Activate your premium subscription today
മുംബൈ ∙ താൻ സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയിൽ നിന്ന് 13 ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദേശം യുക്തിരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും ബിജെപി എംപിയും സിനിമയിലെ നായികയും നിർമാണ പങ്കാളിയുമായ കങ്കണ റനൗട്ട്. പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ
മുംബൈ∙ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ സിനിമ ‘എമർജൻസി’യുടെ റിലീസ് നീട്ടി. ഇന്നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിക്കാത്തതിനാലാണു റിലീസ് നീട്ടിയതെന്നു കങ്കണ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ന്യൂഡൽഹി∙ സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിൽ യു/എ വിഭാഗത്തിൽ പെടുന്ന സിനിമകൾക്ക് ഉപവിഭാഗങ്ങൾ നൽകുന്നതുൾപ്പടെയുള്ള മാറ്റങ്ങളാണു നിർദേശിച്ചിരിക്കുന്നത്.
ന്യൂഡൽഹി∙ നടൻ വിശാൽ ഉയർത്തിയ ആരോപണം ഗുരുതരമാണെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിച്ഛായ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും സെൻസർ ബോർഡ്.
തിരുവനന്തപുരം ∙ ‘ദ് കേരള സ്റ്റോറി’ സിനിമ തടയണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് പരാതി നൽകി മുസ്ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാണ്
കൊച്ചി ∙ ‘ദ് കേരള സ്റ്റോറി’യുടെ പ്രദർശനം തുടരാമെന്നും സ്റ്റേയില്ലെന്നും ഹൈക്കോടതി. സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി തള്ളി. ടീസർ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുമെന്നും ചിത്രത്തിന്റെ നിർമാതാവ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
കൊച്ചി ∙ ‘ദ് കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് ഹൈക്കോടതിയിൽ സെൻസർബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 32,000 സ്ത്രീകളെ മതംമാറ്റി
ന്യൂഡല്‍ഹി∙ പഠാന് സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് ചെയർപഴ്സൻ പ്രസൂൺ ജോഷി അറിയിച്ചത്. ഹിന്ദിക്കുപുറമേ, തമിഴിലും
Results 1-8