Activate your premium subscription today
പരുത്തിപ്പാടങ്ങളും സൂര്യകാന്തിപ്പാടങ്ങളുമൊക്കെ ഇടകലർന്ന് അതിരിടുന്ന കൊച്ചുപട്ടണമാണ് വഡ്ഗാം. തൊട്ടടുത്തുള്ള മെഹ്സാന, വ്യവസായങ്ങളുടെയും നഗരജീവിതത്തിന്റെയും പളപ്പിൽ കഴിയുമ്പോൾ തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന ഒരു പട്ടണം. കർഷകരാണ് ഏറെയും. വഡ്ഗാമിലെ സിറ്റിങ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഏതെന്നു കണ്ടു പിടിക്കാൻ പാടു പെടും. ഒരു ട്രാക്ടർ ഡീലറുടെ ഷോറൂമിനു വശത്തെ പിരിയൻ കോവണി കയറിയെത്തുമ്പോൾ മേവാനിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും ഉള്ളിലുള്ളതല്ലാതെ മറ്റൊന്നുമില്ല ഇതൊരു തിരഞ്ഞെടുപ്പു സമിതി സെറ്റപ്പാണെന്നു മനസ്സിലാക്കാൻ. എന്തുകൊണ്ട് ഒരു കൊടി പോലും പുറത്തില്ല എന്നതിന് ജിഗ്നേഷിന്റെ ക്യാംപെയ്ൻ മാനേജർമാരിലൊരാളായ അഡ്വ. സുബോധ് കുമാറിനു മറുപടിയുണ്ട്: ‘‘ഒരു കൊടി തൂക്കിയാൽ, ഒരു പോസ്റ്ററൊട്ടിച്ചാൽ അപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ആളുകൾ വന്ന് അത് തിരഞ്ഞെടുപ്പു ചെലവിൽ കണക്കാക്കും. ബിജെപിക്ക് ഈ പ്രശ്നമൊന്നുമില്ലേയെന്ന് ഞങ്ങൾ അദ്ഭുതപ്പെടാറുണ്ട്’. ബിജെപിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനിയും പറയുന്നു. പൊടിനിറഞ്ഞ പാതയ്ക്കരികിൽനിന്ന് കൈവീശുന്ന ഗ്രാമീണരെ, ഇന്നോവയുടെ മുൻസീറ്റിലിരുന്ന് പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് മേവാനി പറഞ്ഞു: ‘‘കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബിജെപിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്. 40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ട്.’’. ഗുജറാത്ത് കോൺഗ്രസിൽ ജിഗ്നേഷിനെപ്പോലെ ജനങ്ങളുമായി ‘കണക്റ്റ്’ ചെയ്യുന്ന മറ്റു നേതാക്കൾ ഇല്ലെന്നു തന്നെ പറയാം. ജിഗ്നേഷിന് മണ്ഡലത്തെയും മണ്ഡലത്തിന് ജിഗ്നേഷിനെയും അത്രമേൽ അറിയാം.
വഡോദര∙ ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി മനോരമ ന്യൂസിനോട്. ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കാൻ സാധ്യതയേറിയെന്ന് ജിഗ്നേഷ് അവകാശപ്പെട്ടു. മരണം വരെയും ബിജെപിയുമായി ഒത്തു തീർപ്പിനില്ലെന്നും വ്യക്തമാക്കുന്നു ഈ ദലിത് നേതാവ്. കഴിഞ്ഞ തവണ
ഉച്ചവെയിലിന്റെ ആലസ്യത്തിലാണ്ടു കിടക്കുന്ന നാൽക്കവലയിലെ ആൽമരച്ചോട്ടിലിരുന്ന് ജിഗ്നേഷ് മേവാനി എംഎൽഎ ഗ്രാമവാസികളോടു ചോദിക്കുകയാണ്: ‘കോവിഡ് കാലത്തു നിങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ഇവിടത്തെ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ശ്വാസം
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ പാർട്ടിക്കു പണമില്ലാത്തതിനാൽ ജനകീയ സംഭാവനയുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി. മെഹ്സാനയിലെ വഡ്ഗാമിൽ മത്സരിക്കുന്ന മേവാനി കഴിഞ്ഞ ദിവസം ഔവർഡമോക്രസി.കോം എന്ന വെബ്സൈറ്റിലൂടെയാണു ധനസമാഹരണം തുടങ്ങിയത്.
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 39 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. മേവാനി വഡ്ഗാമിൽ നിന്നു വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മേവാനി ആദ്യമായാണു കോൺഗ്രസ് ചിഹ്നത്തിൽ പോരിനിറങ്ങുന്നത്. തൂക്കുപാലം അപകടം നടന്ന മോർബിയിൽ ജയന്തി ജെരാജ് പട്ടേൽ
അഹമ്മദാബാദ് ∙ ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ ജിഗ്േനഷ് മേവാനിക്കും മറ്റ് 18 പേർക്കും അഹമ്മദാബാദ് കോടതി 6 മാസം തടവ് വിധിച്ചു. 2016 ൽ റോഡ് തടഞ്ഞു നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലാണ് Jignesh Mevani, Ahmedabad, Jail, Manorama News
അഹമ്മദാബാദ് ∙ അനുവാദമില്ലാതെ ആസാദി മാർച്ച് നടത്തിയെന്ന കേസിൽ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കും മറ്റ് 9 പേർക്കും മെഹ്സാന മജിസ്ട്രേട്ട് കോടതി 3 മാസം തടവും 1,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.2017 ജൂലൈയിൽ മെഹ്സാനയിൽനിന്ന് ധനേരയിലേക്ക് നിയമവിരുദ്ധമായി ആസാദിമാർച്ച് നടത്തിയതിനാണ്
അഹമ്മദാബാദ്∙ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി അടക്കം ഒമ്പതു പേർക്ക് ഗുജറാത്ത് കോടതി മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചു. 2017ൽ പൊലീസ് അനുമതി കൂടാതെ ‘ആസാദി മാർച്ച്’ നടത്തിയ കേസിലാണ് ശിക്ഷ വിധി. പത്തു പേർക്കും 1,000 രൂപ വീതം പിഴയും ചുമത്തി...Jignesh Mevani | Manorama News
ഗുവാഹത്തി ∙ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ, അസമിലെ ബാർപേട്ട ജില്ലാ സെഷൻസ് കോടതി അധികാരപരിധി ലംഘിച്ചെന്ന് ഹൈക്കോടതി വിമർശിച്ചു. വിധിക്കെതിരെ അസം പൊലീസ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു മേൽക്കോടതി. | Jignesh Mevani | Manorama News
ന്യൂഡല്‍ഹി∙ ഒരു സ്ത്രീയെ ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത് ഭീരുത്വത്തിന്റെ 56 ഇഞ്ചാണെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസുമുണ്ടെന്ന് | Jignesh Mevani, Narendra Modi, Gujarat Election, Manorama News, Malayalam News
Results 1-10 of 31