Activate your premium subscription today
തിരുവനന്തപുരം ∙ തോമസ് കെ.തോമസുമായി അഭിപ്രായ വ്യത്യാസമല്ല, വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താനിപ്പോൾ നോട്ടപ്പുള്ളിയാണെന്നും പാർട്ടി ഉണ്ടെങ്കിലേ തോമസും ശശീന്ദ്രനും ഉള്ളൂവെന്നും തോമസ് കെ.തോമസിന്റെ മറുപടി. എല്ലാവർക്കും എല്ലാക്കാലത്തും ഒരേ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും തോമസ് കൂട്ടിച്ചേർത്തു. കൂറുമാറ്റ കോഴ ആരോപണത്തിനു ശേഷം ശശീന്ദ്രനും തോമസും ആദ്യമായി ഒരുമിച്ച എൻസിപി ജില്ലാ പ്രവർത്തക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
ആലപ്പുഴ ∙ മന്ത്രിമാറ്റം, കോഴ വിവാദങ്ങളെത്തുടർന്ന് എൻസിപിക്കുള്ളിൽ നേതൃത്വത്തിനെതിരെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര ജനറൽ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടാനാണ് മന്ത്രി എ.കെ.ശശീന്ദ്രനെ അനുകൂലിക്കുന്നവർ ഒരുങ്ങുന്നത്.
ആലപ്പുഴ ∙ കോഴ നൽകി 2 എംഎൽഎമാരെ വാങ്ങിയിട്ട് എനിക്ക് പുഴുങ്ങിത്തിന്നാനാണോ എന്നു കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ്. മന്ത്രിയാകുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് തനിക്കെതിരെ ഗൂഢാലോചനയുണ്ടായത്. എ.കെ.ശശീന്ദ്രന് ഇതിൽ പങ്കുണ്ടോയെന്ന് അറിയില്ല. 100 കോടി രൂപ മുടക്കി എംഎൽഎമാരെ വാങ്ങിയാൽ 200 കോടി കിട്ടാനുള്ള എന്തെങ്കിലും വകുപ്പ് കിട്ടുകയോ അല്ലെങ്കിൽ താൻ മുഖ്യമന്ത്രിയാകുകയോ വേണം.
തിരുവനന്തപുരം ∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റ ആരോപണത്തെക്കുറിച്ചുള്ള സൂചനകൾ എൻസിപി കേന്ദ്രനേതൃത്വത്തിനു നേരത്തേ ലഭിച്ചു. തോമസിനെ മന്ത്രിയായി മുഖ്യമന്ത്രി അംഗീകരിക്കാൻ സാധ്യതയില്ലെന്ന സൂചന അടങ്ങിയ കത്ത് മന്ത്രി എ.കെ.ശശീന്ദ്രനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാറിനു നൽകിയത്.
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷം മന്ത്രിമാറ്റം അനുവദിച്ചില്ലെങ്കിൽ നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാൻ എൻസിപിയിൽ ആലോചന. ഈ മാസം 19നു ചേർന്ന എൻസിപി നേതൃയോഗത്തിലാണ് ഈ വികാരം ഉയർന്നത്. പാർട്ടി പറഞ്ഞാൽ രാജിക്കു തയാറാണെന്ന് ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ ആ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഇരിട്ടി ∙ ഡൽഹി മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത നഗർവനം പദ്ധതി പ്രകാരം ജില്ലയിലെ ആദ്യത്തെ ‘നഗരവനം’ ഇരിട്ടി വള്ള്യാട് ഒരുങ്ങി. നാളെ 10 ന് നേരംപോക്കിൽ ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം നടത്തും.സണ്ണി ജോസഫ് എംഎൽഎ
തിരുവനന്തപുരം∙ എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല. എ.കെ.ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും. കാത്തിരിക്കാൻ എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു.
തിരുവനന്തപുരം ∙ എൻസിപിയിലെ മന്ത്രിമാറ്റ വിഷയത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന എൻസിപി സംഘം ഇന്ന് 3.30ന് മുഖ്യമന്ത്രിയെ കാണും. ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയ പാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം ചാക്കോ മുഖ്യമന്ത്രിയെ അറിയിക്കും.
ബത്തേരി∙ പാർട്ടിയിലെ തർക്കത്തിൽ മന്ത്രിസ്ഥാനം എളുപ്പത്തിൽ ഒഴിഞ്ഞുകൊടുക്കില്ലെന്ന സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിസ്ഥാനം ഉടൻ മാറുമോ എന്ന ചോദ്യത്തിന്, കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ശരദ്പവാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനം വരുന്നതിനു മുൻപ് ചിലർ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കണം. മന്ത്രിസ്ഥാനം വച്ചുമാറുന്ന ധാരണയുണ്ടായിരുന്നെന്ന് ദേശീയ നേതൃത്വം ഇപ്പോഴാണ് പറയുന്നത്. മാറുന്നതിൽ തനിക്ക് ഒരു വൈമനസ്യവും ഇല്ല. എന്നാൽ, മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നാൽ എൻസിപിക്ക് മന്ത്രിസ്ഥാനം ഉറപ്പുവരുത്തേണ്ടതുമുണ്ട്– അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ∙ ഇന്നലെ നെഹ്റു ട്രോഫി വള്ളംകളി വേദിയിൽ മറ്റ് അതിഥികൾക്കൊപ്പം വഞ്ചിപ്പാട്ടു പാടി താളം പിടിക്കുകയായിരുന്നു തോമസ് കെ.തോമസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു വീർപ്പടക്കിയിരുന്നു. ജയിച്ച ചുണ്ടനു കയ്യടിച്ചു. പാർട്ടിയിലും വലിയൊരു പോരാട്ടത്തിലായിരുന്നു അദ്ദേഹം. എ.കെ.ശശീന്ദ്രനിൽനിന്നു മന്ത്രിസ്ഥാനം ലഭിക്കാൻ പോകുന്നു എന്ന സൂചന വള്ളംകളി വേദിയിലെ ആവേശത്തിലുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, അദ്ദേഹം ഇപ്പോൾ ഫിനിഷിങ് പോയിന്റിലാണ്.
Results 1-10 of 413