Activate your premium subscription today
വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും ബാലഗോപാൽ പറഞ്ഞു.
തിരുവനന്തപുരം∙ 108 ആംബുലൻസ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻഗണനാ പദ്ധതി എന്ന നിലയിൽ ചെലവ് നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ അടുത്തിടെ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പണം അനുവദിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആംബുലന്‍സ് നടത്തിപ്പു കമ്പനിക്ക് കുടിശിക നല്‍കാതിരുന്നതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് ആണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും.
തിരുവനന്തപുരം∙ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതൽ തുക പെൻഷൻകാർക്കു കിട്ടിത്തുടങ്ങുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്കു സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
തിരുവനന്തപുരം ∙ 3% ക്ഷാമബത്ത (ഡിഎ) അനുവദിച്ചെങ്കിലും ഇതിന്റെ 40 മാസത്തെ കുടിശിക നൽകിയില്ലെങ്കിൽ സർക്കാർ ജീവനക്കാർക്കു നഷ്ടമാകുന്നത് ആയിരക്കണക്കിനു രൂപ. ഒരു ലക്ഷത്തിലേറെ നഷ്ടപ്പെടുന്ന ജീവനക്കാരുമുണ്ട്. 2021 ജൂലൈ 1 മുതൽ ശമ്പളത്തോടൊപ്പം കിട്ടേണ്ട 3% ഡിഎ ആണു മന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണു പൊതുവായ വിലയിരുത്തൽ.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2021 ജൂലൈയിലെ 3% ഡിഎ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ കുടിശിക നൽകുന്ന കാര്യത്തിൽ തീരുമാനമില്ല. ഇപ്പോൾ പ്രഖ്യാപിച്ച 3% ഡിഎക്ക് 2021 ജൂലൈ മുതൽ ഇൗ മാസം വരെ 40 മാസത്തെ കുടിശികയാണുള്ളത്. 2021 ജനുവരിയിൽ നൽകേണ്ട 2% ഡിഎ കഴിഞ്ഞ ഏപ്രിലിൽ സർക്കാർ അനുവദിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം∙ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും.
തിരുവനന്തപുരം∙ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബിൽ മാറുന്നതിന് സ്ഥാപന മേലധികാരിക്കു പുറമേ ഉന്നതാധികാരി കൂടി സാക്ഷ്യപ്പെടുത്തണമെന്ന വിവാദ ഉത്തരവ് നടപ്പാകില്ല. ഈ മാസം മുതൽ നടപ്പാക്കാൻ നിർദേശിച്ച് കഴിഞ്ഞ 30ന് ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെയിറങ്ങും.
തിരുവനന്തപുരം∙ ജനസംഖ്യയിലെ യുവതയുടെ അനുപാതത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവ് ഗൗരവകരവും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. തിരുവനന്തപുരത്ത് ‘പ്രോഫ്കോൺ’ ത്രിദിന ആഗോള പ്രഫഷനൽ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ - തൊഴിൽ മേഖലകൾ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ
Results 1-10 of 721