Activate your premium subscription today
കേരളത്തിലെ പ്രതിപക്ഷ നേതാവ്. തുടർച്ചയായി അഞ്ചു തവണം പറവൂരിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ചു.
കോഴിക്കോട്∙ എകെജി സെന്ററിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലും ഉള്ളവരെ കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം കൊള്ളയടിക്കുന്നവരെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് മന്ത്രി എം.ബി.രാജേഷും സംഘവുമെന്നും സതീശൻ പരിഹസിച്ചു.
കൊച്ചി∙ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സമരവും പ്രചാരണവും യുഡിഎഫ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രശ്നത്തെ വര്‍ഗീയവൽക്കരിച്ച് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിനെ കേരളം ഒറ്റക്കെട്ടായി നേരിടും.
തിരുവനന്തപുരം ∙ സർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെന്ഷന് കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കത്ത്. അല്ലാത്തപക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും.
കോഴിക്കോട്∙ വയനാട് കലക്ടറേറ്റിലേക്ക് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച് ഒതുക്കാൻ നോക്കിയ പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസത്തിന് പണം നല്കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്കു സമാധാനപരമായി പ്രകടനം നടത്തിയത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.പി. ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്.
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നവീന്‍ ബാബുവിനെതിരെ കള്ളപരാതി നല്‍കിയവര്‍ക്കെതിരെയും കള്ള ഒപ്പിട്ടവര്‍ക്കെതിരെയും നടപടിയെടുക്കാത്തത് എന്താണെന്നും സതീശന് ചോദിച്ചു. എഡിഎമ്മിന്റെ മരണത്തിനു ശേഷം പ്രതിയെ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയത് 1.73 കോടി രൂപ. 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്) വിഭാഗം നല്‍കിയത്.
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു എങ്കിൽ ഇപ്പോൾ ഓന്തിന്റെ നിറം മാറുന്നതു പോലെ ഭൂരിപക്ഷ പ്രീണനവുമായി മുന്നോട്ടു പോകുകയാണ് പിണറായിയെന്നും അതിന്റെ ഭാഗമായാണ് മതേതരത്വത്തിന്റെ പ്രതീകമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍∙ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പത്രപ്രവര്‍ത്തക പെന്ഷന് വര്‍ധിപ്പിക്കുകയും സ്റ്റാറ്റിയൂറ്ററിയാക്കുകയും ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ മാധ്യമങ്ങളെയെല്ലാം വിശ്വസിക്കാനാകുമോ? സാമൂഹ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളെ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൃശൂർ∙ പാർട്ടിയെ നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ പി.സരിൻ ചതിയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തിരിച്ചുവന്നാലും സരിനെ ഇനി പരിഗണിക്കില്ലെന്നും സരിനെ ഇനി പാർട്ടിക്ക് താൽപ്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ‘‘സന്ദീപ് വാരിയരെ കുറിച്ച് മനോഹരമായ വാക്കുകളാണ് എൽഡിഎഫ് ഉപയോഗിച്ചത്. കോൺഗ്രസിലേക്ക്
Results 1-10 of 2199