Activate your premium subscription today
Tuesday, Feb 18, 2025
Feb 4, 2025
ബെംഗളൂരു ∙ കർണാടകയിൽ ബി.വൈ.വിജയേന്ദ്ര വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നതു തടയുന്നതിനായി വിമത വിഭാഗം ഇന്ന് ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിമത എംഎൽഎ ബസവഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കാണുന്നത്. ഡോ.കെ.സുധാകർ എംപി, രമേഷ് ജാർക്കിഹോളി എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ട്.
Jan 24, 2025
ബിജെപി നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബി.ശ്രീരാമുലുവിനെതിരെ ‘രാഷ്ട്രീയ വഴികാട്ടി’ ജി.ജനാർദന റെഡ്ഡി എംഎൽഎ തിരിഞ്ഞതോടെ കർണാടകയിൽ പാർട്ടിയിലെ ഭിന്നത രൂക്ഷമായി. ഇരുവരും തമ്മിൽ വാഗ്വാദം കടുത്തതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് താക്കീതു നൽകി.
Jan 17, 2025
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളെ ലക്ഷ്യംവച്ച് ബിജെപി പ്രകടനപത്രിക പുറത്തിറക്കി. സൗജന്യങ്ങൾ, സബ്സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയാണ് വാഗ്ദാനം. ഗർഭിണികൾക്ക്
Dec 25, 2024
ന്യൂഡൽഹി∙ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നഡ്ഡ സേക്രട് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർഥനകളിൽ പങ്കെടുത്തു. പുരോഹിതരുമായ കൂടിക്കാഴ്ച നടത്തി ക്രിസ്മസ് സന്ദേശം നൽകിയതിന് ശേഷമാണ് നഡ്ഡ മടങ്ങിയത്.
Nov 22, 2024
ഇംഫാൽ∙ മണിപ്പുർ സംഘർഷത്തിൽ കോൺഗ്രസ് തെറ്റായതും രാഷ്ട്രീയ പ്രേരിതവുമായ വിവരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. മണിപ്പൂരിലെ പ്രാദേശിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഉണ്ടായ ദയനീയ പരാജയത്തിന്റെ പ്രതിഫലനങ്ങൾ ഇന്നും അനുഭവപ്പെടുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് നഡ്ഡയുടെ മറുപടി.
Sep 20, 2024
ന്യൂഡൽഹി ∙ ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയതലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം. ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്കാരം ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണർ അഫ്സാന പർവീൺ ഏറ്റുവാങ്ങി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
ന്യൂഡൽഹി ∙ 70 വയസ്സിനു മുകളിലുള്ളവർക്കുള്ള ‘ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതി അടുത്തമാസം പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉൾപ്പെടുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി മാറുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. മുതിർന്ന പൗരർക്കു പ്രത്യേകം കാർഡ് ലഭ്യമാക്കും.
Sep 19, 2024
രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി പ്രസ്താവനകളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. രാഹുൽ ദേശ വിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണ് കത്തിൽ നഡ്ഡയുടെ ആരോപണം. മോദിയെ രാഹുൽ അധിക്ഷേപിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും നഡ്ഡ കത്തിൽ ചോദിക്കുന്നു.
Sep 17, 2024
ന്യൂഡൽഹി ∙ ആയുഷ് ബ്ലോക്ക് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Aug 17, 2024
ന്യൂഡൽഹി ∙ പുതുവർഷാരംഭത്തിൽ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ബിജെപി സംഘടനാ തിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നു. അതിന്റെ ഭാഗമായുള്ള അംഗത്വവിതരണ ക്യാംപെയ്നായി നേതാക്കൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകി. കേരളത്തിന്റെ ചുമതല പാർട്ടി ആന്ധ്രപ്രദേശ് അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരിക്കായിരിക്കുമെന്നാണു സൂചന. പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയും പുരന്ദേശ്വരിക്കു നൽകിയേക്കും.
Results 1-10 of 196
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.