Activate your premium subscription today
കുവൈത്തിൽ നടക്കുന്ന ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി പ്രഖ്യാപിച്ചു.
റിയാദ് ∙ 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
റിയാദ് ∙ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ സമഗ്ര സംയുക്ത കർമ പദ്ധതി ആവിഷ്കരിക്കാൻ ധാരണ. റിയാദിൽ നടക്കുന്ന പ്രഥമ ഇന്ത്യ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിലാണു തീരുമാനം. ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ അന്തിമരൂപം നൽകണമെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ പ്രതിരോധമേഖലയിൽ വിദഗ്ധരുടെ കൈമാറ്റം, സംയുക്ത സൈനിക അഭ്യാസം എന്നിവയിൽ കൂടുതൽ സഹകരണം വേണമെന്നും നിർദേശിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന ഭരണാധികാരികൾക്കു മന്ത്രി നന്ദി രേഖപ്പെടുത്തി.
ദുബായ് ∙ ഖത്തറിൽ അടുത്തിടെ സമാപിച്ച ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) തൊഴിൽ മന്ത്രിമാരുടെ കമ്മിറ്റിയുടെ പത്താമത് യോഗത്തിൽ യുഎഇ മാനവ വിഭവശേഷി– സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പങ്കെടുത്തു. ജിസിസി രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയും പങ്കെടുത്തവരിൽ
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജർമ്മൻ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ ഒഇടി, ഐഎല്‍ടിഎസ് ട്യൂട്ടർമാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമ്മൻ സംസാരിക്കാനും എഴുതാനുമുള്ള
ദുബായ് ∙ സമ്മർ സർപ്രൈസ് സമാപനം ആഘോഷമാക്കാൻ സംഗീത പ്രതിഭകളും ഹാസ്യകലാകാരന്മാരും എത്തുന്നു. കോക്ക കോള അരീന, ദുബായ് ഓപ്പറ, സബീൽ തിയറ്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാവിരുന്നുകൾ.
റിയാദ്∙ ഗൾഫ് സഹകരണ കൗൺസിലെ 5 രാജ്യങ്ങളിൽ നിന്നുള്ള 8.6 ദശലക്ഷം വിനോദസഞ്ചാരികൾ 2023-ൽ സൗദി അറേബ്യ സന്ദർശിച്ചു. ബഹ്റൈനിൽ നിന്നുള്ള 3.4 ദശലക്ഷം വിനോദസഞ്ചാരികളാണ് സൗദിയിലേക്ക് എത്തിയത്. കുവൈത്ത് (2.3 ദശലക്ഷം), യുഎഇ (1.4 ദശലക്ഷം), ഖത്തർ (1.1 ദശലക്ഷം), ഒമാൻ (455000) എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ അടുത്ത
ദുബായ് ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു.
ദുബായ് ∙ പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറേബ്യൻ ട്രാവൽ മാർ കെറ്റിൽ (എടിഎം) ഈ സംരംഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
ദുബായ് ∙ ഇക്കൊല്ലം അവസാനത്തോടെ നിലവിൽ വരുന്ന ഗൾഫ് ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ വിവിധ രാജ്യങ്ങളിലായി തങ്ങാൻ കഴിയുമെന്ന് സൂചന. യുഎഇ, സൗദി, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒറ്റ വീസയ്ക്ക് ഗൾഫ് രാജ്യങ്ങളുടെ പൊതുവേദിയായ ജിസിസി കൗൺസിൽ പച്ചക്കൊടി കാട്ടിയിരുന്നു. നിലവിൽ
Results 1-10 of 54