Activate your premium subscription today
തിരുവനന്തപുരം∙ നാല് സ്കൂൾ വിദ്യാർഥിനികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമാണം ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശകൾ നടപ്പാക്കും.
തിരുവനന്തപുരം ∙ സിമന്റ് ലോറി മറിഞ്ഞു നാലു വിദ്യാർഥിനികൾ മരിച്ച പനയംപാടം വളവിന്റെ പ്രശ്നങ്ങൾ കണ്ടെത്താൻ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞദിവസം ഔദ്യോഗിക വാഹനം നേരിട്ട് ഓടിച്ചാണ് സ്ഥലത്തേക്കെത്തിയത്. അപകടകാരണം മനസ്സിലാക്കാൻ മന്ത്രി നേരിട്ട് വാഹനം ഓടിച്ചെത്തുന്നത് കേരള ഭരണചരിത്രത്തിൽ അപൂർവം. ഏഴാം
പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ നാളെ മുതൽ ബസുകളുടെ തകരാർ രേഖപ്പെടുത്താൻ റജിസ്റ്റർ വയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ട്രിപ് കഴിഞ്ഞാലുടൻ സാങ്കേതിക തകരാറുകൾ രേഖപ്പെടുത്തണം. മെക്കാനിക്കൽ വിഭാഗം യഥാസമയം അതു പരിഹരിക്കണം. ഇല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഇനി ഇറങ്ങുന്ന എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. ദൃശ്യങ്ങൾ തിരുവനന്തപുരം ഹെഡ് ഓഫിസിൽ നിന്നു പരിശോധിക്കാനാകും.
കരിമ്പ (പാലക്കാട്) ∙ പനയംപാടത്ത് അപകടത്തിൽ മരിച്ച റിദ ഫാത്തിമയുടെ കുടുംബത്തിനു സർക്കാർ വീടു വച്ചു നൽകുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. റിദ ഫാത്തിമയ്ക്കു സ്വന്തമായി വീടില്ലെന്നതിനാൽ അയൽക്കാരൻ എം.എസ്.നാസറിന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചുള്ള മലയാള മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി.
പാലക്കാട് പനയംപാടത്ത് നാല് കുരുന്നുകളുടെ ജീവനെടുത്ത വാഹനാപകടം ഞെട്ടിക്കുന്നതായിരുന്നു. അപകടമുണ്ടായ റോഡിൽ ഗതാഗതമന്ത്രി വാഹനം ഓടിച്ച് പരിശോധന നടത്തി. റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പണം അനുവദിക്കുെന്നും മന്ത്രി വിശദീകരിച്ചു.
പാലക്കാട്∙ പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക
പാലക്കാട്∙ പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പണം അനുവദിക്കും.
ന്യൂഡൽഹി ∙ പാലക്കാട് കല്ലടിക്കോട് ലോറിയിടിച്ചു 4 വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ചു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡ് നിര്മാണത്തില് പാളിച്ചയുണ്ടെന്നു പരാതിയുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. ദേശീയപാത അതോറിറ്റി റോഡുകൾ നിർമിക്കുന്നതു ഗൂഗിൾ മാപ്പ് നോക്കിയാണ്.
ന്യൂഡൽഹി∙ പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടം ദൗര്ഭാഗ്യകരമാണെന്നും അന്വേഷണത്തിന് നിര്ദേശം നല്കിയെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്ക്കു നേരെയാണ് ലോറി ഇടിച്ചു കയറിയത്. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലം ∙ തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേതെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.
Results 1-10 of 458