണ് ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളജിൽ ബിരുദപഠനകാലത്ത് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ സജീവമായി. 1918-ൽ
Results 1-2