Activate your premium subscription today
തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ.
കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സിബിഐയ്ക്കു നിർദ്ദേശം നൽകി. ഗൂഢാലോചനയുണ്ടെങ്കിൽ അത് ഉൾപ്പെടെ പരിശോധിക്കാനും ഉത്തരവിലുണ്ട്.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണക്കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് റിപ്പോർട്ട് സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു സിജെഎം കോടതി. സിബിഐയുടെ വിശദീകരണം.... Balabhaskar Death case, Further inquiry, Accidental death, Manorama News
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ച് സംഗീതസംവിധായകൻ ഇഷാൻ ദേവ്. ബാലഭാസ്കറിനോടും കുടുംബത്തോടും ഏറെ ആത്മബന്ധമുള്ളയാളാണ് ഇഷാൻ. ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട് ജീവിതത്തിലെ സകല സന്തോഷങ്ങളും അവസാനിച്ച
Results 1-4