Activate your premium subscription today
മോസ്കോ ∙ ലോകത്തെ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്ക് അർഹതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മറ്റ് ഏതു രാജ്യത്തെക്കാളും വേഗത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെന്നും സോച്ചിയിൽ വാൾഡായ് ഡിസ്കഷൻ ക്ലബ് സമ്മേളനത്തിൽ പുട്ടിൻ പറഞ്ഞു.
ന്യൂഡൽഹി ∙ കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികളെ നേരിടാൻ ഇന്ത്യൻ പ്രവാസികളെ അണിനിരത്താൻ ആഹ്വാനം ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകൾ വ്യാജമാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിൽ നിന്നു കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് അയച്ചുവെന്ന് അവകാശപ്പെടുന്ന രേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ്, ഇതു വ്യാജമാണെന്ന് മന്ത്രാലയത്തിന്റെ പബ്ലിസിറ്റി ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗം വ്യക്തമാക്കിയത്.
ന്യൂയോർക്ക് ∙ മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണം വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്ന പാക്ക് പ്രമേയത്തിനു കിട്ടിയ ഏക എതിർവോട്ട് ഇന്ത്യയുടേത്. നിരായുധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎൻ പൊതുസഭയുടെ ഫസ്റ്റ് കമ്മിറ്റിക്കു മുൻപാകെ വച്ച പ്രമേയത്തെ 176 അംഗങ്ങൾ അനുകൂലിച്ചപ്പോൾ, വോട്ടെടുപ്പിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നു.
ന്യൂഡെല്‍ഹി/ബര്‍ലിന്‍ ∙ ഇന്ത്യയും ജര്‍മനിയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമെടുത്തു. ഏഴാമത് ഇന്റര്ഗവണ്മെന്റല് കണ്സള്ട്ടേഷനില് സുരക്ഷയ്ക്കുപരി മറ്റു വിശാലമായ അജന്‍ഡകളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും ജര്‍മന്‍
ന്യൂഡൽഹി ∙ ഇന്ത്യയിലെ 5ജി ഇന്റർനെറ്റ് വേഗം കുത്തനെ കുറഞ്ഞെന്നു റിപ്പോർട്ട്. 2024 ഏപ്രിൽ–ജൂൺ മാസത്തിലെ വേഗത്തിൽ നിന്ന് ജൂലൈ–സെപ്റ്റംബർ മാസത്തിൽ 15% കുറവുണ്ടായി. വിവിധ രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗം കണക്കാക്കുന്ന ‘ഊക്ല’ പോർട്ടലിന്റേതാണ് കണക്ക്. ഇതോടെ 5ജി ഇന്റർനെറ്റ് വേഗപ്പട്ടികയിൽ ഇന്ത്യ 26–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 5ജി ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വലിയ വർധനയാണ് ഇന്റർനെറ്റ് വേഗം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
പ്രാൺപുര (ഹരിയാന)∙ ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിന് (വികാഷ് യാദവ് –39) എതിരെ കുറ്റം ചുമത്തിയ യുഎസ് നടപടിക്കെതിരെ വികാസിന്റെ കുടുംബം രംഗത്തെത്തി.
ന്യൂഡൽഹി ∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമാകാനുള്ള കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാത്രമാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്കെതിരെ വ്യക്തമായ തെളിവില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങൾ മാത്രമാണെന്നുമുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ തുറന്നുപറച്ചിലിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ രൂക്ഷ വിമർശനം.
ഇന്ത്യ– കാനഡ നയതന്ത്ര ഉലച്ചിലിന് എന്തെല്ലാം തുടർചലനങ്ങളെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി. ഈ കലഹം പ്രവാസിബന്ധങ്ങളെയും ഉലയ്ക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന–ഗവേഷണാവസരത്തിനുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ തുടങ്ങി കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്. തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള രാജ്യമാണ് കാനഡ. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് അനുസരിച്ച് കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്; ആകെ ജനസംഖ്യയുടെ 5%. സമ്പദ്വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ഗണ്യമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ
ന്യൂഡൽഹി ∙ ഒളിംപിക്സിനു പിന്നാലെ പാരിസ് വേദിയൊരുക്കുന്ന പാരാലിംപിക്സിൽ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ടീം ഇന്ത്യ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോക കായിക മേളയായ പാരാലിംപിക്സിൽ 84 പാരാ അത്ലീറ്റുകളാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. മലയാളിയായ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവും സംഘത്തിലുണ്ട്. പാരിസിൽ ഓഗസ്റ്റ് 28ന് പാരാലിംപിക്സിന് തുടക്കമാകും. 2021ലെ ടോക്കിയോ ഗെയിംസിൽ 54 കായിക താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.
ന്യൂഡൽഹി ∙ ഇന്തോ–പസിഫിക് സാമ്പത്തിക സംവിധാനത്തിലെ (ഐപിഇഎഫ്) സപ്ലൈ ചെയിൻ കൗൺസിൽ (എസ്സിസി) ഉപാധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക്. അധ്യക്ഷ പദവി യുഎസിനാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, വാണിജ്യ ഇടപാടുകൾ സുഗമമാക്കുന്നതിന് 14 അംഗ ഐപിഇഎഫ് ഫെബ്രുവരിയിൽ ആരംഭിച്ച 3 സമിതികളിലൊന്നാണ് എസ്സിസി. ക്രൈസിസ് റെസ്പോൺസ്
Results 1-10 of 15