Activate your premium subscription today
ലക്നൗ∙ ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മഹാബ സ്വദേശിയായ കുൽദീപ് മൂന്നു നവജാതശിശുക്കളെ രക്ഷപ്പെടുത്തി. പക്ഷേ, അപ്പോഴും പത്തു ദിവസങ്ങൾക്കുമുൻപു ജനിച്ച തന്റെ കുഞ്ഞിന് എന്തുപറ്റി എന്നതിൽ കുൽദീപിന് ഇന്നു രാവിലെയും അറിയില്ല. അപകടത്തിൽപ്പെട്ട 16 കുഞ്ഞുങ്ങളാണു ജീവനുവേണ്ടി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്.
ലക്നൗ∙ ബാബാ സിദ്ദിഖി കൊലപാതകക്കേസിലെ മുഖ്യപ്രതി ശിവകുമാർ ഗൗതം അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ. നാലു കൂട്ടാളികളുമായി നേപ്പാളിലേക്ക് കടക്കാൻ തയാറെടുക്കുകയായിരുന്നു ശിവകുമാർ. ബഹ്റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാർ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിരുന്നു.
ന്യൂഡൽഹി ∙ യുപിയിൽ 9 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്തതിനാൽ കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനിറങ്ങുന്നില്ല. സംസ്ഥാന പ്രസിഡന്റ് അജയ് റായ് ഉൾപ്പെടെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടിലാണ്. ഇന്ത്യാസഖ്യം പിന്തുണയുണ്ടെങ്കിലും സമാജ്വാദി പാർട്ടി ഒറ്റയ്ക്കാണു സ്വന്തം സ്ഥാനാർഥികളുടെ പ്രചാരണം നയിക്കുന്നത്.
തിരുവനന്തപുരം∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തകർത്തടിച്ച് സഞ്ജു സാംസൺ ടീം ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന്റെ അലയൊലികൾ അടങ്ങും മുൻപേ, ഇങ്ങകലെ തുമ്പയിലെ സെന്റ് സേവ്യേഴ്സ് കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രഞ്ജി ട്രോഫി മത്സരത്തിൽ സഞ്ജുവിന്റെ അഭാവത്തിലും വിജയം കൊയ്ത് കേരളം. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഇന്നിങ്സിനും 117 റൺസിനുമാണ് കേരളത്തിന്റെ വിജയം. 233 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഉത്തർപ്രദേശ്, അവസാന ദിനം ആദ്യ സെഷനിൽത്തന്നെ 37.5 ഓവറിൽ 116 റൺസിന് പുറത്തായി.
ന്യൂഡൽഹി∙ 2023 ൽ നടത്തിയ ശസ്ത്രക്രിയക്കിടെ 23 സെന്റീമീറ്റർ നീളമുള്ള പൈപ്പ് അടിവയറ്റിൽ അവശേഷിച്ചതായി കാട്ടി നോയിഡ സെക്ടർ 51ലെ സ്വകാര്യ ആശുപത്രിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. അടുത്തിടെ നടന്ന മറ്റൊരു ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി ഇക്കാര്യം കണ്ടെത്തിയത്. കിരൺ നേഗി എന്ന യുവതി നൽകിയ പരാതിയുടെ
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് 233 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിനം ആദ്യ സെഷനിൽ 395 റൺസിന് ഓൾഔട്ടായി. 124.1 ഓവറിലാണ് കേരളം 395 റൺസെടുത്തത്. കേരള നിരയിൽ സൽമാൻ നിസാർ സെഞ്ചറിക്ക് അരികെ പുറത്തായത് നിരാശയായി. 202 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 93 റൺസെടുത്ത സൽമാൻ, പത്താമനായാണ് പുറത്തായത്.
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും സൽമാൻ നിസാറും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ, ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കേരളം, രണ്ടാം ദിനം കളിനിർത്തുമ്പോൾ 110 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എന്ന നിലയിലാണ്. സൽമാൻ നിസാർ 74 റൺസോടെയും മുഹമ്മദ് അസ്ഹറുദ്ദീൻ 11 റണ്സോടെയും ക്രീസിൽ. മൂന്നു വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിന് ആകെ 178 റൺസ് ലീഡായി.
ന്യൂഡൽഹി∙ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഒറ്റ രാത്രികൊണ്ട് വീടുകൾ പൊളിക്കാനാകില്ലെന്നും കുടുംബാംഗങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. റോഡ് കയ്യേറിയെന്നാരോപിച്ച് വീട് പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് കോടതിയുടെ വിമർശനം. മനോജ് തിബ്രേവാൾ ആകാശ് എന്നയാളുടെ വീട് 2019ൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് പരാതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന ഉത്തർപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായ ഉത്തർപ്രദേശിനെതിരെ, ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് കേരളം. 23 ഓവറിലാണ് കേരളം 82 റൺസെടുത്തത്. അതിഥി താരങ്ങളായ ബാബ അപരാജിത് (23 പന്തിൽ 21), ആദിത്യ സർവതെ (17 പന്തിൽ നാല്) എന്നിവർ ക്രീസിൽ. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഉത്തർപ്രദേശിനേക്കാൾ 80 റൺസ് മാത്രം പിന്നിലാണ് കേരളം.
ന്യൂഡൽഹി∙ മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനവിധി.
Results 1-10 of 1522