Activate your premium subscription today
തിരുവനന്തപുരം∙ മുനമ്പത്തെ വഖഫ് തർക്ക ഭൂമി വിഷയത്തിൽ ജൂഡിഷ്യൽ കമ്മീഷനെ വയ്ക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം
കൊച്ചി ∙ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് മുനമ്പത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് എറണാകുളം കേന്ദ്രീകരിച്ചുള്ള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി പ്രശ്നത്തെ മുൻനിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമിതി പ്രസിഡന്റ് ഷരീഫ് ഹാജി പുത്തൻപുരയും കൺവീനർ മുജീബ് റഹ്മാനും അഡ്വ. അലിയാർ മുവാറ്റുപുഴയും അടക്കമുള്ള ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇതിനെ മുസ്ലിം–ക്രിസ്ത്യൻ സമുദായ പ്രശ്നമായി മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് അവർ പറഞ്ഞു. വഖഫ് ഭൂമിയിൽ തങ്ങൾ നടത്തിയിട്ടുള്ള ക്രമക്കേടുകൾ പുറത്തു വരാതിരിക്കാനാണ് മുസ്ലിം സമുദായത്തിന്റെ പേരിൽ ചില ആളുകളും സംഘടനകളും വിഷയത്തിൽ ഇടപെടുന്നത് എന്നും സമിതി ആരോപിച്ചു.
കോഴിക്കോട്∙ മുനമ്പം ഭൂമി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അഖില കേരള വഖഫ് സംരക്ഷണ സമിതി. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിയെ കാണുമെന്നും സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം∙ മുനമ്പം വഖഫ് പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ലത്തീന്‍ അതിരൂപത. മുനമ്പത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായാണ് തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ വിഭാഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധസംഗം സംഘടിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
ചാവക്കാട്• ഒരുമനയൂർ പഞ്ചായത്തിലെ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ്. പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഭൂവുടമകൾ വ്യക്തമാക്കി. 50ലേറെ കുടുംബങ്ങൾ ഈ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്.
അനുമതിയില്ലാതെ ഭൂമി കൈവശം വച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്.
തിരുവനന്തപുരം∙ വഖഫ് വിഷയത്തിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി കയർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് വിഷയത്തിലെ പ്രസംഗത്തിനു ശേഷം അതെപ്പറ്റി 2 പ്രമുഖ നേതാക്കൾ നടത്തിയ പരാമർശത്തിലുള്ള പ്രതികരണമാണ് മാധ്യമ പ്രവർത്തകൻ തേടിയത്. മറുപടി പറയാൻ സൗകര്യമില്ലെന്നു പറഞ്ഞ് മുന്നോട്ടു നീങ്ങിയ സുരേഷ് ഗോപി തുടർന്ന് മാധ്യമ പ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി ‘താങ്കൾ പ്രസംഗം നേരിട്ടു കേട്ടിരുന്നോ’ എന്നാരാഞ്ഞു.
തിരുവനന്തപുരം∙ വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പറയുന്നത്.
തിരുവനന്തപുരം∙ വഖഫ് ബോർഡിനെതിരെയുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ.അനൂപാണ് വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമാണ് വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.
താമരശേരി∙ വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ എംപി. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണെന്നു മുഖ്യമന്ത്രി പറയുമ്പോൾ എന്തിനാണ് വഖഫ് നിയമഭേദഗതിയെ സർക്കാർ എതിർക്കുന്നതെന്നു വ്യക്തമാക്കണം. നിയമസഭയിൽ ഒരു നിലപാടും
Results 1-10 of 42