Activate your premium subscription today
പാർട്ടി മാധ്യമവിഭാഗത്തിലും മഹിളാ കോൺഗ്രസിലും ഒടുവിൽ വക്താവായുമെല്ലാം ‘പരീക്ഷിക്കപ്പെട്ട’ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുൻ രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജിയുടെ മകൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021ൽ, തന്റെ 56–ാം വയസ്സിൽ സജീവ രാഷ്ട്രീയം വിട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു അവർ. ഇപ്പോൾ രണ്ടു വർഷത്തിനു ശേഷം അവരെഴുതിയ ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകം അതിലെ കോൺഗ്രസ് വിമർശനം കൊണ്ടും പ്രണബിന്റെ ഡയറിക്കുറിപ്പുകൾ കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. ഗാന്ധി കുടുംബത്തോടു പ്രണബ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലാത്ത നീരസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പുസ്തകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അതേസമയം, അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആത്മസമർപ്പണത്തെ അഭിനന്ദിക്കുമായിരുന്നുവെന്ന പ്രത്യാശയുമുണ്ട്. നരേന്ദ്ര മോദിയുമായുള്ള പ്രണബിന്റെ അടുപ്പത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശർമിഷ്ഠ പുതിയ രാഷ്ട്രീയ വഴികൾ തേടുകയാണോ എന്ന ചോദ്യവും വായനക്കാരനു മുന്നിൽ പുസ്തകം ഉയർത്തുന്നുണ്ട്. അതിനു വളമേകുന്ന പരാമർശങ്ങളിലൂടെയാണ് പിതാവിനെക്കുറിച്ചുള്ള രാഷ്ട്രീയ പുസ്തകം അവർ പൂർത്തിയാക്കുന്നതും. പുസ്തകത്തിൽ എന്താണു പറയുന്നത്? അതിലെ രാഷ്ട്രീയ പരാമർശങ്ങൾ എന്തെല്ലാമാണ്?
കൊൽക്കത്ത∙ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജിയും തൃണമൂലിലേക്ക്? അഭ്യൂഹങ്ങൾക്ക് ആക്കമിട്ടത് അഭിജിത് ഇപ്പോൾ ഡിലീറ്റ് ചെയ്ത ട്വീറ്റും. Pranab Mukherjee, Abhijit Mukherjee, Trinamool Congress, Malayala Manorama, Manorama Online, Manorama News
Results 1-2