Activate your premium subscription today
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കെത്തുന്ന സഞ്ചാരികള്‍ മുൻപാകെ പുതിയൊരു വിനോദ സഞ്ചാര പാത തന്നെ തുറക്കാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍. ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്തുകൊണ്ട് ഏഴ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് പുതിയ പദ്ധതി വഴി സഞ്ചാരികള്‍ക്കു ലഭിക്കുക. ഈ പദ്ധതിക്ക് തുറമുഖ, ഷിപ്പിങ്,
ന്യൂഡൽഹി ∙ ഹോട്ടലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നതിനു കൂടി നിരോധനം കൊണ്ടുവരികയാണ് പുതിയ നിയമഭേദഗതിയിലൂടെ അസം സർക്കാർ ചെയ്തത്. ഗോവധ നിരോധനത്തിനായി കർശന നിയന്ത്രണങ്ങൾ നേരത്തേ നിയമത്തിലുണ്ടായിരുന്നെങ്കിലും പുതിയ നീക്കത്തോടെ ഗോസംരക്ഷണ നടപടികൾ കർശനമാക്കുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങളുടെ നിരയിലെത്തുന്നതിനൊപ്പം രാഷ്ട്രീയ ലക്ഷ്യവും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ലക്ഷ്യമിടുന്നു.
ന്യൂഡൽഹി∙ അസമിൽ ബീഫ് നിരോധിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ, ക്ഷേത്രങ്ങൾക്കു സമീപമുൾപ്പെടെ ബീഫ് നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.
ഗുവാഹട്ടി∙ അസമിൽ ഗോമാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബുപെൻ കുമാർ ബോറ കത്തയച്ചാൽ, നിരോധിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ഗോമാംസം വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനാണ് മറുപടി.
ഗുവാഹത്തി ∙ മംഗൾയാൻ 2ന്റെ ഭാഗമായി ചൊവ്വയിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ ദൗത്യവാഹനത്തിന് തിരുവനന്തപുരം നിസ്റ്റിൽ വികസിപ്പിച്ച ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജിയാകും വൈദ്യുതി നൽകുന്നത്. ചൊവ്വയിലിറങ്ങുന്ന മാർസ് റോവർ സെൻസറുകൾക്ക് ആവശ്യമായ വൈദ്യുതി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്റ്റ്) വികസിപ്പിച്ച ട്രൈബോഇലക്ട്രിക് നാനോജനറേറ്റർ (ടെങ് ടെക്നോളജി) ഉപയോഗിച്ചാണു ഉൽപാദിപ്പിക്കുക. ഈ സാങ്കേതികവിദ്യയുടെ വിവിധ മാതൃകകൾ ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ നിസ്റ്റിന്റെ പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
∙ കലാപം രൂക്ഷമായതോടെ മണിപ്പുരുമായുള്ള അതിർത്തി അസം അടച്ചു. അക്രമം അസമിലേക്കും വ്യാപിക്കുമെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ കമാൻഡോകളെ വിന്യസിച്ചു.
ധാരാളം പുണ്യ നഗരങ്ങളും ആത്മീയ ആരാധനാലയങ്ങളും ആയിരക്കണക്കിന് ക്ഷേത്രങ്ങളാലും നിറഞ്ഞ നമ്മുടെ രാജ്യത്ത് ചില വിചിത്രവും അദ്ഭുതാവഹകവുമായ ക്ഷേത്രങ്ങളുണ്ട്. സൂര്യൻ നട്ടുച്ചയ്ക്ക് ഉച്ചിയിൽ വന്നു നിന്നാലും നിലത്തു നിഴൽ വീഴാത്ത ക്ഷേത്രം, ആർത്തവം ആരാധനയായി കാണുന്ന ആരാധനാലം അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര നിഗൂഢവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാസ്തുവിദ്യാ അദ്ഭുതവുമെല്ലാം നിറഞ്ഞതാണ് നമ്മുടെ മിക്ക ക്ഷേത്രങ്ങളും. ഇന്ത്യയിലെ നിഗൂഡമായ ചില ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
ഗുവാഹത്തി ∙ സർക്കാരിലെ ഗ്രേഡ് 3 തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ നടക്കുന്ന ഇന്ന് അസമിൽ മൊബൈൽ ഫോണിലെ ഇന്റർനെറ്റിനു നിരോധനമേർപ്പെടുത്തി. പരീക്ഷ നടക്കുന്ന രാവിലെ 10 മുതൽ 1.30 വരെയാണു നിരോധനം. 2305 കേന്ദ്രങ്ങളിലായി 11.23 ലക്ഷം പേർ എഴുതുന്ന പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണു നടപടിയെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. മൊബൈൽ ഫോണിലെ വോയ്സ് കോളിനും ലാൻഡ്ഫോൺ ഉപയോഗിച്ചുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനും നിരോധനമില്ല.
ഗുവാഹത്തി ∙ മുസ്ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.
തിരുവനന്തപുരം ∙ കണ്ണീരോടെ വാരിപ്പുണർന്ന അച്ഛനോടു ചേർന്നുനിന്ന് അവൾ അമ്മയെ നോക്കി. അടുത്തു നിന്ന 2 സഹോദരിമാരെയും. സങ്കടം തുളുമ്പി നിന്ന അന്തരീക്ഷത്തിലും അസം ബാലിക തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. ‘വീട്ടിലേക്കു പോകേണ്ട’. വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ അച്ഛനും അമ്മയും സഹോദരിമാരും കണ്ട നിമിഷങ്ങൾ ഇങ്ങനെയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സിറ്റിങ്ങിൽ ഹാജരാക്കി.
Results 1-10 of 342